ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻ
റിലയൻസ് ജിയോ, എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നിവയാണ് ഇന്ത്യയിലെ ടെലികോം വിപണിയെ നയിക്കുന്നത്. ഈ ടെലിക്കോം കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മൂന്ന് കമ്പനികളും ഡാറ്റ ഓൺലി പായ്ക്ക്, സ്മാർട്ട് റീചാർജ്, അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ എന്നിവങ്ങനെയുള്ള വിവിധ പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളെ നേരിടാനായി പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലും മത്സരിച്ച് പുതിയ പ്ലാനുകൾ പുറത്തിറക്കുന്നു.

വിഐ, ജിയോ എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ കുറഞ്ഞ നിരക്ക് മാത്രം റിചാർജിനായി ചിലവഴിക്കാൻ താല്പര്യമുള്ളതും എന്നാൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ആവശ്യമുള്ളതുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ്. നാല് ടെലിക്കോം ഓപ്പറേറ്റർമാരും വ്യത്യസ്തങ്ങളായ അധിക ആനുകൂല്യങ്ങൾ തങ്ങളുടെ 199 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ 199 രൂപ പ്ലാൻ
199 രൂപ വിലയുള്ള എയർടെൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 മെസേജുകൾ സൌജന്യമായി ലഭിക്കും. 24 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ എയർടെൽ 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, ഹലോ ട്യൂണുകളിലേക്കുള്ള സൌജന്യ ആക്സസ്, എക്‌സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്റർ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് 350 ചാനലുകൾ, ലൈവ് ഷോകൾ എന്നിവ ലഭിക്കുന്ന എയർടെൽ എക്സ്സ്ട്രീം ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും.

ജിയോ 199 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഇതിലൂടെ ഉപയോക്താവിന് ആകെ 42 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 100 മെസേജുകളും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു.

വിഐയുടെ 199 രൂപ പ്ലാൻ
വോഡാറോൺ ഐഡിയയുടെ 199 രൂപ വിലയുള്ള പ്രപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, എസ്ടിഡി, റോമിംഗ്, ദിവസവും 100 മെസേജുകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പായ്ക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ൻൽകുന്നത്. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ മൊത്തത്തിൽ 24 ജിബി ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് റീയൽ സീരീസ്, മൂവീസ്, വാർത്തകൾ എന്നിവയടക്കമുള്ള കണ്ടന്റുകൾ നൽകുന്ന വിഐ മൂവീസ്, ടിവി ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനുകളിലൂടെ ലഭിക്കും.

ബിഎസ്എൻഎല്ലും 199 രൂപയ്ക്ക് മികച്ചൊരു പ്ലാൻ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഉപയോക്താക്കൾക്ക് ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനുകൾ മൊത്തം പരിശോധിച്ചാൽ എയർടെല്ലും വിഐയും 1 ജിബി ഡാറ്റ മാത്രമാണ് ഉപയോക്താക്കൾക്ക് നൽകുന്നത് ഇത് റിലയൻസ് ജിയോയെയും ബിഎസ്‌എൻഎല്ലിനേക്കാളും കുറവാണ്. ബിഎസ്എൻഎൽ തന്നെയാണ് ഈ വിഭാഗത്തിൽ മികച്ച പ്ലാൻ നൽകുന്നത്.


Click it and Unblock the Notifications








