ഗൂഗിൾ പ്ലേയ് സ്റ്റോറിൽ ഇനിയും മാൽവെയർ അപ്ലിക്കേഷനുകൾ ഗവേഷകർ കണ്ടെത്തി: റിപ്പോർട്ട്

|

ഐസോഫ്റ്റ് വികസിപ്പിച്ച മൂന്ന് ആപ്പുകളായ അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്നിഫൈയിങ് ഗ്ലാസ് എന്നിവയും ലിസോട്ട്മിറ്റിസ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്ത രണ്ട് ആപ്പുകളായ മാഗ്നിഫൈയര്‍ (മാഗ്നിഫൈയിങ് ഗ്ലാസ് വിത്ത് ഫ്ലാഷ് ലൈറ്റ്), സൂപ്പര്‍ ബ്രൈറ്റ് ഫ്ലാഷ് ലൈറ്റ്, പമ്പ് ആപ്പ് വികസിപ്പിച്ച മാഗ്നിഫൈയിങ് ഗ്ലാസ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്ലാഷ് ലൈറ്റ് എന്നിവയുമാണ് ഗൂഗിൾ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയ ആപ്പുകൾ. ഈ ആപ്പുകൾ എല്ലാം തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയിട്ടുണ്ട്. കൂടാതെ ഇവ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ഫോൺ ഉപയോക്താക്കളോട് ഏതാര്യമ വേഗം അൺഇൻസ്റ്റാൾ ചെയ്യാനും ഗൂഗിൾ നിർദേശിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളെല്ലാം തന്നെ ഡ്രോപ്പർ ആപ്പുകളായി പ്രവർത്തിക്കുകയും ഉപയോക്താക്കളുടെ ഫോണിന്റെ വേഗത കുറയ്ക്കുകയും നിരവധി പരസ്യങ്ങൾ കാണിക്കുകയും ചെയ്യും എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ശരിക്കും മാൽവെയറുകൾ എങ്ങനെയൊക്കെ പെരുമാറുമോ അതുപോലെ തന്നെയാണ് ഈ ആപ്പുകളെല്ലാം പ്രവർത്തിക്കുന്നത്.

 

കാം സ്‌കാനര്‍

കാം സ്‌കാനര്‍

ഈ ആപ്പുകൾ വികസിപ്പിച്ച കമ്പനികളെ ഗൂഗിൾ ബ്ളാക്ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിയമവിരുദ്ധമായ മാല്‍വെയറുകള്‍ ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് അനവധിയാളുകൾ ഉപയോഗിക്കുന്ന ഈ രണ്ട് സെൽഫി ക്യാമറ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്തത്.

സമാനമായി ആഡ്‌വെയര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ എന്ന ആപ്പും പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിൾ നീക്കം ചെയ്തിരുന്നു. പ്ലേ സ്റ്റോറിൽ ഏകദേശം പത്ത് ലക്ഷം പേർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായിരുന്നു കാം സ്കാനർ. കൂടാതെ ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തിൽ നിലവില്‍ അപകടകാരികളായ 172 ആപ്ലിക്കേഷനുകളെ പ്ലേസ്റ്റോറില്‍ കണ്ടെത്തിയിരുന്നു. 145 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3.4 ദശലക്ഷം ഉപയോക്താക്കളാണ് ഈ ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ളത്.

 പ്ലെയ്സ്റ്റോറിലുള്ളത് 172 പ്രശ്‌നമുള്ള ആപ്പുകൾ
 

പ്ലെയ്സ്റ്റോറിലുള്ളത് 172 പ്രശ്‌നമുള്ള ആപ്പുകൾ

ഈ ആപ്പുകൾക്ക് ആകെ 33.5 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ട്. ആഡ് വെയർ, സബ്‌സ്‌ക്രിപ്‌ഷൻ സ്‌കാം, ഹിഡ്ഡ് ആഡ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ബാധിച്ച ആപ്പുകളാണ് മാൽവെയറുകൾ. ഹാൻഡ്‌സെറ്റിൽ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിക്കുന്ന ഫോട്ടോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ്. സോഷ്യൽ മീഡിയാ സൈറ്റുകളിൽ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങൾ കാണിക്കുന്നവയാണ് ആഡ് വെയർ വിഭാഗത്തിലുള്ളവ. പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ട എക്സ് റേ സ്‌കാനിങ് ആപ്പ് ഈ വിഭാഗത്തില്‍ പെടുന്നതാണ്.

പലപ്പോളും ഇത്തരം അപ്ലിക്കേഷനുകൾ വൻതോതിൽ ഡാറ്റ ഉപയോഗിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ കാണിക്കുന്ന പരസ്യങ്ങള്‍ ക്ലോസ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കില്ല. ചിലപ്പോൾ ഫോണിൽ നിന്നും പിന്നെ ആപ്പുകൾ നീക്കം ചെയ്യാൻ കഴിയാതെയും വരാം. അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാതിരിക്കാന്‍ ഇവയുടെ ഐക്കണ്‍ ആദ്യ ഉപയോഗത്തിന് ശേഷം ഹോം പേജില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്. ഒപ്പം ചില ഹോം സ്‌ക്രീന്‍ ഷോട്ട് കട്ടും ഉണ്ടാക്കും. ഈ ഷോട്ട് കട്ട് വഴി ആപ്പുകള്‍ തുറന്നാല്‍ നേരെ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ തുറന്നുവരും.

ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ

ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ

ക്വിക്ക് ഹീൽ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിനെ തുടർന്ന് ഒരു കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്ത 29 ഓളം ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്നും സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഈയടുത്ത് നീക്കം ചെയ്തിരുന്നു. ഹിഡ്ഡ് ആഡ് വിഭാഗത്തിൽപ്പെടുന്ന 24 ആപ്ലിക്കേഷനുകളും മറ്റ് വിഭാഗത്തിൽപ്പെടുന്ന അഞ്ച് ആപ്ലിക്കേഷനുകളുമാണ് നീക്കം ചെയ്യപ്പെട്ടവയിലുളളത്. ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി നിയമവിരുദ്ധമായ മാല്‍വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ രണ്ട് സെൽഫി ക്യാമറ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തിരുന്നു. പ്ലേസ്റ്റോറിൽ നിന്നും 1.5 മില്യൺ അധികം തവണ ഡൗൺലോഡ് ചെയ്തവയായിരുന്നു ഈ ആപ്ലിക്കേഷനുകൾ.

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ

പക്ഷേ ഇവയുടെ അപ്ഡേറ്റുകളിലൂടെ മാൽവെയർ പ്രവർത്തിപ്പിക്കും. ഈ ആപ്പുകൾ വികസിപ്പിച്ച കമ്പനികളെ ഗൂഗിൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. നേരത്തെ നിയമവിരുദ്ധമായ മാല്‍വെയറുകള്‍ ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വൻ ജനപ്രീതി നേടിയ രണ്ട് സെൽഫി ക്യാമറ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് നീക്കം ചെയ്തത്.

മാൽവെയറുകൾ

മാൽവെയറുകൾ

സമാനമായി ആഡ്‌വെയര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ എന്ന ആപ്പും പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിൾ നീക്കം ചെയ്തിരുന്നു. പ്ലേ സ്റ്റോറിൽ ഏകദേശം പത്ത് ലക്ഷം പേർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായിരുന്നു കാം സ്കാനർ. കൂടാതെ ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തിൽ നിലവില്‍ അപകടകാരികളായ 172 ആപ്ലിക്കേഷനുകളെ പ്ലേസ്റ്റോറില്‍ കണ്ടെത്തിയിരുന്നു. 145 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3.4 ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ളത്

Most Read Articles
Best Mobiles in India

English summary
These apps have over 33.5 billion users. Malwares are applications that are infected with adware, subscription scam, and hit ad premium subscription. In February, PlayStore removed 29 camera apps after customers were found to be stealing their data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X