ജിയോ ഫോണ്‍ ലഭിക്കാന്‍ വൈകും!

Written By:

രാജ്യത്തെ ടെലികോം മേഖലയെ മാറ്റിമറിച്ച കമ്പനിയാണ് റിലയന്‍സ് ജിയോ. എന്നാല്‍ ജിയോ കമ്പനി ഡാറ്റ മാത്രമല്ല സൗജന്യമായി നല്‍കുന്നത്, ഇപ്പോള്‍ 4ജി ഫീച്ചര്‍ ഫോണും നല്‍കുന്നുണ്ട്.

ജിയോ ഫോണ്‍ ലഭിക്കാന്‍ വൈകും!

ഈ മാസം 24നാണ് ജിയോ ഫീച്ചര്‍ ഫോണ്‍ പ്രീ ബുക്കിങ്ങ് ആരംഭിച്ചത്. 1500 രൂപ റീഫണ്ട് ഡിപ്പോസിറ്റ് തുക നല്‍കി വേണം ജിയോ ഫോണ്‍ ബുക്ക് ചെയ്യാന്‍ എന്ന് ഇതിനു മന്‍പു പറഞ്ഞിരുന്നു, എന്നാല്‍ 500 രൂപ അടച്ച് പ്രീ ബുക്കിങ്ങ് ചെയ്യാം.

സെപ്തംബര്‍ 12ന് ഐഫോണ്‍ 8 എത്തുന്നു: വന്‍ ഓഫറില്‍ മറ്റു ഐഫോണുകള്‍!

പ്രീബുക്കിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബുക്കിങ്ങ് വെബ്‌സൈറ്റുകള്‍ ലഭിക്കാതെ ആയി

പ്രീബുക്കിങ്ങ് ആരംഭിച്ചത് ഈ മാസം 24ന് വൈകുന്നേരം 5.30ന് ആണ്. എന്നാല്‍ ബുക്കിങ്ങ് തുടങ്ങി കുറച്ചു സമയത്തിനുളളില്‍ തന്നെ തിരക്കു കാരണം വെബ്‌സൈറ്റുകള്‍ ലഭിക്കാതെ ആയി. അതേ തുടര്‍ന്ന് കമ്പനി ബുക്കിങ്ങ് നിര്‍ത്തി വച്ചു.

ഫോണ്‍ ലഭിക്കാന്‍ കാത്തിരിക്കണം

നിലവില്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ ലഭിക്കണം എങ്കില്‍ കുറച്ചു കൂടി കാത്തിരിണം എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ജിയോ ഫോണ്‍ ബുക്കിങ്ങ് ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നത്. കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ് ജിയോ 4ജി ഫീച്ചര്‍ ഫോണിനെ കുറിച്ച് അവതരിപ്പിച്ചത്.

പ്രീ-ബുക്കിങ്ങ് ആരംഭിക്കും

ഇതു വരെ പ്രീ-ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ക്കായി പ്രീ-ബുക്കിങ്ങ് വീണ്ടും ആരംഭിക്കുമെന്ന് ജിയോ സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

ഫേസ്ബുക്ക്/ വാട്ട്‌സാപ്പ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍!

ആദ്യം ഡല്‍ഹിയില്‍

ജിയോ ഫോണ്‍ ആദ്യം വില്‍പന ആരംഭിക്കുന്നത് ഡല്‍ഹിയില്‍ ആയിരിക്കും. ആദ്യം ഫോണ്‍ ബുക്ക് ചെയ്തവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുന്നത്. സെപ്തംബര്‍ 10 മുതല്‍ 15 വരെ ആയിരക്കും ജിയോ ഫോണ്‍ ലഭിച്ചു തുടങ്ങുന്നത്. പ്രീബുക്കിങ്ങ് ചെയ്തവര്‍ക്ക് അവരുടെ മൊബൈലിന്റെ അവസ്ഥ അറിയാനായി 18008908900 എന്ന നമ്പറിലേക്ക് നിങ്ങള്‍ ജിയോഫോണ്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച് നമ്പറില്‍ നിന്നും മെസേജ് അയക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഫോണ്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio has confirmed that millions have booked the JioPhone. Although the company didn't specific the number of JioPhone units that have been pre-booked.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot