ജിയോ ഉപയോക്താക്കൾക്ക് ഇനി പ്ലാൻ അവസാനിച്ച ശേഷവും സൌജന്യ കോളുകൾ വിളിക്കാം

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഒരു പുതിയ ഓഫറുമായി രംഗത്തെത്തി. പ്ലാനുകൾക്ക് ഒരു ഗ്രേസ് പിരീഡ് നൽകുന്ന ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്. പ്ലാൻ അവാനിച്ച് കഴിഞ്ഞാൽ അടുത്ത 24 മണിക്കൂർ സമയത്തേക്കാണ് ഈ ഗ്രേസ് പിരീഡ് ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായുള്ള ഈ ഓഫർ ലോക്ക്ഡൌൺ കാലത്ത് ആളുകൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്.

ജിയോ

ജിയോയുടെ പുതിയ ഓഫറിൽ ഒരു പോരായ്മ ഉള്ളത് ഈ ഓഫർ 98 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു എന്നതാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 98 രൂപ റീചാർജ് ചെയ്ത ഉപയോക്താവിന് വാലിഡിറ്റി കഴിഞ്ഞാലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജിയോ നമ്പരുകളിലേക്ക് വിളിക്കാൻ സാധിക്കും. ഈ ഓഫർ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ജിയോ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ മറ്റ് ഏതൊക്കെ പ്ലാനുകളിൽ ഇത് ലഭ്യമാകും എന്ന കാര്യവും വ്യക്തമല്ല.

റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം' പ്ലാനുകൾ ആരംഭിച്ചു
 

റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം' പ്ലാനുകൾ ആരംഭിച്ചു

റിലയൻസ് ജിയോ കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്കായി പുതിയ വർക്ക്ഫ്രം ഹോം പ്രഖ്യാപിച്ചു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ വാർഷിക പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്ലാനിന് 2,399 രൂപയാണ് വില. പ്ലാനിലൂടെ 365 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും ജിയോ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളിംഗും എയർടെൽ, വോഡഫോൺ-ഐഡിയ, ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയിലേക്ക് വിളിക്കുന്നതിന് 12,000 മിനിറ്റ് സൌജന്യ കോളുകളും ലഭ്യമാകും.

കൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോകൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോ

വാർഷിക പ്ലാൻ

വാർഷിക പ്ലാനിനൊപ്പം തന്നെ ജിയോ പുതിയ മൂന്ന് പ്ലാനുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളുടെ വില 51 രൂപ, 201 രൂപ, 251 രൂപ എന്നിങ്ങനെയാണ്. നിലവിലുള്ള പ്ലാനുകൾക്കൊപ്പം 30 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് 51 രൂപയുടേത്. 201 രൂപ പ്ലാൻ 50 ജിബി ഡാറ്റയാണ് നൽകുന്നത്. 251 രൂപ പ്ലാൻ 51 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമുതൽ റിലയൻസ് ജിയോ മികച്ച പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

വരിക്കാരുടെ എണ്ണത്തിൽ ജിയോ തന്നെ ഒന്നാമൻ

വരിക്കാരുടെ എണ്ണത്തിൽ ജിയോ തന്നെ ഒന്നാമൻ

റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയാണ്. 2020 ജനുവരിയിൽ കമ്പനി 6.5 ദശലക്ഷം വരിക്കാരെ പുതുതായി നെറ്റ്വർക്കിലേക്ക് ചേർത്തു. 2019 ഡിസംബറിൽ റിലയൻസ് ജിയോ താരിഫ് വർദ്ധിപ്പിച്ചുവെങ്കിലും ഈ വർദ്ധനവ് വിപണിയിൽ ജിയോയ്ക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ. ഡിസംബറിൽ ജിയോയുടെ പുതിയ വരിക്കാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിരുന്നെങ്കിലും ജനുവരിയിൽ പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ് കമ്പനി.

റിലയൻസ് ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് ചുരുങ്ങിയ കാലയളവിൽ ധാരാളം വരിക്കാരെ നേടാനായിട്ടുണ്ട്. നാലാം സാമ്പത്തിക പാദത്തിലെത്തുമ്പോൾ 388 ദശലക്ഷം വരിക്കാരാണ് ജിയോക്ക് ഉള്ളത്. ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും ഇതുവരെ നാലാം സാമ്പത്തിക പാദത്തിലെ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല. മൂന്നാം പാദത്തിൽ ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും യഥാക്രമം 283.04 ദശലക്ഷവും 304 ദശലക്ഷവും വരിക്കാരാണ് ഉള്ളത്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡാഫോൺ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡാഫോൺ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

Read more about:
English summary
Reliance Jio is reportedly come up with a new offer, where it is offering a grace period. The grace period lasts for 24 hours and is especially for prepaid users when their plan expires. This move seems good for those users who are unable to recharge during COVID-19.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X