Home
News

ജിയോ, എയർടെൽ എന്നിവയുടെ 999 രൂപ വിലയുളള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഇന്ത്യയിലെ ടെലിക്കോം വിപണിയിലുള്ള ശക്തരായ രണ്ട് ഓപ്പറേറ്റർമാരാണ്. പ്രീപെയ്ഡ് / പോസ്റ്റ്പെയ്ഡ് / ബ്രോഡ്ബാൻഡ് വിഭാഗത്തിൽ രണ്ട് കമ്പനികളും പരസ്പരം മത്സരിക്കുന്നു. കൂടുതൽ ഉപയോക്താക്കളെ നേടാനായി ഈ കമ്പനികൾ മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ ജിയോയും എയർടെല്ലും സമാന വിലയുളള പ്ലാൻ നൽകുന്നുണ്ട്. പക്ഷേ ഇവ നൽകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 999 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇരു കമ്പനികളും നൽകുന്നത്.

999 രൂപ പ്ലാൻ

എയർടെല്ലിന്റെ 999 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 ജിബി വരെ ഡാറ്റാ റോൾഓവർ സൗകര്യം ലഭിക്കും. 150 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എഫ്യുപി കഴിഞ്ഞാൽ പിന്നിടുള്ള ഓരോ എസ്എംഎസിനും 10 പൈസ വീതം ഈടാക്കുകയും ചെയ്യുന്നു. രണ്ട് ആഡ്-ഓൺ സിമ്മുകൾക്കൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ സൌജന്യ സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയും ഇതിലൂടെ ലഭിക്കും.

ജിയോ

റിലയൻസ് ജിയോയുടെ 999 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 ജിബി വരെ ഡാറ്റ ലഭിക്കുന്നു. ഇത് എയർടെൽ നൽകുന്നതിനെക്കാൾ 50 ജിബി കൂടുതലാണ്. 500 ജിബി വരെ ഡാറ്റാ റോൾ‌ഓവർ സൗകര്യവും ജിയോ തങ്ങളുടെ 999 രൂപ പ്ലാനിലൂടെ നൽകുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, മറ്റ് ജിയോ ആപ്പുകൾ എന്നിവയുടെ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

പ്ലാനുകൾ

രണ്ട് പ്ലാനുകളും ഒരേ വിലയിലാണ് ലഭ്യമാകുന്നത് എങ്കിലും പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യത്യാസങ്ങൾ ഉണ്ട്. റിലയൻസ് ജിയോയുടെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ അതിന്റെ ഭാരതി എയർടെല്ലിന്റെ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെക്കാൾ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്ന ഒടിടി ആനുകൂല്യങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. പക്ഷേ ജിയോയുടെ പ്ലാൻ ഇവിടെയും മുന്നിലാണ്. എയർടെൽ നൽകാത്ത നെറ്റ്ഫ്ലിക്സിന്റെ ആനുകൂല്യവും ജിയോ നൽകുന്നുണ്ട്.

ടെലിക്കോം

ടെലിക്കോം കമ്പനികൾക്ക് ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം കൂടുതൽ ലഭിക്കുന്നത് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ആണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ നെറ്റ്വർക്ക് വിട്ട് പോകാതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. ജിയോ എയർടെൽ എന്നിവ തമ്മിൽ നടക്കുന്ന മത്സരത്തിന്റെ തെളിവാണ് ഇരു കമ്പനികളുടെയും 999 രൂപ വിലയുള്ള പ്ലാൻ. മറ്റ് ടെലിക്കോം കമ്പനികളൊന്നും ഈ വിഭാഗത്തിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നില്ല.

പ്രീപെയ്ഡ്

ജിയോയുടെയും എയർടെല്ലിന്റെയും 999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നവ തന്നെയാണ്. ജിയോയുടെ പ്ലാൻ ഒരുപടി മുന്നിൽ നിൽക്കുന്നു എന്ന് നിസംശയം പറയാം. പ്രീപെയ്ഡ് വിഭാഗത്തിലും സമാനവില വരുന്ന പ്ലാനുകൾ ജിയോയും എയർടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാത്ത പ്ലാനുകൾ ജിയോ അവതരിപ്പിച്ചതിന് പിന്നാലെ എയർടെല്ലും ഇത്തരം പ്ലാൻ അവതരിപ്പിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Jio and Airtel are powerful operators in the Indian telecom market. Both the companies are offering postpaid plans priced at Rs 999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X