Home
News

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഡാറ്റ ആനുകൂല്യവും നൽകുന്ന പുതിയ നാല് പ്ലാനുകളുമായി ജിയോ

മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരെക്കാൾ ഒരുപടി മുന്നിലുള്ള ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. മറ്റ് ഓപ്പറേറ്റർമാർ അവതരിപ്പിക്കുന്ന പ്ലാനുകളോട് മത്സരിക്കാൻ പോന്ന മികച്ച പ്ലാനുകൾ തന്നെ ജിയോ ഉപയോക്താക്കൾക്ക് ലഭ്യമാക്കാറുണ്ട്. കുറച്ച് ദിവസം മുമ്പ് എയർടെൽ 401 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാനിനോട് മത്സരിക്കാൻ ജിയോ നാല് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഹോട്ട്സ്റ്റാർ ഡാറ്റ ആഡ്-ഓൺ

ജിയോ പുതുതായി അവതരിപ്പിച്ച ഡിസ്നി+ ഹോട്ട്സ്റ്റാർ ഡാറ്റ ആഡ്-ഓൺ പായ്ക്കുകളിലൂടെ ഉപയോക്താക്കൾക്ക് 240 ജിബി വരെ ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന രണ്ട് വോയ്‌സ് കോളിംഗ് പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജിയോയുടെ പോർട്ട്ഫോളിയോയിൽ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ആറ് പായ്ക്കുകളാണ് ഇപ്പോൾ ഉള്ളത്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ഡാറ്റ ആഡ്-ഓണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോയുടെ 612 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോയുടെ 612 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

വോയിസ് കോളിങ് ആനുകൂല്യം നൽകുന്ന ജിയോയുടെ ഡാറ്റ ആഡ് ഓൺ ആണ് 612 രൂപയുടേത്. ഈ പ്ലാനിലൂടെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 6000 മിനുറ്റ് സൌജന്യ കോളുകൾ ലഭിക്കും. 72 ജിബി അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിക്ക് തുല്യമായിരിക്കും. ഈ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്.

ജിയോയുടെ 1,004 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോയുടെ 1,004 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ ഡാറ്റ ആഡ് ഓണുകളിൽ 200 ജിബി ഡാറ്റ നൽകുന്ന പായ്ക്കാണ് 1,004 രൂപയുടേത്. ഈ പായ്ക്കിനൊപ്പം ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഈ പായ്ക്ക് റീചാർജ് ചെയ്യാൻ മറ്റൊരു ബേസ് പ്ലാൻ ആവശ്യമില്ല. ഇതൊരു സ്റ്റാൻഡ് എലോൺ പ്ലാനാണ്. 120 ദിവസത്തെ സ്റ്റാൻഡലോൺ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്.

ജിയോയുടെ 1,206 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോയുടെ 1,206 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോയുടെ പുതിയ 1,206 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കിന് 180 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മറ്റ് ബേസ് പ്ലാൻ ഇല്ലാതെ തന്നെ ഈ പ്ലാൻ റീചാർജ് ചെയ്യാം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 240 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 180 ദിവസം അവസാനിക്കുന്നതോടെ ഉപയോഗിക്കാതെ ബാക്കിയുള്ള ഡാറ്റയുടെ കാലാവധി അവസാനിക്കും. ഈ പ്ലാനിനൊപ്പംവും ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനാണ് ജിയോ നൽകുന്നത്.

ജിയോയുടെ 1,208 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

ജിയോയുടെ 1,208 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്

1,206 രൂപയുടെ ഡാറ്റ ആഡ്-ഓൺ പായ്ക്കിനെക്കാൾ രണ്ട് രൂപ കൂടുതലുള്ള ആഡ് ഓണാണ് 1,208 രൂപയുടേത്. ആദ്യത്തെ പ്ലാൻ നേരത്തെ സൂചിപ്പിച്ചതുപോലെ 180 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 240 ജിബി ഡാറ്റ നൽകുമ്പോൾ 1,208 രൂപയുടെ പ്ലാൻ ഇതേ ഡാറ്റ ആനുകൂല്യം തന്നെ 240 ദിവസത്തെ വാലിഡിറ്റി നൽകുന്നു. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്ക് രണ്ട് രൂപ അധികം നൽകികൊണ്ട് 60 ദിവസം അധിക വാലിഡിറ്റി നേടാൻ സാധിക്കും. ഈ പ്ലാനിനൊപ്പവും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കാണ് ലഭിക്കുന്നത്.

Best Mobiles in India

English summary
Reliance Jio has launched a total of 6 new packs which include two packs with voice calling benefit and four packs which are data add-ons. The common thing between all of these plans is the Disney+ Hotstar benefit. Let’s look at what these data add-on packs come with.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X