599 രൂപ വിലയുള്ള പ്ലാനുകളിൽ ജിയോ, എയർടെൽ എന്നിവയെ കടത്തിവെട്ടി വോഡാഫോൺ ഐഡിയ
ടെലിക്കോം വിപണിയിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ള കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. വോഡാഫോണും ഐഡിയയും ഒരുമിച്ച് വിഐ ആയെങ്കിലും കമ്പനി ഇപ്പോഴും കനത്ത നഷ്ടത്തിൽ തുടരുകയാണ്. എങ്കിലും ജിയോ, എയർടെൽ എന്നവയ്ക്ക് സമാനമായി ആകർഷകമായ പ്ലാനുകൾ വിഐയും നൽകുന്നുണ്ട്. സമാന വിലയുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ ഈ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നു. ഈ പ്ലാനുകളെല്ലാം തന്നെ ആകർഷകമായ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

ജിയോ, എയർടെൽ, വിഐ എന്നിവ ഒരേ വിലയിൽ നൽകുന്ന ആകർഷകമായ പ്ലാനുകളാണ് 599 രൂപയുടേത്. പക്ഷേ ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ട്. വാലിഡിറ്റിയുടെ കാര്യത്തിൽ പോലും ഈ പ്ലാനുകൾ തമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ട്. ദിവസേന നൽകുന്ന ഡാറ്റയും അധിക ആനുകൂല്യങ്ങളുമെല്ലാം വ്യത്യസ്തങ്ങളാണ്. ജിയോ, എയർടെൽ എന്നിവയെക്കാൾ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് വിഐയുടെ 599 രൂപ പ്ലാൻ തന്നെയാണ്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എയർടെൽ 599 രൂപ പ്ലാൻ
ഭാരതി എയർടെല്ലിന്റെ 599 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളം 2 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഒരു മാസത്തെ ട്രയൽ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, ഒരു വർഷത്തെ ഷാ അക്കാദമി കോഴ്സ്, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും.

ജിയോ 599 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എയർടെല്ലിന്റെ പ്ലാനിന്റെ അതേ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എയർടെൽ നൽകുന്ന 56 ദിവസത്തെ വാലിഡിറ്റിക്ക് പകരം ജിയോ 599 രൂപയ്ക്ക് 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇത് കൂടാതെ ജിയോ സെക്യൂരിറ്റി, ജിയോ ടിവി, ജിയോക്ലൗഡ്, ജിയോസിനിമ, ജിയോ ന്യൂസ് എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

വോഡഫോൺ ഐഡിയ 599 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 599 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസം വാലിഡിറ്റി നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോയും എയർടെലും അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന ഡാറ്റയെക്കാൾ കുറവാണ് ഇത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും വിഐ ഈ പ്ലാനിലൂടെ നൽകുന്നു. അധിക ആനുകൂല്യങ്ങളായി വിഐ മൂവീസ്, ടിവി ആക്സസ് ലഭിക്കും. ജിയോ, എയർടെൽ എന്നിവയെക്കാൾ പ്രതിദിന ഡാറ്റ ലിമിറ്റ് കുറവാണെങ്കിലും വിഐയുടെ പ്ലാൻ മറ്റുള്ളവയെക്കാൾ മികച്ചതാകുന്നത് വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ബിഗ് ഓൾ നൈറ്റ് എന്നീ ഓഫറുകൾ ലഭിക്കുന്നത് കൊണ്ടാണ്.


Click it and Unblock the Notifications








