ഇനി 18 വയസ്സ് പൂർത്തിയാകാത്തവർക്ക് സിം കാർഡ് എടുക്കാൻ സാധിക്കില്ല

|

പ്രായപൂർത്തിയാകാത്തവർക്ക് സിം നൽകരുതെന്ന നിർദേശങ്ങൾ അടങ്ങുന്ന പുതിയ മാനദണ്ഡങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. ഉപഭോക്താവ് 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ അവർക്ക് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് സിം കാർഡ് എടുക്കാൻ സാധിക്കുകയില്ല. പ്രായപൂർത്തിയാകാത്ത ഉപഭോക്താക്കൾക്ക് ഫിക്സഡ്-ലൈൻ കണക്ഷനുകൾക്കും അപേക്ഷിക്കാൻ സാധിക്കില്ല.

 

പുതിയ സിം ലഭിക്കുന്നതിന് കസ്റ്റമർ അക്വിസിഷൻ ഫോം പൂരിപ്പിക്കണം

പുതിയ സിം ലഭിക്കുന്നതിന് കസ്റ്റമർ അക്വിസിഷൻ ഫോം പൂരിപ്പിക്കണം

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർദേശങ്ങളിൽ പുതിയ സിം വാങ്ങുന്നതിന് ഉപഭോക്താക്കൾ കസ്റ്റമർ അക്വിസിഷൻ ഫോം (CAF) എന്ന ഒരു അപേക്ഷ പൂരിപ്പിക്കണം എന്നാണ് വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾക്കും ടെലികോം ഓപ്പറേറ്റർമാർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ ഫോം. ഉപഭോക്താക്കളും ടെലികോം സേവനദാതാക്കളും തമ്മിലുള്ള കരാറാണിത്. ഈ അപേക്ഷയിൽ ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അത് ഉപഭോക്താക്കളും ടെലിക്കോം സേവനദാതാക്കളും അനുസരിക്കണം.

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത വൻതോതിൽ വർധിച്ചു, 62.45 എംബിപിഎസ് വരെ വേഗത ലഭിച്ചുഇന്ത്യയിലെ ഇന്റർനെറ്റ് വേഗത വൻതോതിൽ വർധിച്ചു, 62.45 എംബിപിഎസ് വരെ വേഗത ലഭിച്ചു

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾ 18 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾ ആയിരിക്കണം. ഫോം അഥവാ കരാറിൽ ഒപ്പിടുമ്പോൾ ഉപഭോക്താക്കൾക്ക് എല്ലാ കാര്യങ്ങളും മനസിലാക്കിയിരിക്കണം. കരാറിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ആളുകൾക്ക് മാത്രമേ സിം കാർഡ് ലഭിക്കുകയുള്ളു. ഇതിൽ പറയുന്ന മാനണ്ഡങ്ങൾ ഇല്ലാത്തവർ അയോഗ്യരായിരിക്കും. രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ടെലികമ്യൂണിക്കേഷൻ വകുപ്പ് ഇതിനകം തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരാൾക്ക് എത്ര സിം ലഭിക്കും.
 

ഒരാൾക്ക് എത്ര സിം ലഭിക്കും.

ടെലികമ്യൂണിക്കേഷൻ വകുപ്പ് പുറത്തിറക്കിയ പുതിയ നിയമങ്ങൾ അനുസരിച്ച് ഒരു ഉപഭോക്താവിന് 18 സിമ്മുകൾ വരെ വാങ്ങാം. സാധാരണ ആശയവിനിമയത്തിന് 9 സിമ്മുകളും എം2എം ആശയവിനിമയങ്ങൾക്ക് 9 സിമ്മുകളുമാണ് വാങ്ങാൻ സാധിക്കുന്നത്. എം2എം സിം കാർഡ് ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒരു വേരിഫിക്കേഷൻ ഫോം ഫയൽ ചെയ്യുകയും ഉപഭോക്താക്കൾ അവരുടെ ഡിവൈസുകൾ ട്രാൻസ്ഫർ ചെയ്യുകയാണ് എങ്കിൽ പുതിയ വിശദാംശങ്ങൾ ഫയൽ ചെയ്യുകയും വേണം.

749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ

നിബന്ധനകളും വ്യവസ്ഥകളും

നിബന്ധനകളും വ്യവസ്ഥകളും സിഎഫ് ഫോമിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉപഭോക്താവും ടിഎസ്പിയും തമ്മിലുള്ള ഒരു കരാർ ആയതിനാൽ ഇത് ഇന്ത്യൻ കരാർ നിയമം, 1872ന്റെ കീഴിലാണ് വരുന്നത്. കരാറുകാരന് കുറഞ്ഞത് 18 അല്ലെങ്കിൽ 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് എന്നാണ് ഈ നിയമത്തിൽ പ്രത്യേകം പറയുന്നത്. മാതാപിതാക്കൾ ഇല്ലാത്ത നിയമപരമായ രക്ഷാകർതൃത്വത്തിലുള്ള വ്യക്തികളുടെ പ്രായപരിധിയാണ് 21 വയസ്.

കരാർ

കരാർ ഉണ്ടാക്കുന്ന വ്യക്തി നല്ല മാനസിക നിലയും ആത്മബോധവും ഉള്ളവനായിരിക്കണമെന്നും കരാർ നിയമത്തിൽ പറയുന്നുണ്ട്. അല്ലാത്ത പക്ഷം ഭാവിയിൽ കോടതിക്ക് മുന്നിലെത്തിയാൽ ഇത്തരം കരാറുകൾ അസാധുവാകും. ഇത് കൂടാതെ കരാറുകാരൻ മറ്റേതെങ്കിലും നിയമപ്രകാരം നിയമപരമായ കരാറുകൾ ഉണ്ടാക്കാൻ യോഗ്യനല്ലെന്നും ഈ നിയമത്തിൽ പറയുന്നുണ്ട്. ടെലിക്കോം വിപണിയിൽ കൂടുതൽ നിയമപരമായ നിയന്ത്രങ്ങൾ കൊണ്ടുവരാനും സേവനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയമപരമായി ഉന്നയിക്കാനുമുള്ള സാധ്യതയാണ് പുതിയ കരാർ നൽകുന്നത്.

ബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ലബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ല

നിങ്ങളുടെ ആധാർ കാർഡിൽ എത്ര സിം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാം

നിങ്ങളുടെ ആധാർ കാർഡിൽ എത്ര സിം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാം

ഫ്രോഡ് സിം കാർഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിങ്ങളുടെ പേരുകളിലെ അനധികൃത സിം കാർഡുകളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള പുതിയ നടപടികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ ഉപയോഗിക്കുന്നത് അല്ലാതെയുള്ല സിം കാർഡുകൾ നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യം എളുപ്പത്തിൽ പരിശോധിക്കാം സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

നിങ്ങളുടെ പേരിലുള്ള സിം കാർഡുകൾ അറിയാം

നിങ്ങളുടെ പേരിലുള്ള സിം കാർഡുകൾ അറിയാം

• നിങ്ങൾ tafcop.dgtelecom.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

• നിങ്ങളുടെ മൊബൈൽ നമ്പർ ബോക്സിൽ നൽകുകയും ഒടിപി ലഭിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യുക

• ഉപഭോക്താക്കൾ ബോക്സിൽ ഒടിപി നൽകുകയും സബ്മിഷൻ ഓപ്ഷനിൽ ടാപ്പുചെയ്യുകയും വേണം.

• ഉപഭോക്താക്കൾക്ക് അവരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും ഇതിൽ കാണാൻ സാധിക്കും.

കൊറോണ വൈറസ് കോളർ ട്യൂൺ എളുപ്പം ഓഫ് ചെയ്യാംകൊറോണ വൈറസ് കോളർ ട്യൂൺ എളുപ്പം ഓഫ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
Department of Telecommunications with new standards containing instructions not to give SIMs to minors. Only those who have completed 18 years of age can now get a SIM card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X