ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാം

|

കൊറോണ വൈറസ് ബാധയെത്തുടർന്ന് മിക്ക ആളുകളും ഇപ്പോൾ വർക്ക് ഫ്രം ഹോമിലായിരിക്കും. ഇത്തരത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കായി ടെലിക്കോം കമ്പനികൾ ഇന്റർനെറ്റ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ബി‌എസ്‌എൻ‌എല്ലും എ‌സി‌ടി ഫൈബർ‌നെറ്റും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ റിലയൻസ് ജിയോയും വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.

അനേകം കമ്പനികൾ
 

ഇന്ത്യയിലുടനീളമുള്ള അനേകം കമ്പനികൾ തങ്ങളുടെ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ അനുവദിക്കുന്നുണ്ട്. അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കാനും കമ്പനികൾ ആവശ്യപ്പെട്ടു. കൂടുതൽ ആളുകളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ലാൻഡ്‌ലൈൻ ഉപയോക്താക്കൾക്കായി 5 ജിബി വരെ സൌജന്യ ഇന്റർനെറ്റ് നൽകുന്ന ഒരു പദ്ധതി ബി‌എസ്‌എൻ‌എൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

2020 മാർച്ച് 31

2020 മാർച്ച് 31 വരെ 300 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് എസിടി ഫൈബർനെറ്റ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. കൊണ്ടുവന്നത്. വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചു. 251 രൂപ നിരക്കിലുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്.

കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ വെല്ലാൻ ആളില്ല; ഫെബ്രുവരിയിലും ഇന്റർനെറ്റ് വേഗതയിൽ ജിയോ ഒന്നാമത്

റിലയൻസ് ജിയോ

251 രൂപ വിലയുള്ള റിലയൻസ് ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാൻ എല്ലാ ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇത് 51 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ പ്ലാൻ‌ ഇൻറർ‌നെറ്റ് ആനുകൂല്യങ്ങൾ‌ മാത്രം നൽ‌കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ‌ പ്ലാൻ നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച്, വരിക്കാർക്ക് മൊത്തം 120 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്.

ഹൈസ്പീഡ് ഡാറ്റ
 

ഹൈസ്പീഡ് ഡാറ്റ തീർന്നു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 64kbps എന്ന കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ കഴിയും. വേഗത കുറഞ്ഞാൽ പിന്നീട് ലഭിക്കുന്ന ഡാറ്റയ്ക്ക് പരിധിയുണ്ടാകില്ല. മാത്രമല്ല ഇത് ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇന്റർനെറ്റ് സർഫ് ചെയ്യാൻ അനുവദിക്കുന്ന ഡാറ്റ വേഗതയാണ്. എന്നാൽ വീഡിയോകൾ സ്ട്രീം ചെയ്യാൻ ഈ വേഗത കൊണ്ട് സാധിക്കില്ല.

ജിയോ

ജിയോ അടുത്തിടെ 4 ജി വൗച്ചറുകളിൽ ചിലത് പരിഷ്‌ക്കരിക്കുകയും അതിന്റെ ഡാറ്റാ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുകയും ചെയ്തിരുന്നു. 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പരിഷ്കരിച്ചത്. ഈ വൌച്ചറുകൾ ഇപ്പോൾ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. നേരത്തെ 400 എം‌ബി ഡാറ്റ വാഗ്ദാനം ചെയ്ത 11 രൂപ വൌച്ചർ ഇപ്പോൾ 800 എം‌ബി ഡാറ്റയും 75 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകളും നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

21 രൂപ

21 രൂപ പ്രീപെയ്ഡ് 2 ജിബി ഡാറ്റയും 200 മിനുറ്റ് നോൺ ജിയോ കോളിംഗും വാഗ്ദാനം ചെയ്യുന്നു. ഇവ ടോപ്പ്-അപ്പ് പ്ലാനുകളാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നേരത്തെ മൊത്തം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന 51 രൂപ ഡാറ്റാ ബൂസ്റ്റർ പായ്ക്ക് ഇപ്പോൾ 6 ജിബി ഡാറ്റയും 500 മിനിറ്റ് ജിയോ ഇതര നമ്പരുകളിലേക്കുള്ള കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

6 ജിബി ഡാറ്റ

മൊത്തം 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്ത 101 രൂപയ്ക്ക് ഇപ്പോൾ 12 ജിബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളിങും ഈ ഡാറ്റ വൌച്ചറിനൊപ്പം ലഭിക്കുന്നു. നിങ്ങളുടെ നിലവിലുള്ള പ്ലാനുകളുടെ ഇൻറർനെറ്റ് ഡാറ്റ തീർന്നുകഴിഞ്ഞാൽ ഈ പ്ലാനുകൾ ഉപയോഗപ്രദമാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും.

കൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾ

Most Read Articles
Best Mobiles in India

Read more about:
English summary
Days after BSNL and ACT Fibernet introduced a work from home plan especially designed for people who are working from home due to coronavirus outbreak, Reliance Jio too followed suit. Coronavirus is spreading rampantly and many measures are being taken by the government to curb the spread of the deadly virus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X