Home
News

എയർടെലും ജിയോയും നേർക്ക് നേർ, ഇത്തവണ മത്സരം വോവൈ-ഫൈ സേവനത്തിൽ

റിലയൻസ് ജിയോയും ഭാരതി എയർടെലും തമ്മിലുള്ള മത്സരം വീണ്ടും സജീവമാകുന്നു. ഇത്തവണ രണ്ട് ടെലിക്കോം കമ്പനികളും വോവൈ-ഫൈ സർവീസ് റോൾ ഔട്ടിന്റെ കാര്യത്തിലാണ് മത്സരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഭാരതി എയർടെൽ വോവൈ-ഫൈ സേവനം ആരംഭിച്ചുകൊണ്ട് ഈ സേവനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററായി മാറി. ഇതോടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലിക്കോം കമ്പനി റിലയൻസ് ജിയോയും തങ്ങളുടെ വോവൈ-ഫൈ സേവനം ആരംഭിക്കുകയാണ്.

കേരളത്തിലും ജിയോ വോവൈ-ഫൈ

ഇതുവരെ ഔദ്യോഗികമായി ജിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൂന്ന് സർക്കിളുകളിൽ സേവനം ലഭ്യമാക്കാൻ ജിയോ ഒരുങ്ങി കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളം, മഹാരാഷ്ട്ര, കൊൽക്കത്ത എന്നീ മൂന്ന് ടെലികോം സർക്കിളുകളിലെ എല്ലാ ഉപയോക്താക്കൾക്കും റിലയൻസ് ജിയോ വോവൈ-ഫൈ സേവനം ലഭ്യമാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

എയർടെൽ എയർ-ഫൈ

ഡൽഹി എൻ‌സി‌ആർ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, മുംബൈ, കൊൽക്കത്ത സർക്കിളുകളിലാണ് എയർടെൽ എയർ-ഫൈ എന്ന തങ്ങളുടെ വോവൈ-ഫൈ കോളിംഗ് സേവനം എയർടെൽ പ്രഖ്യാപിച്ചത്. കോംപിറ്റബിൾ ഡിവൈസുകളിൽ വോവൈ-ഫൈ ആക്ടീവ് ചെയ്താൽ ജിയോ വോവൈ-ഫൈ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സേവനം ലഭ്യമാകുന്ന ഡിവൈസുകളുടെ ലിസ്റ്റ് ഇതുവരെ പുറത്ത് വന്നിട്ടില്ല.

റിലയൻസ് ജിയോ

ഇന്ത്യൻ ഉപഭോക്താക്കൾക്ക് VoLTE അഥവാ Voice over LTE സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ടാണ് റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. എന്നാൽ വോവൈ-ഫൈയുടെ കാര്യത്തിൽ കമ്പനി അല്പം പിന്നിലായി പോയി. എയർടെൽ ഈ സേവനം പ്രഖ്യാപിച്ചതിന് ശേഷമാണ് ജിയോ സേവനം ആരംഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ജിയോ ഇതുവരെ ഔദ്യോഗികമായി വോവൈ-ഫൈ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല ഉപയോക്താക്കൾക്കും അവരുടെ സ്മാർട്ട്‌ഫോണുകളിൽ ജിയോ വൈ-ഫൈയുടെ സേവനം ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജിയോ വോവൈ-ഫൈ

ജിയോ വോവൈ-ഫൈ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ പരിശോധിച്ചാൽ എല്ലാ വോവൈ-ഫൈ എനേബിൾഡ് ഡിവൈസുകൾക്കും സർവ്വീസ് ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എം 30, ഗാലക്‌സി എം 30, ഗാലക്‌സി എം 20 തുടങ്ങിയ സാംസങ് ഡിവൈസുകൾക്കൊപ്പം ഐഒഎസ് 13.3 ഉം അതിനേക്കാൾ പുതിയതുമായ ഒഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഐഫോണുകൾക്ക് വോവൈ-ഫൈ സപ്പോർട്ട് ഉണ്ട്. നേരത്തെ പറഞ്ഞ മൂന്ന് സർക്കിളുകളിലെ ആപ്പിൾ സ്മാർട്ട്‌ഫോൺ ഉടമകൾക്ക് ജിയോ വൈ-ഫൈ സിംബൽ കാണാൻ കഴിയുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഒരു കാരിയർ അപ്‌ഡേറ്റ് വരുന്നതുവരെ കാത്തിരിക്കുക.

എയർടെൽ വൈ-ഫൈ

എല്ലാ എയർടെൽ വൈ-ഫൈ കോളിംഗ് സപ്പോർട്ടുള്ള ഡിവൈസുകളിലും ജിയോ വൈ-ഫൈ സപ്പോർട്ട് ചെയ്യും. അതുകൊണ്ട് തന്നെ വൺപ്ലസ് 7 ടി, 7 ടി പ്രോ, വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ, റെഡ്മി കെ 20 പ്രോ, റെഡ്മി കെ 20 തുടങ്ങിയ സ്മാർട്ട്‌ഫോൺ ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ ജിയോ വൈ-ഫൈ സേവനം ഉപയോഗിക്കാൻ കഴിയും. ഇനി പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട്ഫോണികളിലും ആ വോവൈ-ഫൈ സേവനം ലഭ്യമാകാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The battle between Reliance Jio and Bharti Airtel is back on track again, but this time, both the telcos are going against each other in the VoWi-Fi service rollout department. Just a couple of weeks ago, Bharti Airtel became the first telco in India to offer VoWi-Fi service to the customers and Reliance Jio very soon followed it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X