Home
News

399 രൂപയുടെ വിഐ, ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ; മികച്ചത് ഏത്

ഡാറ്റ, കോളിംഗ്, സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ എയർടെൽ, ജിയോ, വിഐ എന്നിവ നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളും പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലമാണ് ഇത്. ഈ വിഭാഗത്തിൽ മികച്ച പ്ലാനുകൾ നൽകാൻ മൂന്ന് കമ്പനികളും മത്സരിക്കുന്നു. അൺലിമിറ്റഡ് കോളുകൾ, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും ഈ പ്ലാനുകൾ നൽകുന്നുണ്ട്. വിഐ, എയർടെൽ, ജിയോ എന്നിവ 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്.

എയർടെൽ, വിഐ, ജിയോ

എയർടെൽ, വിഐ, ജിയോ എന്നിവ നൽകുന്ന 399 രൂപയുടെ പ്ലാനുകളെല്ലാം ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഇതിനൊപ്പം തന്നെ ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്. സൌജന്യ ഹലോ ട്യൂണുകൾ, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനുകളിലൂടെ ലഭ്യമാണ്. 399 രൂപ വിലയുള്ള എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നിവയുടെ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ 40 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകൾക്ക് പുറമേ ഒരു വർഷത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും 399 രൂപ പ്ലാൻ നൽകുന്നു. ഈ പ്ലാൻ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് സൌജന്യ ഹെലോട്യൂണുകളും ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ 150 രൂപ ക്യാഷ്ബാക്കും നൽകുന്നു. ഈ പ്ലാൻ അധിക കണക്ഷനുകളോ ഒടിടി ആനുകൂല്യങ്ങളോ നൽകുന്നില്ല.

ജിയോ 399 പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ

ജിയോ 399 പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ

റിലയൻസ് ജിയോയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ നിരക്ക് ഉപയോക്താക്കളിൽ നിന്നും ഈടാക്കും. ഈ പ്ലാൻ 200 ജിബിയുടെ റോൾഓവർ ഡാറ്റ ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ലഭിക്കും. അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ആമസോൺ പ്രൈം ആനുകൂല്യങ്ങൾ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്.

വിഐ 399 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ

വിഐ 399 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ

വിഐയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങും 40 ജിബി ഡാറ്റയും നൽകുന്നു. 6 മാസത്തേക്ക് 150 ജിബി റോൾഓവർ ഡാറ്റ നൽകുന്ന ഈ പ്ലാൻ ഒടിടി ആനുകൂല്യങ്ങളൊന്നും ഉപയോക്താക്കൾക്ക് നൽകുന്നില്ല. എയർടെല്ലിന് സമാനമായി 499 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ മാത്രമേ വിഐയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുള്ളു. 399 രൂപ പ്ലാൻ സൌജന്യ എസ്എംഎസുകൾ നൽകുന്നുണ്ട്. വിഐയുടെ 499 രൂപ വിലയുള്ള പ്ലാൻ 75 ജിബി ഡാറ്റയും 699 രൂപ, 1099 രൂപ പ്ലാനുകൾ അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു.

More from GizBot

Best Mobiles in India

English summary
Airtel, Jio and Vi offer a number of postpaid plans that offer data, calling and streaming benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X