Home
News

എയർടെൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം പുതിയ പ്ലാനുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്. താരിഫ് നിരക്ക് ഉയർത്തിയതിന് ശേഷം പ്രീപെയ്ഡ് പ്ലാനുകൾക്ക് വില കൂടി എന്നത് മാത്രമല്ല പ്ലാനുകൾക്കൊപ്പം നൽകുന്ന സ്ട്രീമിങ് ആനുകൂല്യങ്ങളും കുറച്ചിട്ടുണ്ട്. കൂടുതൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന മികച്ചൊരു പ്ലാൻ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. 666 രൂപയാണ് ഈ പ്ലാനിന്റെ വില.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ നൽകുന്ന 666 രൂപയുടെ മിഡ് റേഞ്ച് പ്രീപെയ്ഡ് പ്ലാൻ മികച്ച വാലിഡിറ്റി കാലയളവ് നൽകുന്നവയാണ്. എയർടെല്ലും വിഐയും അവരുടെ 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ 77 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ ജിയോ 666 രൂപ പ്ലാനിലൂടെ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഡാറ്റ, കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കുന്നതും രണ്ട് മാസത്തിലധികം വാലിഡിറ്റിയുള്ളതുമായ പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.

വോഡാഫോൺ ഐഡിയയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ നൽകുന്ന 666 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി പ്രതിദിന ഡാറ്റയും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. 77 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ കാലയളവിലേക്ക് വിഐ മൂവീസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ബിങ്കെ ഓൾ നൈറ്റ് ആനുകൂല്യം, വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ, ഡാറ്റ ഡിലൈറ്റ് ഓഫർ എന്നിവയും ലഭിക്കും.

എയർടെല്ലിന്റെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ എയർടെൽ 77 ദിവസത്തെ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസും നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാൻ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആക്സസാണ്. അപ്പോളോ 24 ആക്സസും ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്സുകളും ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്കും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക് ആക്സസും ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ലഭിക്കും.

ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഒരു പടി മുന്നിലാണ്. കാരണം ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. എയർടെൽ, വിഐ പ്ലാനുകളെക്കാൾ 7 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിലൂടെ അധികമായി ലഭിക്കുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ എല്ലാ ജിയോ ആപ്പുകളിലേക്കും ആക്‌സസ് നൽകുന്നു. മറ്റ് ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കുകയില്ല.

മികച്ച 666 രൂപ പ്ലാൻ ഏത് കമ്പനിയുടേത്

മികച്ച 666 രൂപ പ്ലാൻ ഏത് കമ്പനിയുടേത്

ഉപയോക്താക്കളുടെ എണ്ണത്തിലും വിപണി വിഹിതത്തിലും മുൻപന്തിയിലുള്ള ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളുടെ 666 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ താരതമ്യം ചെയ്തതിൽ നിന്നും എയർടെല്ലിന്റെ പ്ലാൻ മാത്രമാണ് മുൻനിര ഒടിടി ആനുകൂല്യം നൽകുന്നത്. വിഐ ആകട്ടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കിയുള്ള ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ സൌകര്യവും രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ബിങ്കെ ഓൾ നൈറ്റ് ആനുകൂല്യവും നൽകുന്നു. ജിയോ പ്ലാനിന്റെ നേട്ടം ഇത് മറ്റ് കമ്പനികളെ അപേക്ഷിച്ച് 7 ദിവസത്തെ അധിക ആനുകൂല്യങ്ങൾ നൽകുന്നതാണ്.

Best Mobiles in India

English summary
Airtel, Jio and Vodafone Idea are offering great prepaid plans for Rs 666. Check these plans that offer the best benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X