Right To Repair; ഗാഡ്ജറ്റ് റിപ്പയറിങ് ഔദാര്യമല്ല ഇനി അവകാശം; റൈറ്റ് ടു റിപ്പയർ നിയമത്തിനൊരുങ്ങി ഇന്ത്യ

|

സ്മാർട്ട്ഫോണുകൾ മുതൽ ലാപ്ടോപ്പുകൾ വരെയുള്ള ഡിവൈസുകളും മറ്റും വാങ്ങുന്ന യൂസേഴ്സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ സർവീസിന്റെയും റിപ്പയറിങ്ങിന്റെയും അഭാവം. കമ്പനികൾ നേരിട്ട് നടത്തുന്നതോ അല്ലെങ്കിൽ അംഗീകൃതമായി പ്രവർത്തിക്കുന്ന സർവീസ് സെന്ററുകളിൽ നൽകിയാൽ സർവീസിന് മാത്രം ഉയർന്ന തുക നൽകേണ്ടി വരുന്നു. ഇനി പുറത്ത് നിന്നും ശരിയാക്കാമെന്ന് കരുതിയാൽ കമ്പനികളുടെ വാറന്റി ഭീഷണിയും ഒപ്പം വരും (Right To Repair).

 

ഉയർന്ന നിരക്ക്

സർവീസിൽ മാത്രമല്ല, പാർട്സിനും മറ്റും ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യും. പലപ്പോഴും പ്രവർത്തനം നിലച്ച അല്ലെങ്കിൽ ശേഷി കുറഞ്ഞ പാർട്സ് റിപ്പയർ ചെയ്യാതെ മാറ്റി സ്ഥാപിക്കുന്നതും പുതിയ ഡിവൈസ് വാങ്ങുന്നതാണ് നല്ലതെന്ന രീതിയിൽ ഉപയോക്താക്കളെ നിർബന്ധിക്കുന്നതും കാണാം. കാർ നിർമാതാക്കൾ സർവീസും റിപ്പയറിങും ഓഫർ ചെയ്യുന്ന രീതിയിൽ മൊബൈൽ ഫോൺ കമ്പനികൾ പലപ്പോഴും റിപ്പയറിങ് ഓപ്ഷനുകൾ നൽകുന്നില്ല.

Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്

സാങ്കേതിക മേഖല

ഈ രീതിയ്ക്കാണ് മാറ്റം വരാൻ പോകുന്നത്. ഒരു പക്ഷെ മൊത്തം സാങ്കേതിക മേഖലയുടെ വിൽപ്പനാനന്തര സേവന രീതികളിലും മാറ്റം വരാൻ പുതിയ നീക്കം കാരണം ആയേക്കും. സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഗാഡ്ജറ്റുകളുടെ പാർട്സ്, സർവീസ് തുടങ്ങിയ സേവനങ്ങളിൽ അതത് കമ്പനികൾക്കാണ് നിലവിൽ കുത്തകാവകാശം. ഇത് ഇല്ലാതെയാകാൻ പോകുന്നു എന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. കൺസ്യൂമർ അഫയേഴ്സ് മിനിസ്ട്രിയിൽ ( ഉപഭോക്തൃ കാര്യ മന്ത്രാലയം ) നിന്നുള്ള ഒരു പ്രസ്താവന പ്രകാരം പുതിയ നിയമ നിർമാണത്തിനുള്ള ഒരുക്കമാരംഭിച്ചിരിക്കുകയാണ് സർക്കാർ.

റൈറ്റ് ടു റിപ്പയർ
 

റൈറ്റ് ടു റിപ്പയർ

റൈറ്റ് ടു റിപ്പയർ അഥവാ അറ്റകുറ്റപ്പണികൾക്കുള്ള അവകാശം കൃത്യമായി നിർവചിക്കാനും സമഗ്രമായ ചട്ടക്കൂട് സൃഷ്ടിക്കാനും പുതിയൊരു കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ് കൺസ്യൂമർ അഫയേഴ്സ് മിനിസ്ട്രി. മൊബൈൽ ഫോണുകൾ മുതൽ ലാപ്ടോപ്പുകൾ വരെയുള്ള ഡിവൈസുകൾക്കുള്ള റിപ്പയർ സേവനങ്ങൾ ഉപഭോക്താക്കളുടെ അവകാശമായി നിർണയിക്കുന്നതിനും അതിനുള്ള ഫ്രെയിം വർക്കും തയ്യാറാക്കുകയാണ് പുതിയ സമിതിയുടെ ചുമതല. സമിതി തയ്യാറാക്കുന്ന വ്യവസ്ഥകൾക്ക് കേന്ദ്രസർക്കാരും പാർലമെന്റും അംഗീകാരം നൽകിക്കഴിഞ്ഞാൽ റിപ്പയർ സേവനങ്ങൾ നൽകുകയെന്നത് കമ്പനികളുടെ ഉത്തരവാദിത്തവും ബാധ്യതയും ഒക്കെയായി മാറും.

VI Plans: ഡാറ്റ വാരിക്കോരിയെറിഞ്ഞ് വിഐ; പരിഷ്കരിച്ചത് ഈ രണ്ട് പ്ലാനുകൾVI Plans: ഡാറ്റ വാരിക്കോരിയെറിഞ്ഞ് വിഐ; പരിഷ്കരിച്ചത് ഈ രണ്ട് പ്ലാനുകൾ

മന്ത്രാലയ സമിതി

ബുധനാഴ്ച മന്ത്രാലയ സമിതി യോഗം ചേർന്നിരുന്നു. ഡിവൈസുകളുടെ മാന്വലുകൾ,സ്കീമാറ്റിക്സ്, സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എന്നിവയിലേക്കുള്ള പൂർണ ആക്സസ് കമ്പനികൾ ലഭ്യമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നിട്ടുണ്ട്. സോഫ്റ്റ്വെയർ ലൈസൻസ് ഉണ്ടെന്നുള്ളത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഡിവൈസുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ പുറത്ത് വിടുന്നതിനെ തടയാൻ ഉപയോഗിക്കരുതെന്നും പുതിയ സമിതി പ്രാഥമികമായി വിലയിരുത്തുന്നു.

സമിതി

സമിതിയുടെ യോഗത്തിൽ ഉയർന്ന് വന്ന മറ്റൊരു വിഷയം ഡിവൈസുകൾ റിപ്പയർ ചെയ്യുന്നതിനുള്ള പാർട്സും ടൂൾസും പൊതുവായി ലഭ്യമാക്കുന്നത് സംബന്ധിച്ചാണ്. ഡിവൈസുകൾ നന്നാക്കാനുള്ള ഡയഗ്നോസ്റ്റിക് ടൂളുകൾ അടക്കമുള്ള സർവീസ് എക്വിപ്പ്മെന്റ്സ് തേർഡ് പാർട്ടി സ്ഥാപനങ്ങൾക്ക് ലഭ്യമാക്കണം എന്നാണ് സമിതിയുടെ നിലപാട്. ഇത് വഴി ചെറിയ തകരാറുകൾ ഉള്ള ഉപകരണങ്ങൾ എളുപ്പം റിപ്പയർ ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

Nothing: വ്യാജ കത്തും വ്യാജ ബോക്സും, വിവാദങ്ങളിൽ പ്രതികരണവുമായി നത്തിങ് ഇന്ത്

കാർഷിക ഉപകരണങ്ങൾ

കാർഷിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ / ടാബ്‌ലെറ്റുകൾ, ഉപഭോക്തൃ ഡ്യൂറബിൾസ്, ഓട്ടോമൊബൈൽ / ഓട്ടോമൊബൈൽ ഉപകരണങ്ങൾ എന്നീ മേഖലകളിലെല്ലാം പുതിയ ചട്ടങ്ങൾ ബാധകമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സമിതി മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക വിപണി

പ്രാദേശിക വിപണികളിൽ നിന്ന് ഇത്തരം ഉപകരണങ്ങൾ വാങ്ങുന്നവരെ ശാക്തീകരിക്കുകയെന്നതാണ് റൈറ്റ് ടു റിപ്പയർ ഫ്രെയിം വർക്കിന്റെ ലക്ഷ്യമെന്ന് ഉപഭോക്ത്യ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം ഡിവൈസുകൾ നിർമിക്കുന്ന ഒഇഎമ്മുകൾക്കും ( ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചേഴ്സ് ) തേർഡ് പാർട്ടി കച്ചവടക്കാർക്കും ഇടയിൽ ഉള്ള വ്യാപാരം കൂടാൻ റെറ്റ് ടു റിപ്പയർ അവകാശം സഹായിക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

റിപ്പയർ നിയമം

റൈറ്റ് ടു റിപ്പയർ നിയമം രാജ്യത്ത് നിലവിൽ വന്ന് കഴിഞ്ഞാൽ ഡിവൈസുകൾ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാൻ കഴിയും എന്നതാണ് അടിസ്ഥാനപരമായ നേട്ടം. അത് പോലെ തന്നെ തേർഡ് പാർട്ടി റിപ്പയറിങ് എജൻസികൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഗാഡ്ജറ്റുകൾ

ഗാഡ്ജറ്റുകളും മറ്റും തകരാറിൽ ആകുമ്പോൾ മിക്കവാറും യൂസേഴ്സ് അത് ഒഴിവാക്കി പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. തകരാറിലായ ഗാഡ്ജറ്റുകൾ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതിനാൽ ആണിത്. ഒരു ഡിവൈസ് എങ്ങനെ സർവീസ് ചെയ്യാം എന്നതിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ കമ്പനികൾ പുറത്ത് വിടാത്തതും തിരിച്ചടിയാണ്. ആപ്പിൾ ഒഴികെയുള്ള സ്ഥാപനങ്ങൾ സ്വന്തം ഡിവൈസ് സ്വയം റിപ്പയർ ചെയ്യുകയെന്ന ആശയത്തെ പേരിന് പോലും അംഗീകരിക്കുന്നില്ലെന്നും ഓർക്കണം.

സ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ തന്നെ കുത്തിയിരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾസ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ തന്നെ കുത്തിയിരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

അമേരിക്ക

അമേരിക്കയടക്കം ഉള്ള രാജ്യങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് ഡിവൈസുകളുടെ അറ്റകുറ്റപ്പണികൾ തടയാൻ ( നേരിട്ടല്ലെങ്കിലും അവ വളരെ കുറച്ച് മാത്രമാണ് നടക്കുന്നത് എന്ന് കമ്പനികൾ ഉറപ്പ് വരുത്തുന്നു ) ടെക് കമ്പനികൾക്ക് ലഭിക്കുന്ന അമിതാധികാരം. ടെക് നിർമാതാക്കളുടെ ഇത്തരം ഇടപെടലുകൾ നിയന്ത്രിച്ച് കൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു.

Best Mobiles in India

English summary
Right to Repair The Ministry of Consumer Affairs has constituted a new committee to define the right to repair and create a comprehensive framework. The new committee is tasked with determining the right of consumers to repair services for devices ranging from mobile phones to laptops and preparing the framework for the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X