വൺപ്ലസ് 12 ആണോ 12ആർ ആണോ കേമൻ; അടുത്തയാഴ്ച എത്തുന്നത് വമ്പൻ ഫോണുകൾ
2024ൽ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് വൺപ്ലസ് 12 സീരീസ് ഫോണുകൾ. വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിക്കുക. ജനുവരി 23ന് ആയിരിക്കും വൺപ്ലസ് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക.
നേരത്തെ ചൈനയിൽ അവതരിപ്പിച്ച ഫോണുകൾ ആണ് ഇവ. നിലവിൽ ഈ ഫോണുകൾ ചൈനീസ് വിപണിയിൽ ലഭ്യമാണ്. ഇതേ ഫോണുകൾ തന്നെയായിരിക്കും ഇവർ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുക. ചൈനയിൽ വൺപ്ലസ് എയ്സ് 3 എന്ന പേരിലാണ് 12 ആർ മോഡൽ അവതരിപ്പിച്ചത്. അതേ സമയം രണ്ട് ഫോണുകൾക്കും രണ്ട് വ്യത്യസ്ത ഫീച്ചറുകൾ ആയിരിക്കും വൺപ്ലസ് നൽകുക. ഇത്തരത്തിൽ ഈ രണ്ട് ഫോണുകൾ തമ്മിൽ ഉണ്ടായേക്കാവുന്ന പ്രധന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

കാഴ്ചയിൽ രണ്ട് ഫോണുകളുടെയും ഡിസ്പ്ലേകൾ ഒരുപോലെ തോന്നിക്കുമെങ്കിലും നേരിയ വ്യത്യാസം ഇവ തമ്മിലുണ്ട്. വൺപ്ലസ് 12 ഫോണിൽ 6.82 ഇഞ്ച് QHD+ 2K OLED LTPO ഡിസ്‌പ്ലേയാണ് ഉണ്ടായിരിക്കുക. ഇതിന് 120Hz പുതുക്കൽ നിരക്കും 4,500nits പീക്ക് തെളിച്ചവും ഉണ്ടായിരിക്കുന്നതാണ്. വൺപ്ലസ് 12 ആറിന് ഇതേ ഡിസ്പ്ലേ ആണെങ്കിലും ഇതിന്റെ വലുപ്പം 6.78 ഇഞ്ച് ആയിരിക്കും എന്നാണ് സൂചന.
വൺപ്ലസ് 12ന് Snapdragon 8 Gen 3 ചിപ്‌സെറ്റാണ് കമ്പനി നൽകിയിരിക്കുന്നത്. വൺപ്ലസ് 12 ആറിന് ആകട്ടെ Snapdragon 8 Gen 2 ചിപ്സെറ്റ് ആയിരിക്കും കമ്പനി നൽകുന്നത്. വൺപ്ലസ് 12ന് 5,400 mAh ബാറ്ററി നൽകിയിരിക്കുമ്പോൾ വൺപ്ലസ് 12 ആറിന് 5,500 mAh ബാറ്ററിയാണ്. ഈ രണ്ട് ഫോണുകളിലും 100W ചാർജിങ് പിന്തുണയാണ് വൺപ്ലസ് നൽകിയിരിക്കുന്നത്. ഫോണുകളുടെ ക്യാമറ ഡിപ്പാർട്ട്മെന്റിലും വ്യത്യാസമുണ്ട്.

വൺപ്ലസ് ഓപ്പൺ എന്ന ഫോൾഡബിൾ സ്മാർട്ട് ഫോണിന്റെ ക്യാമറയുമായി സാമ്യമുള്ളതാണ് വൺപ്ലസ് 12ന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന്റെ മെയിൻ ക്യാമറ എന്നത് OIS പിന്തുണയുള്ള 50 എംപി LYT808 സോണി സെൻസറാണ്. 64 എംപി OV64B പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 48 എംപി IMX581 അൾട്രാ വൈഡ് ക്യാമറയും ഫോണിന്റെ മാറ്റ് വർധിപ്പിക്കുന്നു.
വൺപ്ലസ് 12 ആറിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഈ ഫോണിനും ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് നൽകിയിരിക്കുന്നത്. OIS പിന്തുണയുമുള്ള 50 സോണി IMX890 സെൻസർ ആണ് ഇതിന്റെ മെയിൻ ക്യാമറ. 8 എംപിയുടെ സോണി IMX355 അൾട്രാ വൈഡ് ലെൻസും ക്യാമറ ഡിപ്പാർട്ട്മെന്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്നാമത്തെ ക്യാമറയായി ഫോണിൽ ഇടം പിടിച്ചിരിക്കുന്നത് 2 എംപിയുടെ മാക്രോ ലെൻസാണ്.
ഫോണുകളുടെ ജലം, പൊടി പ്രതിരോധ ശേഷിയിലും വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നീ ഫോണുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. വൺപ്ലസ് 12ന് IP65 റേറ്റിങ് ആണ് കമ്പനി നൽകിയിരിക്കുന്നത് എങ്കിൽ വൺപ്ലസ് 12 ആറിന് റേറ്റിങ് കമ്പനി നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാമാണ് രണ്ട് ഫോണുകളുടെ പ്രധാന വ്യത്യാസമായി എടുത്തു പറയാനുള്ളത്. എന്നിരുന്നാലും രണ്ട് ഫോണുകളും മികച്ച നിൽക്കുന്നവയായിരിക്കും എന്നാണ് പ്രതീക്ഷ.
മിഡ്ബഡ്ജറ്റ് സെഗ്മെന്റിൽ ആയിരിക്കും ഈ രണ്ട് ഫോണുകളും എത്തുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ജനുവരി 23ന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ജനുവരി മാസം മാത്രം നിരവധി ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇതിനോടകം തന്നെ നിരവധി ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു. സാംസങ് ഗാലക്സി എസ് 24 സീരീസുകൾ അടക്കമുള്ള മോഡലുകളാണ് ഇനി പുറത്ത് ഇറങ്ങാനായി ഇരിക്കുന്നത്.


Click it and Unblock the Notifications








