Home
News

ജിയോഫൈ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

By Asha Sreejith

ടെലികോം വ്യവസായ രംഗത്ത് പുതിയൊരു ഓഫറുമായി റിലയന്‍സ് ജിയോ എത്തിയിരിക്കുന്നു. 'ഫെസ്റ്റീവ് സെലിബ്രേഷന്‍' എന്ന ഈ ഓഫറില്‍ വന്‍ ഇളവുകളോടെ ജിയോഫൈ ഉപഭോക്താക്കള്‍ക്കു വാങ്ങാം. 11 ദിവസം മാത്രമാണ് ഈ ആഘോഷം നീണ്ടു നില്‍ക്കുന്നത്, അതായത് സെപ്തബര്‍ 20 മുതല്‍ 30 വരെ.

ജിയോഫൈ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

1999 രൂപയ്ക്കാണ് ജിയോഫൈ വിപണില്‍ എത്തിയത്. ഇപ്പോള്‍ വെറും 999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ജിയോഫൈ നേടാവുന്നതാണ്. ഹൈസ്പീഡ് 4ജി ഡാറ്റ ആസ്വദിക്കാന്‍ 32 ഉപകരണങ്ങളുമായി ജിയോഫൈ ബന്ധിപ്പിക്കാന്‍ കഴിയും എന്നാണ് ജിയോഫൈ അതിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഒരു കാശും ഈടാക്കാതെ തന്നെ ജിയോഫൈയിലൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വോയിസ് കോള്‍ ചെയ്യാനും സഹായിക്കുന്നു.

ജിയോഫൈ ഫെസ്റ്റീവ് ഓഫറിനെ കുറിച്ചു നോക്കാം..

1. ഉത്സവ ആഘോഷ വേളയില്‍ ജിയോഫൈ M2S മോഡല്‍ മാത്രമാണ് ലഭ്യമാകുന്നത്.

2. Jio.com ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ ഓഫ്‌ലൈന്‍ സ്റ്റോര്‍ ആയ ജിയോ സ്‌റ്റോറില്‍ നിന്നോ ജിയോഫൈ നിങ്ങള്‍ക്കു വാങ്ങാം.

3. ഓണ്‍ലൈന്‍ വഴി നിങ്ങള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ ബുക്ക് ചെയ്ത് 3-5 പ്രവര്‍ത്തി ദിവസത്തിനുളളില്‍ ജിയോഫൈ നിങ്ങള്‍ക്കു നേടാം. ചിലപ്പോള്‍ ഓഫര്‍ കാലയളവില്‍ ഡെലിവറിക്ക് കൂടുതല്‍ സമയം എടുത്തേക്കാം.

ജിയോഫൈ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

4. ജിയോഫൈ വാങ്ങിക്കഴിഞ്ഞാല്‍, ജിയോ സിം വാങ്ങാനായി നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി അടുത്തുളള ജിയോ സ്‌റ്റോറില്‍ സന്ദര്‍ശിക്കാവുന്നതാണ്. അവിടെ നിന്നും നിങ്ങളുടെ ആവശ്യം അനുസരിച്ച് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കാം.

5. നിലവിലെ ഓഫറില്‍ നിങ്ങള്‍ 149 രൂപയ്ക്ക് ജിയോഫൈ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതിമാസം ഉപയോഗിക്കാം.

6. 5-6 മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന ജിയോഫൈക്ക് 2300എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Under the festive celebration offer, which is valid for 11 days only, Reliance Jio is offering JioFi device at Rs. 999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X