Home
News

4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോ

ഈ വർഷം അവസാനത്തോടെ പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. 4,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളാണ് ജിയോ വിപണിയിൽ അവതരിപ്പിക്കുക. ആൻഡ്രോയിഡിലായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുക. കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ഈ ഓർബിക്ക് ഫോണുകൾ ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഡിവൈസുകൾ വിപണിയിലെത്തിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

ജിയോ ഓർ‌ബിക് സ്മാർട്ട്ഫോൺ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ജിയോ ഓർ‌ബിക് സ്മാർട്ട്ഫോൺ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പുറത്തിറങ്ങാനിരിക്കുന്ന ജിയോ ഓർബിക് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും പ്രവർത്തിക്കുന്നത്. എച്ച്ഡി+ ഡിസ്പ്ലെയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 720 × 1400 റെസല്യൂഷനും ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ ക്യുഎം 215 പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് ഗോ ഡിവൈസുകളിൽ ഉപയോഗിക്കുന്ന പ്രോസസറാണ് ഇത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത്.

ജിയോ ഓർബിക്

ജിയോ ഓർബിക് സ്മാർട്ട്ഫോണിന്റെ ലോഞ്ചിനെക്കുറിച്ചും വരാനിരിക്കുന്ന ഡിവൈസുകളുടെ സവിശേഷതകളെ കുറിച്ചും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനായി ഇന്ത്യയിലെ സ്മാട്ട്ഫോൺ നിർമാതാക്കളുമായി ജിയോ ചർച്ചകൾ നടത്തി വരികയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരു തീരമാനം ഉണ്ടായേക്കും. ഈ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിന് കമ്പനി യുണൈറ്റഡ് ടെലിലിങ്ക്സ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ കമ്പനി 200 ദശലക്ഷം ഡിവൈസുകൾ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് സ്മാർട്ട്ഫോണുകളുമായി റിലയൻസ് ജിയോ

മൂന്ന് സ്മാർട്ട്ഫോണുകളുമായി റിലയൻസ് ജിയോ

ഈ വർഷം ഡിസംബറോടെ റിലയൻസ് ജിയോ മൂന്ന് ഡിവൈസുകൾ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്‌ഫോണുകൾ ഓർബിക് മൈറ, ഓർബിക് മൈറ 5ജി, ഓർബിക് മാജിക് 5ജി എന്നീ പേരുകളിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോണുകളിൽ രണ്ടെണ്ണത്തിന് 5ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗൂഗിളുമായി റിലയൻസ് പാർട്ട്ണർഷിപ്പ് ആരംഭിച്ചശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ഗൂഗിളിന്റെ ജിയോയിലെ ഓഹരി

ഗൂഗിളിന്റെ ജിയോയിലെ ഓഹരി

സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ ഇന്ത്യയിലെ കോമ്പറ്റീഷൻ കമ്മീഷനോട് റിലയൻസ് ജിയോയുമായുള്ള കരാർ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 33, 737 കോടി രൂപയാണ് ഗൂഗിൾ റിലയൻസ് ജിയോയിൽ നിക്ഷേപിക്കുന്നത്. കമ്പനിയുടെ 7.73 ശതമാനം ഓഹരിയാണ് ഈ ഇടപാടിലൂടെ കമ്പനി സ്വന്തമാക്കുന്നത്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമ്മാണ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോന്ന നടപടികളാണ് ജിയോ നടത്തുന്നത്.

ചൈനീസ് പ്രൊഡക്ടുകൾ

ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് പ്രൊഡക്ടുകൾ നിരോധിക്കാൻ വലിയ തോതിലുള്ള ആഹ്വാനങ്ങളും സോഷ്യൽ മീഡിയ ക്യാംപയിനുകളും ഉണ്ടായ സന്ദർഭത്തിലാണ് ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള നടപടികളിലേക്ക് ജിയോ കടന്നത്. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ഫോണുകൾ നൽകുക എന്ന ആശയത്തിൽ നിന്നും പുറത്തിറങ്ങിയ ജിയോഫോണുകൾ ഇന്ത്യയിൽവലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു.

Best Mobiles in India

English summary
Reliance Jio is all set to launch new smartphones later this year. Jio will be launching smartphones priced below Rs 4,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X