വേഗതയിൽ ജിയോയെ വെല്ലാൻ ആളില്ല; ഫെബ്രുവരിയിലും ഇന്റർനെറ്റ് വേഗതയിൽ ജിയോ ഒന്നാമത്

|

ഫെബ്രുവരിയിൽ റിലയൻസ് ജിയോ സെക്കൻഡിൽ 21.5 മെഗാബൈറ്റ് 4 ജി ഡൗൺലോഡ് വേഗത രേഖപ്പെടുത്തികൊണ്ട് ഇന്റർനെറ്റ് വേഗതയുടെ പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ജനുവരിയിൽ റിലയൻസ് ജിയോ വാഗ്ദാനം ചെയ്ത വേഗതയേക്കാൾ കൂടുതലാണ് ഇപ്പോഴുള്ള വേഗത. 4 ജി ഹൈ സ്പീഡ് വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ മറ്റ് കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നത് ഇതാദ്യമല്ല.

വോഡഫോൺ
 

വോഡഫോൺ രാജ്യത്ത് ഏറ്റവും കൂടുതൽ അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ഫെബ്രുവരിയിൽ സെക്കൻഡിൽ 8 മെഗാബൈറ്റ് വേഗതയാണ് അപ്ലേഡിങിൽ വോഡാഫോണിനുണ്ടായിരുന്നത്. എയർടെലിനും ഇതേ വേഗതയിലെത്താൻ സാധിച്ചു. വോഡഫോണും ഐഡിയയും 2018 ഓഗസ്റ്റിൽ അവരുടെ പ്രവർത്തനം ലയിപ്പിച്ചുവെങ്കിലും ഇപ്പോഴും അവരുടെ നെറ്റ്‌വർക്കിനെ രണ്ടായി തന്നെയാണ് ട്രായ് കണക്കാക്കുന്നത്.

17 സർക്കിൾ

വോഡഫോൺ ഐഡിയയുടെ 17 സർക്കിളുകളിൽ ഇരു കമ്പനികളുടെയും ലയന നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും അഞ്ച് സർക്കിളുകളിൽ ഇത് പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് ടെലികോം റെഗുലേറ്റർറായ TRAI അവരുടെ ഡാറ്റ വെവ്വേറെ അളക്കുന്നത്. ട്രായ് അതിന്റെ മൈസ്പീഡ് ആപ്ലിക്കേഷനുകൾ വഴിയാണ് രാജ്യത്തെ ഡാറ്റ വേഗത അളക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളുംകൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

അപ്‌ലോഡ്

അപ്‌ലോഡ് വേഗതയിൽ വോഡഫോൺ സെക്കൻഡിൽ 6.5 മെഗാബൈറ്റ് രേഖപ്പെടുത്തി. അപ്‌ലോഡ് വേഗതയിൽ സെക്കൻഡിൽ 5.5 മെഗാബൈറ്റുമായി ഐഡിയ രണ്ടാം സ്ഥാനത്തും ജിയോ 3.9 മെഗാബൈറ്റുമായി മൂന്നാം സ്ഥാനത്തുമാണ്. എയർടെല്ലിന്റെ അപ്‌ലോഡ് വേഗത സെക്കൻഡന്റിൽ 3.7 മെഗാബൈറ്റാണെന്നും ട്രായ് യുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ട്യൂട്ടേല
 

ട്യൂട്ടേല റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്നത് എയർടെല്ലാണ്. 2019 ഓഗസ്റ്റ് മുതൽ 2020 ജനുവരി വരെയുള്ള കാലയളവിൽ എയർടെലിന് സ്ഥിരമായ നിലവാരം (59.2 ശതമാനം), മീഡിയൻ ഡൌൺ‌ലോഡ് ത്രൂപുട്ട് (7.4 എം‌ബി‌പി‌എസ്), ലേറ്റൻസി (26.2 എം‌എസ്) എന്നിവയുണ്ടെന്ന് കമ്പനി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിലയൻസ് ജിയോ 4 ജി

22 സർക്കിളുകളിലും റിലയൻസ് ജിയോ 4 ജി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എയർടെൽ മികച്ച വേഗത നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത മികച്ച നെറ്റ്‌വർക്കുകളിലുള്ള ഉപയോക്താക്കളേക്കാൾ 10 ഇരട്ടി തവണ 1080p വീഡിയോ സ്ട്രീമിംഗ്, എച്ച്ഡി ഗ്രൂപ്പ് വീഡിയോ കോളുകൾ, തത്സമയ ഗെയിമിംഗ് എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതെന്ന് ട്യൂട്ടേലയുടെ റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾകൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾ

Most Read Articles
Best Mobiles in India

Read more about:
English summary
According to TRAI MySpeed data, Reliance Jio has recorded 21.5 megabits per second 4G download speed in February, which is higher than the speed the telco had offered in January. This is not the first time that Reliance Jio has given a tough fight to the incumbents in terms of offering 4G high-speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X