ജിയോ ഫൈബറിൽ ഹോട്ട്സ്റ്റാറടക്കം നാല് പ്രീമിയം ഒടിടി ആപ്പ് സേവനങ്ങൾ സൌജന്യം

|

ജിയോ ഫൈബർ പ്ലാനുകൾക്കൊപ്പം ഒടിടി ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ ലഭ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഓഗസ്റ്റ് മാസം പ്രഖ്യാപിച്ചിരുന്നു. ജിയോ ഫൈബർ ഔദ്യോഗികമായി സേവനം ആരംഭിച്ചിട്ടും ഇക്കാര്യത്തിൽ പിന്നീട് വ്യക്തതയൊന്നും വന്നിരുന്നില്ല, ഇപ്പോഴിതാ തന്നെ ഒടിടി ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ ലഭ്യമാക്കുമെന്ന് ഔദ്യോഗികമായി ജിയോ അറിയിച്ചിരിക്കുകയാണ്. ജിയോ ഫൈബർ പ്ലാനിനൊപ്പം ഹോട്ട്സ്റ്റാർ, വൂട്ട് എന്നിവ അടക്കം നാല് ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ സൌജന്യമായി ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ജിയോ ഫൈബർ
 

ജിയോ ഫൈബറിന്റെ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞത് ഗോൾഡ് പ്ലാൻ എടുത്ത ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ നാല് പ്രീമിയം ഒടിടി ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനുകൾ ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിരവധി OTT സബ്‌സ്‌ക്രിപ്‌ഷനുകൾ ഉടൻ പ്ലാറ്റ്ഫോമിലേക്ക് വരുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഈ സബ്‌സ്‌ക്രിപ്‌ഷനുകൾ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ജിയോ 4കെ സെറ്റ്-ടോപ്പ് ബോക്സ് വഴി ലഭ്യമാക്കും. ഈ OTT സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ വരുന്നതോടെ ഉപയോക്താക്കൾക്ക് ജിയോയുടെ പ്ലാനുകളെല്ലാം കൂടുതൽ ലാഭകരമായ ഡീലായി മാറും.

പ്രിവ്യൂ ഓഫർ

പ്രിവ്യൂ ഓഫർ ജിയോ ഫൈബർ ഉപയോക്താക്കളെ പേയ്ഡ് പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ് റിലയൻസ് ജിയോ ഇപ്പോൾ. പ്രിവ്യൂ പ്ലാൻ ഉള്ള ഓരോ ജിയോ ഫൈബർ ഉപയോക്താവിനെയും ഈ മാസം അവസാനത്തോടെ പണമടച്ചുള്ള പ്ലാനിലേക്ക് മാറ്റും. ജിയോ അതിന്റെ 4 കെ സെറ്റ്-ടോപ്പ് ബോക്സും കോമേഴ്ഷ്യൽ പ്ലാനുകളും പ്രഖ്യാപിച്ചപ്പോൾ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. ഇപ്പോഴിതാ കമ്പനി തന്നെ ജിയോ സെറ്റ്-ടോപ്പ് ബോക്സിനെക്കുറിച്ചും ജിയോ ഫൈബർ പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന ഒടിടി സേവന സബ്സ്ക്രിപ്ഷനുകളെക്കുറിച്ചും ഔദ്യഗികമായി വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.

ഹോട്ട്സ്റ്റാർ, സോണിലൈവ്, വൂട്ട്, ജിയോ സിനിമ

റിലയൻസ് ജിയോ ഫൈബർ ഉപയോക്താക്കൾക്ക് അവരുടെ ജിയോ ഫൈബർ പ്ലാനിന്റെ ഭാഗമായി ഹോട്ട്സ്റ്റാർ, സോണിലൈവ്, വൂട്ട്, ജിയോ സിനിമാ സബ്സ്ക്രിപ്ഷനുകൾ ലഭിക്കും. വരും ദിവസങ്ങളിൽ ZEE5, SunNXT സബ്‌സ്‌ക്രിപ്‌ഷനുകളും കൂടി ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു. ഹോട്ട്സ്റ്റാറിന്റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ജിയോ വാഗ്ദാനം ചെയ്യുന്നത് 365 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാർ വിഐപി അംഗത്വമാണ്. പ്രതിവർഷം 999 രൂപ വില വരുന്ന ഫുൾ ഫ്ലഡ്ജ്ഡ് ഹോട്ട്സ്റ്റാർ പ്രീമിയം അംഗത്വമല്ല.

സെറ്റ്-ടോപ്പ് ബോക്സ്
 

റിലയൻസ് ജിയോ സെറ്റ്-ടോപ്പ് ബോക്സിൽ ‘ജിയോ ടിവി +' എന്ന ഒരു ആപ്ലിക്കേഷനുണ്ട്. ഇത് കൂടാതെ മേൽ പറഞ്ഞ ഒടിടി അപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനുകൾ എസ്ടിബിക്കുള്ളിൽ ലഭിക്കും. അടിസ്ഥാനപരമായി വിവിധ ആപ്ലിക്കേഷനിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉള്ളടക്ക അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ് ജിയോ ടിവി +. മുകളിൽ സൂചിപ്പിച്ച OTT ആപ്ലിക്കേഷനുകൾ എല്ലാം പ്രീഇൻസ്റ്റാൾ ചെയ്താണ് ജിയോ എസ്ടിബി ലഭ്യമാകുന്നത്. ഈ OTT സബ്‌സ്‌ക്രിപ്‌ഷനുകൾ മറ്റേതെങ്കിലും മൊബൈൽ / ടിവി / ഡെസ്‌ക്‌ടോപ്പിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ജിയോ ഫൈബർ

റിലയൻസ് ജിയോ നിലവിൽ ആറ് ജിയോ ഫൈബർ പ്ലാനുകളാണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. 699 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകൾ ഉണ്ടെങ്കിലും 849 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പമാണ് ജിയോ ഫൈബർ ഒടിടി ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനുകൾ നൽകുന്നത്. 699 രൂപയുടെ അടിസ്ഥാന പ്ലാനിൽ ജിയോ സിനിമാ, ജിയോസാവ് സബ്സ്ക്രിപ്ഷനുകൾ ഉപയോക്താക്കൾക്ക് ലഭിക്കും. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം പ്രതിമാസം 699 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ആദ്യ മൂന്ന് തവണ മാത്രമേ ജിയോ സിനിമ, ജിയോ സാവൻ സബ്സ്ക്രിപ്ഷനുകൾ ലഭിക്കുകുള്ളു.

ഒടിടി ആപ്പുകൾ

മൂന്ന് തവണ എന്ന നിബന്ധന 849 രൂപ പ്ലാനിനും ബാധകമാണ്. ഈ പ്ലാനിലും 3 തവണ മാത്രമേ ഒടിടി ആപ്പുകൾ ലഭിക്കുകയുള്ളു. 699 രൂപ ജിയോ ഫൈബർ പ്ലാൻ ഉപയോക്താവ് ഒരു വർഷത്തേക്ക് തിരഞ്ഞെടുത്താലും പ്രീമിയം ഒടിടി അപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനുകൾ അത്രയും കാലം ലഭ്യമാകില്ല. അതിനാൽ ഏറ്റവും മികച്ച ഓപ്ഷൻ 849 രൂപയോ അതിൽ കൂടുതലോ ഉള്ള ജിയോ ഫൈബർ പ്ലാൻ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കാൻ, 1,249 രൂപ ജിയോ ഫൈബർ ഗോൾഡ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio has finally given some clarification regarding the OTT apps subscription which JioFiber users will be getting with paid plans. To recall, in August this year, Mukesh Ambani announced that the JioFiber commercial plans would come with OTT apps subscriptions, but the company did not dive into the more details. And now, there’s an official update from Reliance Jio. Reliance JioFiber paid plan users on at least Gold plan will get access to four premium OTT app subscriptions at no extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X