Home
News

ഇന്ത്യയിലെ ടിക്ടോക്ക് സ്വന്തമാക്കാൻ റിലയൻസ് ജിയോയുടെ നീക്കം

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ഷോർട്ട് വീഡിയോ ആപ്പ് കുറച്ചു കാലമായി നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചപ്പോൾ ടിക്ടോക്കും നിരോധിച്ചു. അമേരിക്കയിലും ഇതുപോലെ ഒരു നീക്കമാണ് നടത്തിയത്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്കിന് ഉടമസ്ഥാവകാശം മാറ്റാൻ 45 ദിവസത്തെ സമയമാണ് സർക്കാർ അനുവദിച്ചത്. ഇതിന് പിന്നാലെ അമേരിക്കയിലെ ടിക്ടോക്ക് ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ മൈക്രോസോഫ്റ്റ് ആരംഭിച്ചിരുന്നു.

റിലയൻസ് ജിയോ

പുതിയ റിപ്പോർട്ടുകൾ പ്രകാരം ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ടിക്ടോക്കിനെ ഏറ്റെടുക്കാൻ റിലയൻസ് ജിയോ ശ്രമം നടത്തുകയാണ്. ഇന്ത്യയിൽ ടിക്ടോക്കിനെ സപ്പോർട്ട് ചെയ്യുന്നതിനായി ബൈറ്റ്‌ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ഈ ചർച്ചകൾ ആരംഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതുവരെയായും ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനം ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ടിക് ടോക്കിന്റെ ബിസിനസ്സിന്റെ മൂല്യം 3 ബില്യൺ ഡോളറിലധികമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബൈറ്റ്ഡാൻസ്

നിലവിൽ ബൈറ്റ്ഡാൻസ് സ്ഥാപനത്തിലെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ജീവനക്കാരെ നിലനിർത്താൻ പാടുപെടുകയാണ്. ടിക്ടോക്കിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുകയാണെന്നും വൈകാതെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഈ ചൈനീസ് കമ്പനി ജീവനക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്, മാത്രമല്ല ആളുകളെ പിരിച്ചുവിടാനും കമ്പനി തയ്യാറല്ല.

ബൈറ്റ്ഡാൻസ്

റിലയൻസിനു പുറമേ ടിക്ടോക്ക് സ്വന്തമാക്കാൻ താൽപ്പര്യമുള്ള മറ്റൊരു കമ്പനിയാണ് മൈക്രോസോഫ്റ്റ്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ഒരു അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ യുഎസും ബൈറ്റ്‌ഡാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മൈക്രോസോഫ്റ്റ് ടിക്ടോക്കിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തി വരികയാണ്.

വിപണി

ചൈനയ്ക്ക് പുറത്തുള്ള ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഈ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷൻ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ ഇതുപോലുള്ള ധാരാളം ഇന്ത്യൻ ആപ്ലിക്കേഷനുകൾ പുറത്തിറങ്ങി. റോപോസോ, മോജ്, ജോഷ്, മിട്രോൺ എന്നിവയാണ് ഇതിലെ പ്രധാന ആപ്പുകൾ. ഇൻസ്റ്റഗ്രാം ഷോർട്ട് വീഡിയോ സേവനമായ റീൽസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

റിലയൻസ് ജിയോ

ടിക്ടോക്ക് സ്വന്തമാക്കാനുള്ള റിലയൻസ് ജിയോയുടെ നീക്കത്തിൽ അതിശയിക്കാനൊന്നുമില്ല. ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുൾപ്പെടെ നിരവധി ആഗോള സ്ഥാപനങ്ങളിൽ നിന്നും കമ്പനിക്ക് അടുത്തിടെ ധാരാളം നിക്ഷേപം ലഭിച്ചിട്ടുണ്ട്. ടിക്ടോക്ക് ഇന്ത്യ ബിസിനസ്സ് ഏറ്റെടുക്കുന്നത് ഇന്ത്യയിലെ ഏറ്റവും ശക്തരായ കമ്പനികളിലൊന്നായ റിലയൻസിനെ സംബന്ധിച്ച് വളരെ മികച്ചൊരു തീരുമാനമായിരിക്കും.

ജിയോ

ഇന്ത്യയിലെ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. പക്ഷേ ജിയോ ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. ടിക്ടോക്ക് സ്വന്തമാക്കിയാൽ ഈ മേഖലയിലും ജിയോയ്ക്ക് കൂടുതൽ സ്വാധീനമായി മാറാൻ സാധിക്കും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

More from GizBot

Best Mobiles in India

English summary
ByteDance is currently in early talks with Reliance Industries Limited for backing TikTok in India. Apart from Reliance, Microsoft is another contender, interested to acquire TikTok.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X