ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ഒരു വർഷം കാലാവധിയുള്ള പ്ലാനുകൾ

|

താരിഫ് വർദ്ധനയ്ക്ക് ശേഷവും ടെലികോം ഓപ്പറേറ്റർമാർ തമ്മിലുള്ള മത്സരം വിപണിയെ സജീവമാക്കികൊണ്ട് തുടരുകയാണ്. മറ്റ് കമ്പനികൾ അവതരിപ്പിക്കുന്ന പ്ലാനുകളോട് കിടപിടിക്കുന്ന പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എയർടെലും വോഡഫോൺ-ഐഡിയയും 365 ദിവസത്തെ വാലിഡിറ്റിയോടെ പുതിയ പ്ലാനുകൾ ആരംഭിച്ചതിന് പിന്നാലെ റിലയൻസ് ജിയോയും ഇതേ കാലാവധിയുള്ള പ്ലാൻ പുറത്തിറക്കി.

റിലയൻസ് ജിയോ 2,020 പ്ലാൻ
 

റിലയൻസ് ജിയോ 2,020 പ്ലാൻ

റിലയൻസ് ജിയോ അടുത്തിടെയാണ് 2,020 രൂപയുടെ പ്ലാൻ ആരംഭിച്ചത്. അൺലിമിറ്റഡ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, ഒരു വർഷത്തേക്ക് എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കായി ജിയോ പ്രത്യേകം പുറത്തിറക്കിയ പ്ലാനാണ്.

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്കായും കമ്പനി 2,020 രൂപയുടെ പ്ലാൻ പുറത്തിറക്കിയിരുന്നു. ഈ പ്ലാൻ പ്രതിദിനം 0.5 ജിബി ഡാറ്റയും ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നു. 12 മാസത്തേക്ക് സൌജന്യ എസ്എംഎസും പ്ലാൻ നൽകുന്നു. പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ജിയോയുടെ വെബ്‌സൈറ്റ് വഴി പ്ലാൻ ആക്ടിവേറ്റ് ചെയ്യാം. ജിയോ 98 രൂപയുടെയും 149 രൂപയുടെയും പ്ലാൻ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്ലാനുകൾ കൊണ്ടുവന്നത്.

കൂടുതൽ വായിക്കുക: ഇന്റർനെറ്റ് നിരോധനം മൂലം ടെലിക്കോം കമ്പനികൾക്ക് നഷ്ടം ദിവസവും 1.5 കോടി രൂപ

എയർടെൽ 1,498 രൂപ, 2,398 രൂപ പ്ലാനുകൾ

എയർടെൽ 1,498 രൂപ, 2,398 രൂപ പ്ലാനുകൾ

എയർടെല്ലിന്റെ ദീർഘകാല പ്ലാനകളായി ഉള്ളത് 1,498 രൂപയുടെയും 2,398 രൂപയുടെയും പ്ലാനുകളാണ്. 1,498 രൂപ പ്ലാൻ ഉപയോക്താവിന് 3,600 എസ്എംഎസും 24 ജിബി ഡാറ്റയും എയർടെൽ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളുകളും ലഭ്യമാക്കുന്നു. 2,398 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗ്, എക്‌സ്ട്രീം, സീ 5, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാകും.

വോഡഫോൺ 1,499 രൂപ, 2,399 രൂപ പ്ലാനുകൾ
 

വോഡഫോൺ 1,499 രൂപ, 2,399 രൂപ പ്ലാനുകൾ

വോഡഫോൺ രണ്ട് ദീർഘകാല പദ്ധതികളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. 1,499 രൂപ, 2,399 രൂപ നിരക്കുകളിലാണ് വോഡാഫോണിന്റെ ഒരു വർഷം കാലാവധിയുള്ള പ്ലാനുകൾ. 1,499 രൂപ പ്ലാൻ 12 മാസത്തേക്ക് 24 ജിബി ഡാറ്റയും 3,600 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

2,399 രൂപ പ്ലാൻ

വോഡഫോണിന്റെ 2,399 രൂപ പ്ലാൻ 1.5 ജിബി ഡാറ്റയും ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളിംഗും നൽകുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ, ZEE5 സബ്‌സ്‌ക്രിപ്‌ഷനുകളു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ സ്വകാര്യ കമ്പനികളും അടുത്തിടെയാണ് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വർദ്ധിപ്പിക്കുന്നതിനായി താരിഫുകൾ ഉയർത്തിയത്. വില വർദ്ധിപ്പിച്ച ശേഷം അവതരിപ്പിക്കുന്ന പ്ലാനുകൾ ഉപയോക്താക്കളെ ആകർഷിക്കാൻ കമ്പനികളെ എങ്ങനെ സഹായിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

കൂടുതൽ വായിക്കുക: എയർടെലും ജിയോയും നേർക്ക് നേർ, ഇത്തവണ മത്സരം വോവൈ-ഫൈ സേവനത്തിൽ

Most Read Articles
Best Mobiles in India

English summary
The tariff war between telecom operators is not going to end soon, as Airtel and Vodafone-Idea have launched tariff plans with 365 days validity. But now, it seems that Reliance Jio has joined the bandwagon and launched a plan for 365 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X