Home
News

നിങ്ങൾ തിരക്കാണെങ്കിലും കുഴപ്പമില്ല, നിങ്ങൾക്ക് പകരം ബിക്‌സ്‌ബി ഫോൺ എടുക്കും; സാംസങ്ങിന്റെ പുതിയ ഫീച്ചർ

നിങ്ങൾ ജോലിയിൽ തിരക്കായിരിക്കുന്ന സമയത്ത് ഒരു അത്യാവശ്യ ഫോൺ കോൾ വന്നാൽ എന്ത് ചെയ്യും? ചിലപ്പോൾ എടുക്കും ചിലപ്പോൾ എടുക്കാൻ സാധിക്കില്ലായിരിക്കും അല്ലെ? എന്നാൽ ഫോൺ എടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോൺ വന്നാലോ? മറ്റ് ഉപഭോക്താക്കളുടെ കാര്യത്തിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല പക്ഷെ സാംസങ് ഉപഭോക്താക്കൾക്ക് ഇനി ഇത് ഒരു പ്രശ്നമാകില്ല.

കാരണം നിങ്ങൾക്ക് ഫോൺ എടുക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് പകരമായി ഫോണെടുക്കാൻ ഒരു പ്രത്യേക സ്മാർട്ട് അസിസ്റ്റന്റിന് രൂപം നൽകിയിരിക്കുകകയാണ് സാംസങ്. സാംസങ് ബിക്‌സ്‌ബി (Bixby) എന്നാണ് ഈ അസിസ്റ്റന്റിന് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യമാണ് ഈ ഫീച്ചർ സാംസങ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴാണ് ഈ ഫീച്ചർ ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്. എന്നാൽ എല്ലാ സാംസങ് ഫോണുകളിലും ഈ ഫീച്ചർ ലഭിക്കില്ല എന്ന കാര്യം ശ്രദ്ധിക്കണം.

തിരക്കാണെങ്കിലും കുഴപ്പമില്ല, നിങ്ങൾക്ക് പകരം ബിക്‌സ്‌ബി ഫോൺ എടുക്കും

MOST READ: വഴിയിലെ നായ കുരച്ചും വീട്ടിലെ പൂച്ച കരഞ്ഞും നിങ്ങളോട് പറയുന്നത് എന്താണെന്ന് അ‌റിയണോ? വഴിയുണ്ട്

കമ്പനിയുടെ പ്രീമിയം ഫോണുകളിലായിരിക്കും ഈ സ്മാർട്ട് അസിസ്റ്റന്റിന്റെ സേവനം ലഭിക്കു. നിങ്ങൾക്ക് വരുന്ന കോളുകൾ ടെക്സ്റ്റ് മെസേജുകളായി ചുരുക്കി ആ സന്ദേശം നിങ്ങളിൽ എത്തിക്കുന്നതാണ് ഈ ഫീച്ചറിന്റെ ജോലി. നിങ്ങൾക്ക് ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിലും മറുവശത്ത് നിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നത് എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. എന്നാൽ ഇൻകമിങ് കോളുകൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ഉണ്ടാകു. ഔട്ട് ​ഗോയിങ് കോളുകൾക്ക് ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

ഇന്ത്യയിൽ ഏതെല്ലാം ഫോണുകളിലാണ് ബിക്‌സ്‌ബിയുടെ സേവനം ലഭിക്കുന്നത് എന്ന വിവരവും സാംസങ് പുറത്ത് വിട്ടിട്ടുണ്ട്. ഇവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ​ഗാലക്സി ഫോൾ‌ഡ്5, ​ഗാലക്സി ഫ്ലിപ്5, ഗാലക്സി ഫോൾഡ്4, ഗാലക്സി ഫോൾഡ്3, ഗാലക്സി ഫ്ലിപ്3, ഗാലക്സി ഫോൾഡ്2, ഗാലക്സി ഫ്ലിപ്, ഗാലക്സി ഫോൾഡ് 5ജി, ഗാലക്സി ഫ്ലിപ് 5ജി, എസ്23, എസ്23 പ്ലസ് എന്നീ ഫോണുകളിൽ ഈ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരക്കാണെങ്കിലും കുഴപ്പമില്ല, നിങ്ങൾക്ക് പകരം ബിക്‌സ്‌ബി ഫോൺ എടുക്കും

MOST READ: ഫോൺ എത്ര റേഡിയേഷൻ പുറത്ത് വിടുന്നു, ഹാക്ക് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം; എല്ലാത്തിനുമുള്ള കോഡ് ഇവിടെയുണ്ട്

ഇതിന് പുറമെ എസ്23 അൽട്ര, എസ്22, എസ്22 പ്ലസ്, എസ്22 അൾട്ര, എസ്21, എസ്21 പ്ലസ്, എസ്21 അൾട്ര, എസ്20, എസ്20 പ്ലസ്, എസ്20 അൾട്ര, ​ഗാലക്സി എ34, എ54, എ52 എസ്, എ 82, എ53, എ33, എസ്20 എഫ്ഇ, ​ഗാലക്സി നോട്ട്20, നോട്ട്20 പ്ലസ്, എ71, എ51 എന്നീ ഫോണുകളിലും ബിക്‌സ്‌ബി എന്ന സ്മാർട്ട് അസിസ്റ്റന്റിനെ സേവനം ലഭിക്കുന്നതായിരിക്കും.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം. ഈ ഫീച്ചർ നിങ്ങൾ ഓൺ ആക്കി കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് കോൾ വരുമ്പോൾ കോൾ എടുക്കാനും കട്ട് ചെയ്യാനും ഉള്ള ഓപ്ഷന് പുറമെ മറ്റൊരു ഓപ്ഷൻ കൂടി കാണാൻ സാധിക്കുന്നതായിരിക്കും. വോയിസ് കോളിന് പകരം ടെക്സ്റ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനുള്ള ബട്ടൺ ആണിത്. തുടർന്ന് ഈ കോൾ സ്വീകരിക്കുമ്പോൾ മറുവശത്ത് സംസാരിക്കുന്ന കാര്യങ്ങൾ ടെക്സ്റ്റ് മെസേജ് പോലെ സ്ക്രീനിൽ കാണാൻ സാധിക്കുന്നതായിരിക്കും.

ഈ കോളുകൾക്ക് മറുപടിയായി മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്ന സന്ദേശങ്ങൾ അയയ്ക്കാനും പുതിയതായി ടൈപ്പ് ചെയ്ത് സന്ദേശം അയയ്ക്കാനും ബിക്‌സ്‌ബി നിങ്ങളെ അനുവദിക്കുന്നുണ്ട്. നിങ്ങൾക്ക് വരുന്ന ഫോൺ കോളുകളെല്ലാം ടെക്സ്റ്റ് മെസേജ് പോലെ ആക്സസ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്ത കാലത്ത് വന്നിരിക്കുന്ന കോളുകളെല്ലാം എപ്പോൾ വേണമെങ്കിലും ഇത്തരത്തിൽ പരിശോധിക്കാൻ സാധിക്കുന്നതായിരിക്കും. വന്ന കോളുകൾ ഒന്നുകൂടി അവലോകനം ചെയ്യണെങ്കിൽ ഇവ പരിശോധിച്ചാൽ മതിയാകും.

നിങ്ങൾ ഒരു മീറ്റിങ്ങിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതു ചടങ്ങിലോ പങ്കെടുത്തുകൊണ്ട് ഇരിക്കുമ്പോൾ വരുന്ന ഫോൺ കോളുകളുമായി ആശയവിനിമയം നടത്താം എന്നതാണ് ബിക്‌സ്‌ബിയുടെ ഏറ്റവും വലിയ പ്രത്യേകത. മുകളിൽ പറഞ്ഞിരിക്കുന്ന സാംസങ് ഫോണുകളിൽ ഏതെങ്കിലും നിങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ ഇനി മുതൽ ഈ ഫീച്ചർ നിങ്ങൾക്കും ആസ്വദിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Samsung has created a special smart assistant to pick up the phone instead of you in situations where it is difficult for you to pick up the phone. This assistant is named as Samsung Bixby. Samsung introduced this feature earlier this year. But now this feature is introduced in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X