Jio 4G Speed: വേഗതയിൽ ജിയോയെ തോൽപ്പിക്കാനാവില്ല മക്കളെ

|

രാജ്യത്തെ ഏറ്റവും വേഗതയേറിയ ഡൌൺ‌ലോഡ് സ്പീഡ് നൽകുന്ന ടെലിക്കോം ഓപ്പറേറ്റർ റിലയൻസ് ജിയോ തന്നെയെന്ന് ട്രായ്. ജനുവരിയിലെ ശരാശരി കണക്കുകൾ പ്രകാരമാണ് ജിയോ ഒന്നാം സ്ഥാനം നിലനിർത്തിയത്. ജനുവരിയിൽ ജിയോയുടെ ശരാശരി 4 ജി ഡൗൺലോഡ് വേഗത 20.9 എം.ബി.പി.എസ് ആണ്.

 

4 ജി അപ്‌ലോഡ് വേഗത

ജനുവരിയിലെ 4 ജി അപ്‌ലോഡ് വേഗതയിൽ വോഡഫോണാണ് ഒന്നാം സ്ഥാനത്ത്. ട്രായ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച്, നവംബറിൽ റെക്കോർഡുചെയ്‌ത 27.2 എംബിപിഎസ് എന്ന വേഗതയിൽ നിന്നും 20.9 എം.ബി.പി.എസ് ആയി വേഗത കുറഞ്ഞിട്ടും റിലയൻസ് ജിയോ രണ്ടാം സ്ഥാനത്തുള്ള ഭാരതി എയർടെലിനേക്കാൾ മൂന്നിരട്ടി ഡൌൺലോഡ് വേഗതയാണ് ഉപയോക്താക്കൾക്ക് നൽകിയത്.

ഡൗൺലോഡ് വേഗതയിൽ ജിയോ ഒന്നാമൻ

ഡൗൺലോഡ് വേഗതയിൽ ജിയോ ഒന്നാമൻ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഭാരതി എയർടെൽ നെറ്റ്‌വർക്കിന്റെ ശരാശരി 4 ജി ഡൗൺലോഡ് വേഗത 7.9 എം.ബി.പി.എസ് ആണ്. വോഡഫോണിനും ഐഡിയയ്ക്കും യഥാക്രമം 7.6Mbps, 6.5Mbps ഡൌൺ‌ലോഡ് വേഗതയാണ് ഉള്ളത്. ജിയോയുടെ വേഗത മറ്റ് കമ്പനികളുടെ വേഗതയെക്കാൾ വളരെ കൂടുതലാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ട്രായ്
 

തത്സമയ അടിസ്ഥാനത്തിൽ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രായ് ശരാശരി വേഗത കണക്കാക്കുന്നത്. വോഡഫോണും ഐഡിയയും അവരുടെ മൊബൈൽ ബിസിനസുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിലും ട്രായ് ഇപ്പോഴും വേഗത കണക്കാക്കുന്നത് വേവ്വേറെയാണ്.

വോഡാഫോൺ

വോഡാഫോണും ഐഡിയയും ഒരുമിച്ചെങ്കിലും ടെലികോം റെഗുലേറ്റർ ഇപ്പോഴും രണ്ടായി തന്നെ വേഗത കണക്കാക്കുന്നു. ജനുവരി മാസത്തിലെ അപ്ലേഡ് വേഗതയിൽ വോഡാഫോണാണ് ഒന്നാം സ്ഥാനത്ത്. 6 എം‌ബി‌പി‌എസ് ഡാറ്റാ അപ്ലേഡ് വേഗതയാണ് വോഡാഫോൺ ഉപയോക്താക്കൾക്ക് നൽകിയത്. ഐഡിയയാണ് 5.6 എം‌ബി‌പി‌എസ് അപ്‌ലോഡ് വേഗതയുമായി രണ്ടാം സ്ഥാനത്ത്.

റിലയൻസ് ജിയോ

ഡൌൺലോഡ് വേഗതയിൽ ബഹുദൂരം മുന്നിലുള്ള റിലയൻസ് ജിയോ 4.6 എംബിപിഎസ് അപ്ലോഡ് വേഗതയുമായി മൂന്നാം സ്ഥാനത്താണ്. ഭാരതി എയർടെൽ 3.8 എംബിപിഎസ് അപ്‌ലോഡ് വേഗതയുമായി നാലാം സ്ഥാനത്താണ്. വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് കണ്ടന്റ് ആക്സസ് ചെയ്യുന്നതിന് ഡൌലോഡ് വേഗതയാണ് സഹായിക്കുന്നത്. അതേസമയം ഇമെയിൽ, ഫോട്ടോ, വീഡിയോ പോലുള്ള ഉപയോക്താക്കളുടെ കണ്ടന്റുകൾ ഷെയർ ചെയ്യാൻ അപ്‌ലോഡ് വേഗത സഹായിക്കുന്നു.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

ഇന്ത്യൻ ടെലികോം വിപണി

370 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യൻ ടെലികോം വിപണിയിലെ മാർക്കറ്റ് ലീഡറാണ് റിലയൻസ് ജിയോ. ജിയോ പ്ലാനുകളുടെ താരിഫ് നിരക്ക് മറ്റ് കമ്പനികൾക്കൊപ്പം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഡാറ്റ വേഗത കമ്പനി മെച്ചപ്പെടുത്തിയിട്ടില്ല എന്നാണ് പുതിയ ട്രായ് ഡാറ്റകൾ കാണിക്കുന്നത്. 2016 ൽ ജിയോ പുറത്തിറക്കിയപ്പോൾ 135 എംബിപിഎസ് വരെ ഡൗൺലോഡ് വേഗത കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

ജനുവരിയിലെ കണക്ക്

ജനുവരിയിലെ കണക്ക് പ്രകാരം ജിയോ ഉപയോക്താക്കൾക്ക് നൽകിയ ഡൌൺ‌ലോഡ് വേഗത വളരെ കുറവാണ്. ഓപ്പറേറ്റർമാർ ഓക്ല പോലുള്ള മറ്റ് ഡാറ്റാ വേഗത അളക്കുന്ന ബദൽ സംവിധാനങ്ങളിലെ ഡാറ്റ ഉയർട്ടിക്കാട്ടി ട്രായ് ഡാറ്റയെ തള്ളിപറയുന്നത് പതിവാണ്. ഇത്തവണയും അത് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഡാറ്റ വേഗതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 5ജി വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചു.കൂടുതൽ വായിക്കുക: വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചു.

Best Mobiles in India

Read more about:
English summary
Reliance Jio continues to lead when it comes to fastest download speed in the country. The operator averaged 4G download speed of 20.9Mbps in January. During the same month, Vodafone topped the chart in terms of 4G upload speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X