Home
News

വിഐ, ജിയോ എന്നിവയുടെ 555 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

നിലവിൽ വോഡഫോൺ ഐഡിയ മറ്റ് ഓപ്പറേറ്റർമാരേക്കാൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം നൽകുന്നുണ്ട്. വിഐയുടെ പ്ലാനുകൾ മികച്ചതാകാൻ കാരണം അവ നിരവധി ആനുകൂല്യങ്ങൾ അധികമായി നൽകുന്നു എന്നത് തന്നെയാണ്. 'ബിംഗ് ഓൾ നൈറ്റ്', 'വീക്കെൻഡ് ഡാറ്റ റോൾഓവർ', 'ഡബിൾ ഡാറ്റ' പോലുള്ളവയാണ് വിഐ നൽകുന്ന അധിക ഓഫറുകൾ. ടെലിക്കോം വിപണിയിലെ ഏറ്റവും ശക്തരായ ജിയോ മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകി ജനപ്രീതി നേടിയ ഓപ്പറേറ്ററാണ്.

555 രൂപ

ജിയോയുടെയും വിഐയുടെയും 555 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഒരേ വില വരുന്ന മറ്റ് പ്ലാനുകളും ഇരു ടെലിക്കോം കമ്പനികൾക്കും ഉണ്ട്. ജിയോ, വിഐ എന്നിവയുടെ 555 രൂപ പ്ലാനുകൾ ഏകദേശം ഒരേ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. എന്നാൽ രണ്ട് പ്ലാനുകളും തമ്മിൽ വ്യത്യാസങ്ങളും ഉണ്ട്. ഏത് പ്രീപെയ്ഡ് പ്ലാനിലാണ് കൂടുതൽ ആനുകൂല്യം ലഭിക്കുക എന്നറിയാൻ ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

വോഡഫോൺ ഐഡിയ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ (വിഐ) നൽകുന്ന 555 രൂപ പ്രീപെയ്ഡ് പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് വിഐ 555 രൂപ പ്ലാൻ നൽകുന്നത്. ഈ പ്ലാനിനൊപ്പം വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ‘ബിംഗ് ഓൾ നൈറ്റ്', ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' ഓഫറുകളും ഉപയോക്താക്കൾക്ക് ലഭിക്കും.

റിലയൻസ് ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാനും ദിവസവും 1.5 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. വിഐയുടെ പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റി ലഭിക്കുമ്പോൾ ജിയോ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോന്യൂസ്, ജിയോ ക്ലൌഡ് എന്നിവ ഉൾപ്പെടുന്നു.

ജിയോ, വിഐ

ജിയോ, വിഐ എന്നിവയുടെ 555 രൂപ പ്ലാനുകൾ താരതമ്യം ചെയ്താൽ ഈ പ്ലാനുകളിൽ ചില വ്യത്യാസങ്ങൾ ഉള്ളതായി കാണാം. രണ്ട് പ്ലാനുകളും നൽകുന്ന ഡാറ്റ ആനുകൂല്യം സമാനാണ്. ദിവസവും 1.5 ജിബി ഡാറ്റ. വാലിഡിറ്റിയുടെ കാര്യത്തിൽ ജിയോയുടെ പ്ലാനാണ് മികച്ചത്. വിഐ പ്ലാൻ 70 ദിവസത്തെയും ജിയോ പ്ലാൻ 84 ദിവസത്തെയും വാലിഡിറ്റി നൽകുന്നു. 14 ദിവസം അധിക വാലിഡിറ്റി ജിയോ പ്ലാൻ നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് വിഐ പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 ഡാറ്റ

വിഐ, ജിയോ പ്ലാനുകളിൽ ഡാറ്റ സമാനമാണ് എന്ന് പറയുമ്പോഴും വിഐ ബിംഗ് ഓൾ നൈറ്റ്' ഓഫർ നൽകുന്നുണ്ട്. ഇതിലൂടെ രാത്രി അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. 12 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. അത് കൂടാതെ വീക്കെൻഡ് ഡാറ്റ റോൾ ഓവറും ഉണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയുള്ള ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. സ്ട്രീമിങ് ചെയ്യുന്നവർക്കെല്ലാം വീക്കെൻഡിൽ ഇത് സഹായകമാവും.

More from GizBot

Best Mobiles in India

English summary
We are checking out the Rs 555 prepaid plans of Jio and Vi. These plans come with almost the same benefits. But there are differences between the two plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X