സാംസങിന്റെ നിർമ്മാണ യൂണിറ്റ് ചൈനയിൽ നിന്ന് നോയിഡയിലേക്ക് മാറ്റി

|

ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്‌പ്ലേ നിർമാണ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റി. കൂടുതൽ നിക്ഷേപക സൌഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവും ഉള്ളതിനാലാണ് ഡിസ്പ്ലേ മാനുഫാക്ചറിംഗ് യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. നോയിഡയിലെ സാംസങിന്റെ ആദ്യത്തെ നിർമ്മാണ യൂണിറ്റല്ല ഇത്. നേരത്തെ മറ്റൊരു നിർമ്മാണ യൂണിറ്റും സാംസങ് നോയിഡയിൽ ആരംഭിച്ചിരുന്നു.

 

സാംസങ്

2020ൽ ആണ് സാംസങ് നോയിഡയിൽ ആദ്യ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാണ യൂണിറ്റാണ്. 35 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സ്മാർട്ട്ഫോൺ ഫാക്ടറിക്ക് ഒപ്പം തന്നെയായിരിക്കും പുതിയ ഡിസ്പ്ലെ നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ' പ്രോഗ്രാമിന് സഹായകരമാവുന്ന നടപടിയാണ് സാംസങിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

മോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിൽ ചെളി പറ്റിയാൽ വിഷമിക്കണ്ട, വൃത്തിയായി കഴുകിയെടുക്കാംമോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിൽ ചെളി പറ്റിയാൽ വിഷമിക്കണ്ട, വൃത്തിയായി കഴുകിയെടുക്കാം

മൊബൈൽ പ്രൊഡക്ഷൻ

മൊബൈൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പദ്ധതിയുടെ ഭാഗമാണ് സാംസങ്. എന്നാൽ നിലവിൽ ടെലിക്കോം മേഖലയ്ക്കുള്ള രാജ്യത്തെ പി‌എൽ‌ഐ പദ്ധതിയുടെ ഭാഗമാകാൻ സാംസങിന് താല്പര്യം ഇല്ലെന്നാണ് സൂചനകൾ. ഇക്കണോമിക്സ് ടൈംസിന്റെ ടെലിക്കോം വിഭാഗമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്പനി ദീർഘകാലമായി ഇന്ത്യയിലെ ടെലികോം സിസ്റ്റത്തിന്റെയും നെറ്റ്‌വർക്കിന്റെയും ഭാഗമാണ്. രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന് സാംസങ് റിലയൻസ് ജിയോയെ സഹായിച്ചിരുന്നു. 5ജി ട്രയലുകൾ നടത്താനും ജിയോയ്ക്ക് സാംസങ് സഹായം നൽകിയിരുന്നു.

ടെലികോം
 

ടെലികോം പി‌എൽ‌ഐ പ്ലാനിലൂടെ ഉദ്ദേശിക്കുന്നത് ഇന്ത്യയിൽ തന്നെ ടെലിക്കോം നെറ്റ്വർക്കുകളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കുന്നതാണ്. എന്നാൽ ഇതിന് സാംസങ് തയ്യാറല്ലെന്നാണ് സൂചനകൾ. സാംസങ്ങിന് ദക്ഷിണ കൊറിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ ഇതിനകം തന്നെ ടെലികോം ഉപകരണ നിർമ്മാണത്തിനായുള്ള പ്രൊഡക്ഷൻ യൂണിറ്റുകൾ ഉണ്ട്. സാംസങിന്റെ ടെലിക്കോം ഉപകരണങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയാണ് ഉള്ളത്. ഇത് തുടരാനാണ് കമ്പനിയുടെ തീരുമാനം.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

സാംസങ് ഇന്ത്യ

സാംസങ് ഇന്ത്യയിൽ ജിയോയുമായി മാത്രമേ ചേർന്ന് പ്രവർത്തിക്കുന്നുള്ളു എന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. ജിയോയുടെ നെറ്റ്വർക്ക് വികസിപ്പിക്കാൻ വേണ്ട ഉപകരണങ്ങളാണ് ഇന്ത്യയിൽ സാംസങിന് ആവശ്യം. എന്നാൽ ഇതിനായി യൂണിറ്റ് ആരംഭിക്കില്ല. നിലവിൽ മറ്റ് രാജ്യങ്ങളിലെ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തന്നെ ജിയോയ്ക്കും മതിയാകും. ജിയോയുടെ 5ജി റോൾ ഔട്ടിനുള്ള ഉപകരണങ്ങളും സാംസങിന് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സാധിക്കും. അതേ സമയം ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്വന്തം ഉപകരണങ്ങളായിരിക്കും ജിയോ 5ജിക്കായി ഉപയോഗിക്കുക എന്നും സൂചനകൾ ഉണ്ട്.

ഉപകരണ നിർമ്മാണ സംവിധാനം

നിലവിലെ സാഹചര്യത്തിൽ സാംസങിന് ഇന്ത്യയിൽ ഒരു പുതിയ ഉപകരണ നിർമ്മാണ സംവിധാനം ഉണ്ടാക്കാനായി നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. എന്നാൽ ഭാവിയിൽ ഇത്തരമൊരു യൂണിറ്റ് സാംസങ് ഇന്ത്യയിൽ നിർമ്മിച്ചേക്കും. എന്തായാലും നോയിഡയിലേക്ക് ഡിസ്പ്ലെ നിർമ്മാണ യൂണിറ്റ് മാറ്റുന്നതോടെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമ്മാണം കൂടുതൽ സജീവമാകും. സാംസങ് ഡിവൈസുകളുടെ വില കുറയാൻ ഇത് കാരണമാവുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായേക്കും.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
South Korean electronics maker Samsung has relocated its display manufacturing unit from China to Noida in Uttar Pradesh.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X