ജിയോഫോണുകളിൽ യുപിഐ പേയ്മെന്റ് ആപ്പുകൾ കൊണ്ടുവരാൻ പദ്ധതി

|

ജിയോഫോണുകളിൽ യുപിഐ പേയ്മെന്റ്സ് ആപ്ലിക്കേഷനുകൾ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി റിലയൻസ് ജിയോ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ‌പി‌സി‌ഐ) ചേർന്ന് പ്രവർത്തിക്കുകയാണ്. ഫേസ്ബുക്കുമായി ജിയോ കരാറിലെത്തുന്നതിന് മുമ്പ് തന്നെ ജിയോ എൻ‌പി‌സി‌ഐ ഇൻഫ്രാസ്ട്രക്ചറിനായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എൻ‌പി‌സി‌ഐ
 

എൻ‌പി‌സി‌ഐയുമായി ചേർന്ന് പ്രവർത്തിച്ച് എല്ലാ ജിയോഫോൺ ഉപയോക്താക്കൾക്കുമായി യുപിഐ ആപ്ലിക്കേഷനുകൾ കൊണ്ടുവരാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോയുടെ ഈ നീക്കം ഓൺലൈൻ പേയ്‌മെന്റുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. പേയ്മെന്റ് ആപ്പുകൾ കൊണ്ടുവരാൻ ജിയോ ശ്രമിക്കുന്നുണ്ടെങ്കിലും ഇതെപ്പോഴാണ് ലഭ്യമാവുക എന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോ

യുപിഐ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കാൻ എൻ‌പി‌സി‌ഐ

യുപിഐ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) രാജ്യത്തെ യുപിഐ ആപ്ലിക്കേഷനുകളുടെ വ്യാപനത്തിനായി ശ്രമിക്കുന്നുണ്ട്. കൊറോണ വൈറസിനെ ചെറുക്കാൻ സർക്കാർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനാൽ, യുപിഐ ആപ്ലിക്കേഷനുകളുടെ ലഭ്യതയും ആവശ്യവും കുറച്ചിട്ടുണ്ട്. യുപിഐ അപ്ലിക്കേഷനുകളുടെ പ്രതിമാസ മൂല്യത്തിലുണ്ടായ ആദ്യത്തെ ഇടിവാണിത്.

ജിയോ

ജിയോ ഇതിനകം തന്നെ എൻ‌പി‌സി‌ഐയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ തന്നെ ജിയോ ഫോണലേക്ക് കൂടി ഫോൺ‌പേ, ഗൂഗിൾ പേ എന്നിവ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ പേയ്മെന്റ് ഓപ്ഷൻ കൊണ്ടുവരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചാൽ ഈ ആപ്പ് കൂടി ജിയോയുടെ ഫോണിൽ ലഭ്യമാകും. ഇത് ഡിജിറ്റൽ പേയ്മെന്റുകൾ വൻതോതിൽ വർദ്ധിപ്പിക്കും.

കൂടുതൽ വായിക്കുക: ജിയോയുടെ ഒരുമാസം വാലിഡിറ്റിയുള്ള മികച്ച ഡാറ്റ പ്ലാനുകൾ

ജിയോഫോണുകൾക്ക് പ്രത്യേക എൻ‌പി‌സി‌ഐ സ്ട്രക്ച്ചർ
 

ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായ KaiOSലാണ് ജിയോഫോണുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ചേരുന്ന പേയ്മെന്റ് ആപ്പുകളുടെ വേർഷൻ ഡെവലപ്പ് ചെയ്യേണ്ടതുണ്ട്. ഒരു ഇടപാട് നടത്താനായി ഉപയോക്താക്കൾ പാസ്‌വേഡ് നൽകുന്ന പേയ്‌മെന്റ് സ്‌ക്രീനിനായി ഒരു പ്രത്യേക എൻ‌പി‌സി‌ഐ ലൈബ്രറി ഉണ്ടാക്കാൻ ജിയോ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജിയോ പ്ലാറ്റ്ഫോമിൽ വിസ്തയുടെ 11,367 കോടി നിക്ഷേപം

ജിയോ പ്ലാറ്റ്ഫോമിൽ വിസ്തയുടെ 11,367 കോടി നിക്ഷേപം

ജിയോ പ്ലാറ്റ്‌ഫോമുകളിൽ 11,367 കോടി രൂപ മുതൽമുടക്കാനൊരുങ്ങി വിസ്റ്റ. കമ്പനിയുടെ 2.32 ശതമാനം ഓഹരികളാണ് വിസ്റ്റ സ്വന്തമാക്കുന്നത്. ഈ ഇടപാടിലൂടെ ഫേയ്‌സ്ബുക്കിന് ശേഷം ജിയോ പ്ലാറ്റ്‌ഫോമിലെ രണ്ടാമത്തെ വലിയ നിക്ഷേപകരായി വിസ്ത മാറി. വിസ്റ്റയുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോം ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാക്കി. ഇന്ത്യയിൽ റിലയൻസ് ജിയോയ്ക്ക് ഉള്ള സ്വാധീനം തിരിച്ചറിഞ്ഞാണ് നിക്ഷേപത്തിനൊരുങ്ങിയതെന്ന് വിസ്റ്റ അറിയിച്ചു.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ലോക്ക്ഡൌൺ കാലത്തുള്ള പ്രത്യേക ആനുകൂല്യങ്ങൾ നിർത്തലാക്കി

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio is reportedly working with National Payments Corporation of India (NPCI) to bring UPI Apps on JioPhones. Jio has been working on the NPCI infrastructure even before the Facebook deal was finalised. It is expected that working with NPCI will bring UPI apps for all the JioPhone users out there. Also, the move by Jio will encourage people for online payments and broaden the reach of Digital PaymentS in India. Though the work is happening for a long time, the final time of the rollout is still under darkness.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X