Home
News

5ജി വേഗതയുടെ കാര്യത്തിൽ ഐഫോൺ 12നെ കടത്തിവെട്ടി സാംസങും വൺപ്ലസും

5ജി നെറ്റ്വർക്ക് പല രാജ്യങ്ങളിലും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും 5ജി ഡിവൈസുകൾ പുറത്തിറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാലം കൂടിയാണ് ഇത്. 5ജി വേഗത നൽകുന്ന മികച്ച ഡിവൈസുകളുടെ പട്ടികയിൽ ആപ്പിൾ ഐഫോൺ 12നെക്കാൾ മുന്നിൽ സാംസങ് ഡിവൈസുകളാണ്. ആപ്പിളിന്റെ ആദ്യത്തെ 5ജി ഡിവൈസുകൾ അടങ്ങുന്ന ഐഫോൺ 12 സീരീസ് 5ജി വേഗതയുടെ അടിസ്ഥാനത്തിലുള്ള ഡിവൈസുകളുടെ പട്ടികയിൽ ആദ്യ 25 സ്ഥാനത്തിൽ പോലും ഇല്ല.

മൊബൈൽ അനലിറ്റിക്‌സ്

മൊബൈൽ അനലിറ്റിക്‌സ് കമ്പനിയായ ഓപ്പൺസിഗ്‌നലിന്റെ റിപ്പോർട്ട് അനുസരിച്ച് 5ജി നെറ്റ്‌വർക്കുമായി കണക്റ്റുചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഡൗൺലോഡ് സ്പീഡ് നൽകുന്ന ഡിവൈസുകൾ സാംസങിന്റേതാണ്. സാംസങ് 5ജി സ്മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലെ ഐഫോൺ 12 സീരീസ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന 5ജി ഡൗൺലോഡ് വേഗത 18 ശതമാനം കുറവാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സാംസങിന് പിന്നിൽ ഗൂഗിളും വൺപ്ലസും

സാംസങിന് പിന്നിൽ ഗൂഗിളും വൺപ്ലസും

മികച്ച 5ജി ഡൗൺലോഡ് സ്പീഡ് നൽകുന്ന ഡിവൈസുകളുടെ പട്ടികയിൽ സാംസങിന് തൊട്ട് പിന്നിലായി വളരെ ചെറിയ വ്യത്യാസത്തിൽ വൺപ്ലസും ഉണ്ട്. മികച്ച 5ജി ഡിവൈസായി തിരഞ്ഞെടുക്കപ്പെട്ട സാംസങ് ഡിവൈസ് ഗാലക്‌സി എസ്21 5ജി ആണ്. സാംസങ്ങിന്റെ ഡിവൈസ് നൽകുന്ന ശരാശരി 5ജി ഡൗൺലോഡിങ് വേഗത 54 എംബിപിഎസ് (5 ജി), 34 എംബിപിഎസ് (4 ജി) എന്നിങ്ങനെയാണ്. വൺപ്ലസിന്റെ ശരാശരി 5ജി ഡൗൺലോഡിങ് വേഗത 53.1 എംബിപിഎസ് ആണ്. 4ജിയുടെ കാര്യത്തിൽ സാംസങിനെ കടത്തിവെട്ടി 38.4 എംബിപിഎസ് വേഗതയാണ് വൺപ്ലസ് നേടിയത്.

5ജി

വൺപ്ലസിന് തൊട്ട് പിന്നിലായി 5ജിയിൽ ശരാശരി 52.2 എംബിപിഎസ് വേഗതയും 4ജിയിൽ 38.6 എംബിപിഎസ് ഡൗൺലോഡിംഗ് സ്പീഡുമായി ഗൂഗിൾ മൂന്നാം സ്ഥാനത്ത് എത്തി. എൽജി ഡിവൈസുകളുടെ ശരാശരി ഡൗൺലോഡിങ് സ്പീഡ് 5ജിയിൽ 47.9 എംബിപിഎസും 4ജിയിൽ 28.9 എംബിപിഎസുമാണ്. മുൻനിര ബ്രാൻഡുകളിൽ ആപ്പിൾ ഡിവൈസുകളുടെ 5ജി, 4ജി സ്പീഡാണ് ഏറ്റവും മോശം. ആപ്പിൾ ഐഫോൺ 12 സീരീസിന്റെ ശരാശരി 5ജി ഡൗൺലോഡിംഗ് വേഗത 44.5 എംബിപിഎസും 4ജി ഡൗൺലോഡിംഗ് വേഗത 18.9 എംബിപിഎസുമാണ്.

ഡൌൺ‌ലോഡ് വേഗത

നേരത്തെ പുറത്തിറക്കിയ ഡിവൈസുകളിൽ നിന്നും ഡൌൺ‌ലോഡ് വേഗതയുടെ കാര്യത്തിൽ മികച്ച വളർച്ചയാണ് ആപ്പിളിന് ഉണ്ടായത്. കൃത്യമായി 2.3 മടങ്ങ് വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. 4ജിയിൽ നിന്ന് 5ജി ഡിവൈസുകളിലേക്ക് മാറുമ്പോൾ ഉണ്ടായ ഈ വർധന അതിശയിപ്പിക്കാൻ പോന്നതല്ല. സാംസങ് തങ്ങളുടെ പുതിയ ഡിവൈസുകളിലൂടെ 1.6 മടങ്ങ് വളർച്ചയാണ് രേഖപ്പെടുത്തിയത്.

വളർച്ചാ നിരക്ക്

ഡൌൺ‌ലോഡ് വേഗതയുടെ കാര്യത്തിൽ വൺ‌പ്ലസും ഗൂഗിളും 1.4 മടങ്ങ് വളർച്ചയാണ് രേഖപ്പെടുത്തിയത്. എൽജിയുടെ കാര്യത്തിൽ വളർച്ചാ നിരക്ക് 1.7 മടങ്ങാണ്. ഐഫോൺ 13 സീരീസ് പുറത്തിറങ്ങുമ്പോൾ ആപ്പിളിന് 5ജി സ്പീഡിന്റെ കാര്യത്തിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കിൽ ആപ്പിളിന് ഇത്തരം റിപ്പോർട്ടുകൾ വലിയ തിരച്ചടിയാകും എന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Samsung is ahead of the iPhone 12 in the list of the best devices that offer 5G speeds. OnePlus and Google ranked second and third, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X