Home
News

ടെക് വിപണിയെ ഞെട്ടിക്കാൻ സാംസങ്, ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നാളെ

സാംസങ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകളും പ്രൊഡക്ടുകളും അവതരിപ്പിക്കുന്ന അൺപായ്ക്ക്ഡ് ഇവന്റ് നടത്താറുണ്ട്. ഈ വർഷത്തെ അൺലപാക്ക്ഡ് ഇവന്റ് തിയ്യതി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാളെ (ഫെബ്രുവരി 9)ന് ആണ് ഈ ഇവന്റ് നടക്കുന്നത്. ഈ ഇവന്റിൽ വച്ച് സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകൾ അടക്കം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്ഫോണുകൾ കൂടാതെ സാംസങിന്റെ മറ്റ് നിരവധി പ്രൊഡക്ടുകളും ഈ ഇവന്റിൽ വച്ചാണ് അവതരിപ്പിക്കാറുള്ളത്.

അൺപായ്ക്ക്ഡ് ഇവന്റ്

കൊറിയൻ ഇലക്ട്രോണിക്സ് കമ്പനി അതിന്റെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ അൺപായ്ക്ക്ഡ് ഇവന്റാണ് ഉപയോഗിക്കാറുള്ളത്. 2009-ലെ ആദ്യ അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് അവതരിപ്പിച്ച സാംസങ് ജെറ്റ് മുതൽ കഴിഞ്ഞ തവണ അവതരിപ്പിച്ച ഗാലക്‌സി വാച്ച്, ഗാലക്‌സി ബഡ്‌സ്, ഗാലക്‌സി ടാബ് എന്നിവ പോലുള്ള ഡിവൈസുകൾ ഈ ഇവന്റിന്റെ പ്രധാന്യം മനസിലാക്കി തരുന്നു. സാധാരണയായി ഓരോ വർഷവും രണ്ട് ഗാലക്സി അൺപാക്ക്ഡ് ഇവന്റുകൾ നടക്കാറുണ്ട്. ഇതിൽ ആദ്യത്തേത് വേനൽക്കാലത്തും മറ്റൊന്ന് ശൈത്യകാലത്തുമാണ് ഉണ്ടാകാറുള്ളത്.

സാംസങ് അൺപാക്ക്ഡ് ഇവന്റ്

സാംസങ് അൺപാക്ക്ഡ് ഇവന്റ്

നാളെ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് സാംസങ് അൺപായ്ക്ക്ഡ് ഇവന്റ് 2022 ആരംഭിക്കുന്നത്. ആണ് (അത് കൊറിയയിൽ അർദ്ധരാത്രിയാണ്). ഈ ഇവന്റ് ലൈവ് സ്ട്രീം ആയി കാണാൻ സാധിക്കും. ഈ ഇവന്റിൽ വച്ച് എന്തൊക്കെ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ഇവന്റിൽ വച്ച് സാംസങ് തങ്ങളുടെ മുൻനിര ഗാലക്‌സി എസ് ഡിവൈസുകളുടെ അടുത്ത തലമുറ അവതരിപ്പിക്കുമെന്നും അതിൽ ആകർഷകമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

സാംസങ് ഗാലക്സി എസ്22

സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ്22 അൾട്രാ എന്നിവ നാളെ നടക്കുന്ന ഇവന്റിൽ വച്ച് അവതരിപ്പിക്കും. പുതിയ ഡിവൈസുകളിൽ ഫോട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് സാംസങ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഈ ക്യാമറകൾക്ക് ഇരുണ്ട അവസ്ഥകളിൽ തെളിച്ചമുള്ളതും വ്യക്തവുമായ ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നും റിപ്പോർട്ടുണ്ട്. ഐഫോൺ 13 പ്രോയുടെയും ഐഫോൺ 13 പ്രോ മാക്സിന്റെയും മൂന്ന് ലെൻസ് ക്യാമറകളുമായി മത്സരിക്കാൻ ഇത് സഹായിക്കും.

പുതിയ ഗാലക്‌സി എസ്22 മോഡലുകൾ

ലീക്ക് റിപ്പോർട്ടുകളിൽ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട സൂചനകൾ ഉണ്ടായിരുന്നു. പുതിയ ഗാലക്‌സി എസ്22 മോഡലുകൾ 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുമായിട്ടായിരിക്കും വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുകളും 8 ജിബി റാമും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, ടെലിഫോട്ടോ ലെൻസ്, അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും.

സാംസങ്

സാംസങ് അതിന്റെ അടുത്ത തലമുറ ടാബ്‌ലെറ്റ് ഡിവൈസുകളായ ടാബ് 8 നാളെ നടക്കുന്ന ഇവന്റിൽ വച്ച് അവതരിപ്പിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ ലീക്ക് റിപ്പോർട്ടുകൾ സത്യമാണോ എന്നറിയാൻ നാളെ രാത്രിവരെ കാത്തിരിക്കണം. ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിംഗ് ഇവന്റിലെന്നപോലെ നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ സാംസങ് അൺപായ്ക്ക്ഡ് ഇവന്റ് ലൈവ് ആയി കാണാം. ഇത് സാംസങ്ങിന്റെ സ്വന്തം യൂട്യൂബ് ചാനലിലും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്ട്രീം ചെയ്യും.

ടെക് വിപണി

നാളെ നടക്കുന്ന ഇവന്റിൽ വച്ച് അപ്രതീക്ഷിതമായി ചില ഡിവൈസുകൾ സാംസങ് അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ടെക് വിപണിയെ എല്ലാ കാലത്തും തങ്ങളുടെ ഡിവൈസുകൾ കൊണ്ട് അതിശയിപ്പിച്ചിട്ടുള്ള ബ്രാന്റാണ് സാംസങ്. നാളത്തെ ദിവസം ടെക് ലോകത്തിന് തന്നെ പ്രാധാന്യമുള്ളതാകുന്നതും അതുകൊണ്ട് തന്നെയാണ്. ഈ ലോഞ്ച് ലൈവ് സ്ട്രീം കൌൺഡൌൺ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. നിങ്ങൾക്ക് യൂട്യൂബിൽ ഇതിനായി റിമൈൻഡർ സെറ്റ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
Samsung has announced the date of the Unpacked event featuring new smartphones and other products. The event will take place tomorrow (February 9) at 8.30 pm IST.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X