റിലയൻസ് മീഡിയാ, ബ്രോഡ്ബാന്റ് ബിസിനസുകൾ നെറ്റ്വർക്ക് 18ന് കീഴിൽ ഏകീകരിക്കുന്നു

|

റിലയൻസിന്റെ കീഴിൽ രണ്ടായി കിടക്കുന്ന മാധ്യമ ബിസിനസും ഡിസ്ട്രിബ്യൂഷനും ഒരുമിപിച്ച് നെറ്റ്‌വർക്ക് 18ന് കീഴിലാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഈ പുതിയ പദ്ധതി പ്രകാരം റിലയൻസിന്റെ ടിവി 18 ബ്രോഡ്കാസ്റ്റ്, ഹാത്ത്വേ കേബിൾ & ഡാറ്റാകോം, ഡെൻ നെറ്റ്‌വർക്ക്സ് എന്നിവ നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ ലയിക്കും.

ഡയറക്ടർ ബോർഡ്
 

തിങ്കളാഴ്ച നടന്ന യോഗത്തിൽ വച്ച് മേൽപ്പറഞ്ഞ കമ്പനികളുടെ ഡയറക്ടർ ബോർഡ് കമ്പനികളുടെ ലയനം അംഗീകരിച്ചു. ലയനത്തിനായി നിശ്ചയിച്ചിട്ടുള്ള തീയതി 2020 ഫെബ്രുവരി 1 ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു. വാർത്താ പ്രക്ഷേപണ ബിസിനസായ ടിവി18 നെറ്റ്‌വർക്ക് 18നോട് ചേർക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു.

നെറ്റ്‌വർക്ക് 18 ഒരു ഇന്റഗ്രേറ്റഡ് മീഡിയ, ഡിസ്ട്രിബ്യൂഷൻ കമ്പനിയാകും

നെറ്റ്‌വർക്ക് 18 ഒരു ഇന്റഗ്രേറ്റഡ് മീഡിയ, ഡിസ്ട്രിബ്യൂഷൻ കമ്പനിയാകും

വിയകോം 18, എഇടിഎൻ 18 എന്നിവയും വിയകോം 18 യുമായുള്ള 50:50 സംയുക്ത സംരംഭമായ ഇന്ത്യകാസ്റ്റും ഏകീകരണത്തിന്റെ ഭാഗമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഹാത്ത്‌വേ കേബിൾ, ഡാറ്റകോം, ഡെൻ നെറ്റ്‌വർക്കുകൾ എന്നിവയുടെ കേബിൾ, ബ്രോഡ്‌ബാൻഡ് ബിസിനസുകൾ നെറ്റ്‌വർക്ക് 18 ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ നൽകുന്ന ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം അവസാനിപ്പിക്കുന്നുകൂടുതൽ വായിക്കുക: റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ നൽകുന്ന ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം അവസാനിപ്പിക്കുന്നു

8,000 കോടി രൂപ

8,000 കോടി രൂപ വരുമാനമുള്ള ഒരു സംയോജിത മീഡിയ, വിതരണ കമ്പനിയായിരിക്കും നെറ്റ്‌വർക്ക് 18. ഏകീകൃതവും കടങ്ങളില്ലാത്ത കമ്പനിയായിരിക്കും ഇതെന്നും ടിവി 18 നെറ്റ്‌വർക്കിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ്, ഡിസ്ട്രിബ്യൂഷൻ വ്യവസായത്തിന്റെ സിംഹഭാഗം തന്നെയാണ് ഇപ്പോൾ ഒറ്റ കമ്പനിക്ക് കീഴിൽ വന്നിരിക്കുന്നത്.

ഹാത്ത്വേ, ഡെൻ നെറ്റ്‌വർക്കുകൾ ഏകീകരിക്കും
 

ഹാത്ത്വേ, ഡെൻ നെറ്റ്‌വർക്കുകൾ ഏകീകരിക്കും

ഡെൻ, ഹാത്ത്വേ എന്നിവയുടെ കേബിൾ ബിസിനസുകൾ ഏകീകരിക്കാൻ പോകുകയാണ്. ഈ ഏകീകരണത്തിലൂടെ ഇന്ത്യയിലെ 15 ദശലക്ഷം വീടുകളിൽ ടച്ച് പോയിന്റുകൾ പ്രവർത്തിക്കുന്ന 27,000 പ്രാദേശിക കേബിൾ ഓപ്പറേറ്റർ (LCO) പങ്കാളികളുടെ സംയോജിത ശക്തിയായി ഇത് മാറും. ഈ കമ്പനികളുടെ ബ്രോഡ്‌ബാൻഡ് എന്റിറ്റി രാജ്യത്തുടനീളം ഒരു ദശലക്ഷം വയർലൈൻ ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് സേവനം നൽകും.

ഷെയർ ഹോൾഡർമാർ

ഷെയർ ഹോൾഡർമാർക്ക് ടിവി18ന്റെ ഓരോ 100 ഷെയറിനും നെറ്റ്വർക്ക് 18ന്റെ 92 ഷെയറുകൾ എന്ന റേഷിയോവിലാണ് ലഭിക്കുക. ഹാത്ത്വേയുടെ ഓരോ 100 ഷെയറിനും നെറ്റ്വർക്ക്18 78ഷെയറുകളാണ് ലഭിക്കുക. 100 ഡെൻ ഷെയറുകൾക്ക് 191 നെറ്റ്വർക്ക് 18 ഷെയറുകൾ എന്ന റേഷിയോവിലാണ് ലഭിക്കുക. ഈ കമ്പനികളുടെ ലയനം എല്ലാ കമ്പനികൾക്കും ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: മടക്കിവയ്ക്കാൻ സാധിക്കുന്ന ഫോൾഡബിൾ ഫോണുമായി ഹുവായ്, ഫെബ്രുവരി 24ന് പുറത്തിറക്കുംകൂടുതൽ വായിക്കുക: മടക്കിവയ്ക്കാൻ സാധിക്കുന്ന ഫോൾഡബിൾ ഫോണുമായി ഹുവായ്, ഫെബ്രുവരി 24ന് പുറത്തിറക്കും

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Industries on Monday announced the move to consolidate its media business and distribution spread across multiple entities into a single brand, Network18. Under the plan, the Reliance’s TV18 Broadcast, Hathway Cable & Datacom and DEN Networks will merge into Network 18 Media & Investments Limited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X