ജിയോ, എയർടെൽ, വിഐ എന്നിവയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഓപ്പറേറ്റർമാർ തമ്മിലുള്ള മത്സരം ശക്തമായി തുടരുകയാണ്. പ്രമുഖ സ്വകാര്യ കമ്പനികളായ ജിയോ, വിഐ, എയർടെൽ എന്നിവ തമ്മിലാണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത്. ഇതിൽ ജിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ വിഐ, എയർടെൽ എന്നിവയുടെ പ്ലാനുകൾക്ക് അല്പം വില കൂടുതലാണ്. അടുത്ത കാലം വരെ ജിയോ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ ലിമിറ്റഡ് മിനുറ്റുകൾ മാത്രമേ സൌജന്യമായി നൽകിയിരുന്നുള്ളു. അതേ സമയം വിഐ, എയർടെൽ എന്നിവ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകുന്നു. ഈ വർഷം ആരംഭിച്ചത് മുതൽ ജിയോയും കോളുകൾ സമ്പൂർണമായി സൌജന്യമാക്കി.

399 രൂപ പ്ലാൻ

വിഐ, എയർടെൽ എന്നിവ ഏതാണ്ട് സമാന വില നിലവാരത്തിൽ പ്ലാനുകൾ നൽകുന്ന ഓപ്പറേറ്റർമാരാണ്. ഈ കമ്പനികൾ നൽകുന്ന അതേ നിരക്കിൽ ജിയോയും പ്ലാൻ നൽകുന്നുണ്ട്. എന്നാൽ ജിയോയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ചില പ്ലാനുകളിൽ എല്ലാ ടെലിക്കോം കമ്പനികളും ഏതാണ് തുല്യമായ ആനുകൂല്യങ്ങൾ നൽകുന്നു. ഇതിന് ഉദാഹരണമാണ് 399 രൂപയുടെ പ്ലാൻ. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ 399 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ മൂന്ന് ടെലിക്കോം കമ്പനികളുടെയും 399 രൂപ പ്ലാൻ താരതമ്യം ചെയ്ത് നോക്കാം.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 3 ജിബി ഡെയ്‌ലി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 3 ജിബി ഡെയ്‌ലി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 399 രൂപ പ്ലാൻ
 

ജിയോ 399 രൂപ പ്ലാൻ

ജിയോയുടെ 399 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്, ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്. രണ്ട് മാസം വാലിഡിറ്റിയുടെ ദിവസേന മികച്ച ഡാറ്റ ആനുകൂല്യവും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

എയർടെൽ 399 രൂപ പ്ലാൻ

എയർടെൽ 399 രൂപ പ്ലാൻ

എയർടെല്ലിന്റെ 399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ജിയോ പ്ലാനിന് സമാനമായി എല്ലാ ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയുടെ 1 വർഷത്തെ സൌജന്യ ഓൺലൈൻ കോഴ്സുകൾ, സൌജന്യ ഹെലോട്യൂൺസ്, ഫാസ്റ്റ് ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ

വിഐ 399 രൂപ പ്ലാൻ

വിഐ 399 രൂപ പ്ലാൻ

വിഐയുടെ 399 രൂപ പ്ലാനിന് എയർടെൽ, ജിയോ എന്നിവയുടെ 399 രൂപ പ്ലാനിന് സമാനമായി 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. വിഐ മൂവീസ്, ടിവി എന്നിവയുടെ സബ്ക്രിപ്ഷനും ഒടിടി ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. എക്‌സ്‌ക്ലൂസീവ് ഓഫറായി വിഐ ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റ അധികമായി ലഭിക്കുന്നു. 28 ദിവസത്തേക്കാണ് ഈ അധിക 5ജിബി ലഭിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭ്യമാണ്.

Best Mobiles in India

English summary
Telecom companies like Jio, Vi and Airtel are offering prepaid plans priced at Rs 399. These are the plans we are comparing today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X