ജിയോഫോണിലെ നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാം!
ജിയോഫോണില്‍ സംശയങ്ങള്‍ ഉണ്ടോ?
കഴിഞ്ഞ വെളളിയാഴ്ച നടന്ന 40-ാം വാര്‍ഷിക പൊതു യോഗത്തില്‍ റിലയന്‍സ് ഔദ്യോഗികമായി 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചു.
ഇതു വരെ ഇങ്ങനെ ഒരു സവിശേഷതയുളള ഫീച്ചര്‍ ഫോണ്‍ ഇറക്കിയിട്ടില്ല. ഇത് വെറുമൊരു ഫീച്ചര്‍ ഫോണ്‍ അല്ല, സ്മാര്‍ട്ട് ഫീച്ചര്‍ ഫോണാണ്.
{image-main-26-1501074199.jpg malayalam.gizbot.com}
പുതുതായി ഇറങ്ങിയ ഈ ജിയോ ഫോണിനെ കുറിച്ച് എല്ലാവര്‍ക്കും പല സംശയങ്ങളും ഉണ്ടായിരിക്കാം. നിങ്ങളുടെ ഈ സംശയങ്ങള്‍ തീര്‍ക്കാനായി ഗിസ്‌ബോട്ടിലെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ജിയോഫോണിന്റെ വില എത്രയാണ്?
നിങ്ങള്‍ ജിയോഫോണിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഈ ഫോണിന്റെ വില എത്ര എന്നാണ്? ജിയോഫോണ്‍ തികച്ചും സൗജന്യമാണ്. അതായത് '0' രൂപ. എന്നാല്‍ ഇതില്‍ ഒരു സെക്യൂരിറ്റി ഡിപ്പോസിറ്റായി 1500 രൂപ നല്‍കേണ്ടി വരും. പക്ഷേ ഈ തുക 100% റീഫണ്ട് ചെയ്യുന്നതുമാണ്. ഈ തുക റീഫണ്ട് നല്‍കണം എങ്കില്‍ മൂന്നു മാസം കൂടുമ്പോള്‍ ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

ജിയോഫോണ്‍ എങ്ങനെ പ്രീ-ഓര്‍ഡര്‍ ചെയ്യാം?
ഓഗസ്റ്റ് 24 മുതലാണ് ജിയോഫോണ്‍ പ്രീ-ഓര്‍ഡര്‍ ആരംഭിക്കുത്. മൈജിയോ ആപ്പ് വഴിയോ അല്ലെങ്കില്‍ അടുത്തുളള ജിയോ റീട്ടെയിലര്‍ വഴിയോ നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാം.

എന്താണ് 153 പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
ജിയോ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നിവ ലഭിക്കുന്നു. എന്നാല്‍ പ്രതി ദിനം 500എംബി കഴിയുമ്പോള്‍ 128Kbps സ്പീഡായിരിക്കും ലഭിക്കുക. കൂടാതെ ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ ടിവി എന്നിവയും ഈ ഫോണില്‍ പ്രീലോഡ് ചെയ്തിരിക്കും.

എന്താണ് ജിയോ ടിവി-കേബിള്‍?
ജിയോഫോണ്‍ ടിവി-കോബിള്‍ ഒരു പ്രത്യേക സവിഷേതയാണ്. ഇത് ഒരു ഫീച്ചര്‍ ഫോണ്‍ ആണെങ്കിലും നിങ്ങളുടെ ഫോണിലെ ഉളളടക്കം ടിവിയില്‍ കാണാന്‍ സാധിക്കും.
ഇത് ചെയ്യാനായി നിങ്ങള്‍ ജിയോ-ഫോണ്‍ കേബിള്‍ വാങ്ങണം. അതിനോടൊപ്പം 309 രൂപയ്ക്ക് റീച്ചാര്‍ജ്ജും ചെയ്തിരിക്കണം.

ഏതാണ് മികച്ച പ്ലാന്‍?
153 രൂപ, 309 രൂപ എന്നീ രണ്ട് പ്ലാനുകളാണ് ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്, വാലിഡിറ്റി 28 ദിവസവും. ഈ രണ്ട് പ്ലാനുകളിലും അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ്, ഡാറ്റ, ആപ്പ് ആക്സ്സ് എന്നിവ ലഭിക്കുന്നു. 153 പ്ലനില്‍ പ്രതി ദിനം FUP ലിമിറ്റ് 500എംബി ആണ്. എന്നാല്‍ 309 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. കൂടാതെ സ്‌ക്രീന്‍-മോണിറ്ററിങ്ങ് സവിശേഷതയോടെ ജിയോഫോണ്‍ ടിവി-കേബിളും ഉപയോഗിക്കാം.


Click it and Unblock the Notifications








