ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നി അടുത്തിടെയായി മികച്ച പ്ലാനുകളാണ് വിപണിയിൽ എത്തിക്കുന്നത്. താരിഫ് വർദ്ധന ഉണ്ടാക്കിയ ഉപയോക്താക്കൾക്കിടയിലെ അതൃപ്തി മറികടക്കാനാണ് കമ്പനികളുടെ ശ്രമം. ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമങ്ങൾ തുടരുമ്പോഴും വോഡാഫോൺ ഐഡിയയ്ക്ക് ഉപയോക്താക്കളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. എന്തായാലും കമ്പനികൾ അടുത്തിടെ അവതരിപ്പിച്ച 450 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

റിലയൻസ് ജിയോയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

റിലയൻസ് ജിയോയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

450 രൂപയിൽ താഴെ വിലയുള്ള നാല് പ്ലാനുകളാണ് റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ആദ്യ പ്ലാനിന്റെ വില 149 രൂപയാണ്. ജിയോ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 300 മിനിറ്റും സൌജന്യമായി നൽകുന്നു. 1 ജിബി ഡാറ്റ, 100 സൌജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. 24 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

രണ്ടാമത്തെ പ്ലാൻ

രണ്ടാമത്തെ പ്ലാൻ 249 രൂപ വിലയുള്ള പ്ലാനാണ്. ദിവസേന 2 ജിബി ഡാറ്റയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റ് കോളിംഗും ജിയോ അപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്‌സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

കൂടുതൽ വായിക്കുക: 270 ജിബി ഡാറ്റയുമായി വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: 270 ജിബി ഡാറ്റയുമായി വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ

349 രൂപയുടെ പ്ലാൻ

349 രൂപയുടെ പ്ലാൻ ദിവസേന 3 ജിബി ഡാറ്റയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റ് കോളിങ്ങും നൽകുന്നു. 28 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു. അവസാനത്തെ പ്ലാൻ 444 രൂപ വിലയുള്ള പ്ലാനാണ്. ദിവസേന 2 ജിബി ഡാറ്റ, 2,000 മിനിറ്റ് ഓഫ്-നെറ്റ് കോളുകൾ, 56 ദിവസത്തേക്ക് ജിയോ ആപ്ലിക്കേഷനുകളുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

വോഡഫോണിന്റെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വോഡഫോണിന്റെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വോഡഫോൺ അഞ്ച് പ്ലാനുകളാണ് 450 രൂപയിൽ താഴെ വിലയിൽ നൽകുന്നത്. ആദ്യ പ്ലാനിന്റെ വില 219 രൂപയാണ്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസേന 1 ജിബി ഡാറ്റ, 28 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ പ്ലേയിലേക്കുള്ള ആക്‌സസും ZEE5- ലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും. 249 രൂപയുടെ പ്ലാൻ ദിവസേന 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 28 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

299 രൂപയുടെ പ്ലാൻ

299 രൂപയുടെ പ്ലാൻ എല്ലാ ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് എന്നിവ നൽകുന്നു. ഒരുമാസമാണ് ഈ പ്ലാനിന്റെ കാലാവധി. 399 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 56 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ നൽകുന്നു. അവസാനത്തെ പ്ലാനായ 449 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭ്യമാക്കും. മറ്റുള്ള ആനുകൂല്യങ്ങൾ 399 രൂപയുടെ പ്ലാനിന് സമാനമാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

എയർടെല്ലിന്റെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

എയർടെല്ലിന്റെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

എയർടെൽ രണ്ട് പ്ലാനുകളാണ് 450 രൂപയിൽ താഴെ വിലയിൽ നൽകുന്നത്. ആദ്യ പ്ലാനിന്റെ വില 249 രൂപയാണ്. ഈ പ്ലാനിലൂടെ ഉപയോക്താവിന് അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. മറ്റൊരു പ്ലാൻ 448 രൂപ വിലയുള്ള പ്ലാനാണ്. ദിവസേന 1.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ, 82 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്.

ജിയോയും എയർടെല്ലും

ജിയോയും എയർടെല്ലും 450 രൂപയ്ക്ക് താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിലൂടെ മികച്ച ആനുകൂല്യങ്ങൾ നൽകുമ്പോൾ കൂടുതൽ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കികൊണ്ടാണ് വോഡാഫോൺ അവരുടെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നത്. ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതലായും ഉപയോഗിക്കുന്ന ഉപയോക്താക്കൾ കൂടുതലുള്ള ഇന്ത്യയിലെ വിപണിയെ മനസിലാക്കികൊണ്ടാണ് ടെലിക്കോം കമ്പനികളെല്ലാം തന്നെ പ്ലാനുകൾ അവതരിപ്പിക്കുന്നതും അവ പുതുക്കുന്നതും എന്നതിൽ തർക്കമില്ല.

Best Mobiles in India

English summary
All telecom operators (Reliance Jio, Airtel, and Vodafone-Idea) have launched new plans recently. And now, all have been fighting to get more subscribers. However, Vodafone-Idea losing customers on a monthly basis. But still, we believe that you need more clarification in terms of newly launched tariffs plans. So, today we are going to tell you about the prepaid plans under Rs. 450.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X