സാംസങിന്റെ പുതിയ "ചാട്ടുളികള്‍" നോട്ട് 5-ഉം, എഡ്ജ് പ്ലസ്-ഉം എത്തി...!

സാംസങ് ഗ്യാലക്‌സി നോട്ട് 5, ഗ്യാലക്‌സി എസ്6 എഡ്ജ് പ്ലസ് എന്നീ ഫോണുകള്‍ സാംസങ് അവതരിപ്പിച്ചു. സാംസങിന്റെ പുതിയ തുരുപ്പു ചീട്ടുകളായിരിക്കും ഇവ.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

സാംസങ് ഏറെ പ്രതീക്ഷകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആപ്പിളിന്റെ ഡിജിറ്റല്‍ വാലറ്റിന് വെല്ലുവിളിയായി സാംസങ് പേ അവതരിപ്പിക്കുന്നു എന്നതാണ് ഈ ഗ്യാലക്‌സി നോട്ട് 5-ന്റെ പ്രധാന പ്രത്യേകത.

 

2

ഗ്യാലക്‌സി നോട്ട് 5-ന് 4കെ സൂപര്‍ എഎംഒഎല്‍ഇഡി സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്.

 

3

എക്‌സിനോസ് 7422 പ്രൊസസ്സറുമായാണ് ഗ്യാലക്‌സി നോട്ട് 5 എത്തിയിരിക്കുന്നത്.

 

4

ഗ്യാലക്‌സി എസ്6 പോലെ മെറ്റല്‍ ഗ്ലാസ് ഡിസൈന്‍ തന്നെയാണ് നോട്ട് 5-നും ഉളളത്.

 

5

ഗ്യാലക്‌സി നോട്ട് 5-ല്‍ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല എന്നത് ചെറിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

6

നിറത്തിലും രൂപകല്‍പ്പനയിലും ഇതുവരെ ഇറങ്ങിയ നോട്ട് പരമ്പരയിലെ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാണ് നോട്ട് 5 എന്ന് കമ്പനി അവകാശപ്പെടുന്നു.

 

7

5.7ഇഞ്ച് ഡിസ്‌പ്ലേയാണ് നോട്ട് 5-ന് നല്‍കിയിരിക്കുന്നത്.

 

8

4100എംഎഎച്ചിന്റെ ബാറ്ററിയാണ് നോട്ട് 5-ന് നല്‍കിയിരിക്കുന്നത്.

 

9

ഗ്യാലക്‌സി എസ്6 എഡ്ജ് പ്ലസ് മുന്‍ഗാമിയായ എസ്6 എഡ്ജിന്റെ പരിഷ്‌ക്കരിച്ച രൂപമാണെന്ന് വിലയിരുത്തപ്പെടുന്നു.

 

10

അമേരിക്കന്‍ വിപണിയെ ലക്ഷ്യമാക്കി ഇറങ്ങിയിരിക്കുന്ന ഫോണിന്റെ പ്രീ ഓര്‍ഡറുകള്‍ ആഗസ്റ്റ് 21 മുതലാണ് ആരംഭിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy Note 5, Galaxy S6 Edge Plus features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot