പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം

|

സുരക്ഷയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണ ക്യമറകൾ വയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്ത് പോകുന്ന മാതാപിതാക്കൾ പലപ്പോഴും കുട്ടികളുടെ മുറിയിൽ ക്യാമറകൾ സ്ഥാപിക്കാറുണ്ട്. എവിടെ പോയാലും സ്മാർട്ട്ഫോണിൽ തന്നെ കുട്ടികളെ കാണാം എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ക്യാമറകൾ സ്ഥാപിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്കായി നിരവധി ക്യാമറകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. കുട്ടികളുടെ മുറിയിൽ വയ്ക്കുന്ന ക്യാമറകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് കഴിഞ്ഞ ജിവസം അമേരിക്കയിൽ നടന്ന സംഭവം തെളിയിക്കുന്നത്.

മിസിസിപ്പി
 

യുഎസിലെ മിസിസിപ്പിയിൽ 8 വയസ്സുകാരിയുടെ മുറിയിൽ മാതാപിതാക്കൾ ഒരു ക്യാമറ സ്ഥാപിച്ചു. ആമസോണിന്‍റെ റിങ് വീഡിയോ ക്യാമറയാണ് കുട്ടിയുടെ മുറിയിൽ സ്ഥാപിച്ചത്. ക്യാമറ വച്ച് 4 ദിവസത്തിനകം തന്നെ ആ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു. ക്യാമറയിലുള്ള സ്പീക്കറിലൂടെ ഒരാൾ പെൺകുട്ടിയുമായി സംസാരിച്ച് തുടങ്ങി. ആരാണെന്ന് ചോദിച്ച പെൺകുട്ടിയോട് ഞാൻ നിന്‍റെ സുഹൃത്താണെന്ന് പറഞ്ഞു. സാന്‍റാ ക്ലോസ് എന്നാണ് ഹാക്കർ പേര് പറഞ്ഞത്. തനിക്ക് ആ മുറിയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും മറ്റും പറഞ്ഞതോടെ കുട്ടി ഭയന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

ഹാക്കർ

പുറത്ത് വന്ന വീഡിയോയിൽ ഹാക്കർ പെൺകുട്ടിയോട് സംസാരിക്കുന്നത് കേൾക്കാം. പെൺകുട്ടി വസ്ത്രം മാറുന്നതുൾപ്പടെയുള്ളവ ഹാക്കർ കണ്ടു കാണും എന്നാണ് മാതാപിതാക്കൾ ആശങ്കപ്പെടുന്നത്. വീട്ടിലെ കോളിങ് ബെല്ലുകളും സംസാരങ്ങളും കേൾക്കുന്ന രീതിയാണ് ക്യാമറയിലെ മൈക്ക് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിലുണ്ടായ സ്വകാര്യ സംഭാഷണങ്ങൾ ഹാക്കർ കേട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

കൂടുതൽ വായിക്കുക: സർക്കാർ പിന്തുണയുള്ള ഹാക്കർമാർ സജീവം, ഗൂഗിൾ 12,000 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി

അലീസ

അലീസ എന്ന പെൺകുട്ടിക്കാണ് ഞെട്ടിക്കുന്ന ഈ അനുഭവം ഉണ്ടായത്. മിക്കവാറും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന അലീസയുടെ അമ്മ ആഷ്ലി ലീമേ അലീസയടക്കമുള്ള പെൺമക്കളെ കാണുന്നതിനും അവരുടെ കാര്യങ്ങൾ നോക്കുന്നതിനുമായാണ് ക്യാമറ സ്ഥാപിച്ചത്. വീട്ടിലുള്ള മറ്റ് ക്യാമറകളിലേക്കും ഹാക്കർ പ്രവേശനം നേടിയതായി സംശയിക്കുന്നെന്ന് ആഷ്ലി ലിമേ പറഞ്ഞു.

സ്മാർട്ട് ക്യാമറ
 

സ്മാർട്ട് ക്യാമറയുടെ ടു ഫാക്ടർ ഓതന്‍റിക്കേഷൻ സംവിധാനം ആക്ടീവ് ചെയ്തിരുന്നില്ലെന്നാണ് ആഷ്ലി ലീമേ അറിയിച്ചത്. ക്യാമറ ഹാക്ക് ചെയ്യപ്പെടാൻ കാരണം ഇതാണെന്നാണ് കമ്പനിയുടെ പറയുന്നത്. കമ്പനിയിൽ നിന്നും ഡിവൈസ് ലഭിക്കുമ്പോൾ ഉള്ള യുസെർ നൈമും പാസ്വേർകും തന്നെയാണ് പലരും പിന്നീടും ഉപയോഗിക്കുന്നത് ഇത് ഹാക്കിങ് സാധ്യത വർദ്ധിപ്പിക്കും. സംഭവം കണക്കിലെടുത്ത് റിങ് സ്മാർട്ട് ക്യാമറ ഉപയോഗിക്കുന്നവർ യൂസർനെയിം പാസ്വേർഡ് എന്നിവ മാറ്റണമെന്നും കമ്പനി അറിയിച്ചു.

ആഷ്ലി ലീമേ

ആഷ്ലി ലീമേയുടെ കുടുംബത്തിനുണ്ടായ സംഭവം ഗൗരവമായി എടുക്കുന്നുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിങ് അധികൃതർ പറഞ്ഞു. ഇത്തരം സ്മാർട്ട് ക്യാമറകൾ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ തന്നെയും ഹാക്കിങിനുള്ള സാധ്യത വൻ സുരക്ഷാ പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. സ്മാർട്ട് ഡിവൈസുകൾ ഹാക്കിങിൽ നിന്ന് സംരക്ഷിക്കാനുള്ള സുരക്ഷാ നടപടികൾ കൃത്യമായി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. ഹാക്കർ പെൺകുട്ടിയോട് സംസാരിച്ചത് കൊണ്ട് മാത്രമാണ് ഇത്തവണ ഹാക്ക് ചെയ്യപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. അല്ലാത്ത പക്ഷം സ്വകാര്യ വീഡിയോകൾ അടക്കം ഹാക്കർമാർക്ക് ലഭിക്കുമായിരുന്നു.

കൂടുതൽ വായിക്കുക: ട്വിറ്റർ സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് ആര്?

Most Read Articles
Best Mobiles in India

Read more about:
English summary
The LeMay family, of Memphis, said they installed the device to keep an eye on their daughters. A few days later, the family said a stranger had gained access to the device and was talking to the little girl.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X