ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾ
ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവ ലോക്ക്ഡൌണിൽ കാലയളവിൽ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി മികച്ച ചില പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകളും അവരുടെ വീടുകളിൽ കഴിയുന്ന അവസരത്തിൽ ഡാറ്റ ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട് വിനോദത്തിനും ജോലി ആവശ്യങ്ങൾക്കുമായി ആളുകൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്.

എല്ലാ വില വിഭാഗത്തിലും മത്സരിച്ച് പ്ലാനുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ആളുകളെ ആകർഷിക്കാനായി പുറത്തിറക്കിയ പ്ലാനുകളുടെ വിഭാഗത്തിലാണ് 400 രൂപയിൽ താഴെയുള്ള പ്ലാനുകൾ വരുന്നത്. മികച്ച ഡാറ്റ ആനുകൂല്യവും സൌജന്യ കോളുകളും നൽകുന്ന ഈ പ്ലാനുകൾ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നവയാണ്. ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ പരിശോധിക്കാം.

വോഡഫോൺ
400 രൂപയ്ക്ക് താഴെയുള്ള നിരക്കിൽ വോഡഫോണിന് ധാരാളം പ്രീപെയ്ഡ് പ്ലാനുകളുണ്ട്. 299 രൂപ പ്രീപെയ്ഡ് പ്ലാനിൽ കമ്പനി അടുത്തിടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ ഇരട്ടി ഡാറ്റാ ഓഫർ അവതരിപ്പിച്ചിരുന്നു. നിലവിൽ 400 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന പ്ലാനുകളിൽ മികച്ച പ്ലാനാണ് ഇത്. ഈ പ്ലാൻ പ്രതിദിനം 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഒപ്പം ദിവസവും 100 എസ്എംഎസും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

വോഡഫോണിന്റെ 249, 349, 219 രൂപ നിരക്കിലുള്ള കോംബോ പ്ലാനുകളും ഉപയോക്താക്കളെ ആകർഷിക്കുന്നവയാണ്. 249 രൂപ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 398 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ഇതിനൊപ്പം ലഭിക്കുന്ന. 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് പ്ലാനിനുള്ളത്. 219 രൂപ പ്ലാൻ കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം ദിവസവും 1 ജിബി ഡാറ്റ നൽകുന്നു.

എയർടെൽ
400 രൂപയിൽ താഴെയുള്ള വിലയുള്ള മികച്ച പ്ലാനുകൾ എയർടെല്ലിനും ഉണ്ട്. ആദ്യ പ്ലാൻ 249 രൂപയുടേതാണ്. ഇത് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നൊരു പ്ലാനാണ്. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കു. 249 രൂപ പ്ലാനിന്റെ സമാന ആനുകൂല്യങ്ങൾ നൽകുന്ന മറ്റൊരു പ്ലാനാണ് 279 രൂപ പ്ലാൻ. ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യം.

298 രൂപയുടെയും 349 രൂപയുടെയും മറ്റ് പ്ലാനുകൾ കൂടി എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ദിവസവും 2 ജിബിഡാറ്റ നൽകുന്ന പ്ലാനാണ് ഇത് രണ്ടും. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ലഭ്യമാണ്. ദിവസവും 100 എസ്എംഎസുകളും പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 349 രൂപയുടെ പ്ലാനിറെ സവിശേഷത 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഇതിനൊപ്പം ലഭിക്കുന്നു എന്നതാണ്.

റിലയൻസ് ജിയോ
400 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ നൽകുന്നതിൽ റിലയൻസ് ജിയോയും പിന്നിലല്ല. ജിയോ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി, 2 ജിബി, 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ 400 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. 399 രൂപയുടെയും 199 രൂപയുടെയുംപ്ലാനുകളാണ് അവ.

പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പ്ലാൻ 249 രൂപ വിലയുള്ള പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാൻ 349 രൂപ വിലയുള്ളതാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളിലും കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. എല്ലാ പ്ലാനുകൾക്കും വ്യത്യത വാലിഡിറ്റി കാലയളവാണ് ഉള്ളത്.


Click it and Unblock the Notifications








