Home
News

എണ്ണിയാലൊതുങ്ങാത്ത എഐ ഫീച്ചറുകളുമായി ​ഗാലക്സി എസ്24 അൾട്ര പുറത്തിറക്കി; ഇനി ഇവൻ ഭരിക്കും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ​ഗാലക്സി എസ്24 അൾട്ര പുറത്തിറക്കി സാംസങ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എസ്23 അൾട്രയുടെ പിൻ​ഗാമിയായിട്ടാണ് പുതിയ ഫോണിനെ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ക്യാമറാ ഫീച്ചറുകളിൽ ഏറെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഫോൺ ആയിരുന്നു ​ഗാലക്സി എസ്23 അൾട്ര.

ഫോണിന്റെ സൂമിങ് സവിശേഷതകൾ ആയിരുന്നു ഏറെ പ്രശസ്തി കേട്ടത്. ആപ്പിളിന്റെ ഐഫോണുകൾക്ക് വരെ കനത്ത വെല്ലുവിളി ഉയർത്താൻ സാധിച്ച ഫോൺ ആയിരുന്നു ​ഗാലക്സി എസ്23 അൾട്ര. ഇതിന്റെ പിൻ​ഗാമിക്ക് മുൻ​ഗാമിയേക്കാൾ മികച്ച അപ്ഡേറ്റുകൾ ആണ് സാംസങ് നൽകിയിരിക്കുന്നത്. കാലിഫോർണിയയിലെ സാൻജോസിൽ നടന്ന ചടങ്ങിൽ ആണ് സാംസങ് തങ്ങളുടെ പുതിയ എസ്24 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ​മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്

എണ്ണിയാലൊതുങ്ങാത്ത എഐ ഫീച്ചറുകളുമായി  എസ്24 അൾട്ര പുറത്തിറക്കി

MOST READ: വൺപ്ലസ് 12 ആണോ 12ആർ ആണോ കേമൻ; അടുത്തയാഴ്ച എത്തുന്നത് വമ്പൻ ഫോണുകൾ

ഗാലക്സി എസ്24, എസ് 24 പ്ലസ്, എസ്24 അൾട്ര എന്നിവയാണ് ഈ ഫോണുകൾ. ഇതിന് പുറമെ സാംസങ്ങിന്റെ എഐ സേവനങ്ങളും സാംസങ് ഈ ചടങ്ങിൽ പുറത്തിറക്കിയിരുന്നു. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.30ഓടെയാണ് സാംസങ്ങിന്റെ അൺപാക്കിങ് 2024 ഇവന്റ് ആരംഭിച്ചത്. 7 വർഷത്തെ സെക്യൂരിറ്റ് അപ്ഡേറ്റ് വാ​ഗ്ദാനം ചെയ്തുകൊണ്ട് ആണ് ഈ ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ആദ്യം അവതരിപ്പിച്ചത് എസ്24 അൾട്രയാണ്.

എഐ സാങ്കേതിക വിദ്യകളും ഈ ഫോണുകളിൽ സാംസങ് നൽകിയിരിക്കുന്നു. സാംസങ്ങിന്റെ ആദ്യ എഐ ഫോണുകളാണ് ഇവ. ഫോണിലെ റിയൽ ടൈം വോയിസ് ട്രാൻസിലേഷൻ ഉപയോ​ഗിച്ച് ഏത് ഭാഷയും ഉപയോക്താക്കൾക്ക് ട്രാൻസിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. കമ്മ്യൂണിക്കേഷനും റൈറ്റിങ് നോട്ടുകൾക്കുമായി നിരവധി എഐ ഫീച്ചറുകളാണ് ഈ ഫോണിന് സാംസങ് നൽകിയിരിക്കുന്നത്. ക്യാമറയിലടക്കം നിരവധി എഐ ഫീച്ചറുകളും സാംസങ് നൽകിയിട്ടുണ്ട്.

എണ്ണിയാലൊതുങ്ങാത്ത എഐ ഫീച്ചറുകളുമായി  എസ്24 അൾട്ര പുറത്തിറക്കി

ഫോണിന്റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ നാല് ക്യാമറകളാണ് ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. 200 എംപിയാണ് ഫോണിന്റെ മെയിൻ ക്യാമറ. വൈഡ് റേഞ്ച് ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറ സഹായിക്കുന്നതാണ്. 50 എംപിയുടെ 6X ഒപ്റ്റിക്കൾ സൂം ലെൻസും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 10 എംപിയുടെ 3X ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. അൾട്ര വൈഡ് ക്യാമറയാകട്ടെ 12 എംപിയാണ്. 12 എപിയാണ് സെൽഫി ക്യാമറ.

6.8-ഇഞ്ച് ക്വാഡ് എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് എസ്24 അൾട്രയ്ക്ക് ഉള്ളത്. ഇതിന് 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റും അവകാശപ്പെടാനുണ്ട്. 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ഇത് വാ​ഗ്ദാനം ചെയ്യുന്നു. Snapdragon 8 Gen 3 ആണ് ഈ ഫോണിന്റെ ചിപ്പ്സെറ്റ്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി വേപ്പർ ചേംബർ കൂളിങ് സാങ്കേതിക വിദ്യയും ഈ ഫോണിൽ ഉണ്ട്.

ടൈറ്റാനിയം ഫ്രെയ്മിലാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും റീസൈക്കിൾ സ്റ്റീലുകളാണ് സാംസങ് ഉപയോ​ഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 14ലെ വൺ യുഐ 6.1 ഉപയോഗിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 45W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ്, റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉള്ളത്. 12 ജിബി റാമിൽ എത്തുന്ന ഈ ഫോണിന് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്.

256 ജിബി, 512 ജിബി, 1 ടിബി എന്നിവയാണ് ഇതിന്റെ സ്റ്റോറേജ് വേരിയന്റുകൾ. ക്യാമറ ഫീച്ചറുകൾ വിശദമായി പരിശോധിക്കുമ്പോൾ വെളിച്ചം മങ്ങിയ സാഹചര്യത്തിൽ മികച്ച വെളിച്ചതിൽ ചിത്രമെടുക്കാൻ സാധിക്കുന്ന ഫീച്ചർ ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. ഹാന്റ് ഷെയ്ക്ക് വീഡിയോയെയും ചിത്രങ്ങളെയും കാര്യമായി ബാധിക്കുന്നതായിരിക്കില്ല. എഡിറ്റ് ചെയ്യാനും സ്ലോമോഷന് വേണ്ടിയും എഐ ഫീച്ചറുകൾ ഈ ക്യാമറയിൽ ഉണ്ടായിരിക്കുന്നതാണ്.

100X സ്പേസ് സൂം ആണ് ഇതിന്റെ മെയിൻ ക്യാമറ വാ​ഗ്ദാനം ചെയ്യുന്നത്. അതായത് ​ഗാലക്സി എസ്23 അൾട്രയേക്കാൾ മികച്ച സൂമിങ് കപ്പാസിറ്റി. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുക. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രം മറ്റ് ചില കളർ വേരിയന്റുകളും സാംസങ് അവതരിപ്പിക്കുന്നതായിരിക്കും. ഇന്ന് മുതൽ തന്നെ ഫോണുകൾ പ്രീ ഓർഡർ ചെയ്യാവുന്നതാണ്.

1299.99 ഡോളർ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില. 512 ജിബി സ്റ്റോറേജിന്റെ വില 1419.99 ഡോളർ ആണ്. അവസാന വേരിയന്റായ 1 ടിബിയുടെ വില ആകട്ടെ 1659.99 ഡോളറാണ്. എന്നാൽ ഇന്ത്യയിലെ വില എത്രയാണെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
These phones are the Galaxy S24, S24 Plus, and S24 Ultra. Apart from this, Samsung also launched Samsung's AI services at this event. Samsung's Unpacking 2024 event started at around 11.30 p.m. IST on Wednesday. Samsung has introduced these phones by promising seven years of secure updates. The first to be unveiled at the event was the S24 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X