ഓണത്തിന് സാംസങിന്റെ കിടിലൻ ഓഫർ, 25 ശതമാനം ക്യാഷ്ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങാം
ഇന്ത്യയിലെ ജനപ്രീയ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് ഓണാഘേഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും നൽകുന്നു. ഓണക്കാലത്ത് തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ ക്യാഷ് ബാക്കും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. 2021 സെപ്റ്റംബർ 15 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾക്ക് സംസങ് ഓഫറുകൾ നൽകുന്നുണ്ട്.

സാംസങ് സ്മാർട്ട് പ്ലാസയിലും തിരഞ്ഞെടുത്ത മൾട്ടി-ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകളിലും കേരളത്തിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ഓണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകൾ ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. ഈ ഓഫർ സമയത്ത് 1,04,900 രൂപ വിലയുള്ള സൗണ്ട്ബാർ, 25% വരെ ക്യാഷ്ബാക്ക്, അധിക 2.5% ക്യാഷ്ബാക്ക് എന്നിവയോടെ സ്വന്തമാക്കാം. സാംസങ് സ്മാർട്ട് പ്ലാസയിൽ നിന്നും ഇവ വാങ്ങുമ്പോൾ പ്രതിമാസം 990 രൂപ വരെ തവണ വരുന്ന ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. 5 വർഷത്തെ വാറന്റി ആനുകൂല്യങ്ങളും സാംസങ് നൽകുന്നു.

കൊവിഡ് കാലത്ത് സുരക്ഷ ഉറപ്പുവരുത്താൻ, സാംസങ് എആർ ഡെമോസ് വഴി നേരിട്ടുള്ള സമ്പർക്കം ഇല്ലാതെ സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ പ്രൊഡക്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുകയും നേരിട്ട് കാണുന്നത് പോലുള്ള തിരഞ്ഞെടുപ്പ് സാധ്യമാവുകയും ചെയ്യുന്നു. ഇതിനൊപ്പം ഉപഭോക്താക്കൾക്ക് സ്റ്റോർ സന്ദർശിക്കാനോ അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങളുടെ ലൈവ് വീഡിയോ ഡെമോ കാണാനോ അടുത്തുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് ഓൺലൈനായി സാധനങ്ങൾ വാങ്ങാനോ വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് എടുക്കാം.

സാംസങ്ങിന്റെ ക്യുഎൽഇഡി ടിവികൾ, ഫ്രഞ്ച് ഡോർ, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ, ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ, മൈക്രോവേവ്, എയർ കണ്ടീഷനറുകൾ എന്നിവ പോലുള്ള തിരഞ്ഞെടുത്ത സാംസങ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. വിൽപ്പനയ്ക്കിടെ, തിരഞ്ഞെടുത്ത ക്യുഎൽഇഡി ടിവി, യുഎച്ച്ഡി ടിവി, ലൈഫ്സ്റ്റൈൽ ടിവി റേഞ്ച് എന്നിവ വാങ്ങുമ്പോൾ സാംസങ് 1,04,900 രൂപ വരെ വിലയുള്ള സൗണ്ട്ബാറുകൾ സൗജന്യമായി നൽകുന്നു.

ഉപഭോക്താക്കൾക്ക് റേഞ്ചിലെ വിവിധ ടിവി മോഡലുകളിൽ 20% വരെ ക്യാഷ്ബാക്കും ലഭിക്കും. ഇത് കൂടാതെ എളുപ്പം ലഭിക്കുന്ന ആകർഷകവുമായ ഇഎംഐ ഓഫറുകളും ലഭ്യമാണ്. 990 രൂപ മുതൽ തവണ ആരംഭിക്കുന്ന ഇഎംഐ ഓഫറുകളാണ് സാംസങ് നൽകുന്നത്. തിരഞ്ഞെടുത്ത 32 ഇഞ്ചോ അതിനേക്കൾ വലുതോ ആയ ടെലിവിഷനുകൾ വാങ്ങുമ്പോൾ മൂന്ന് വർഷത്തെ വാറന്റിയും ലഭിക്കും. ഫ്രഞ്ച്-ഡോർ, ഫ്രോസ്റ്റ് ഫ്രീ, ഡയറക്റ്റ് കൂൾ റഫ്രിജറേറ്ററുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 20% വരെ ക്യാഷ്ബാക്കും 990 രൂപ വരെ തവണ വരുന്ന ഇഎംഐകളും ലഭിക്കും.

വാഷിംഗ് മെഷീനുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളിൽ 20% വരെ ക്യാഷ്ബാക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 25% വരെ ക്യാഷ്ബാക്കും ലഭിക്കും. തിരഞ്ഞെടുത്ത വാഷിംഗ് മെഷീനുകളിൽ 990 രൂപ മുതൽ തവണ വരുന്ന ആകർഷകമായ ഇഎംഐ ഓഫറുകളും ഉണ്ട്. സാംസങ് മൈക്രോവേവ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൺവെക്ഷൻ മൈക്രോവേവ് ഓവനുകളുടെ എല്ലാ മോഡലുകളിലും അഞ്ച് വർഷത്തെ ‘മാഗ്നെട്രോൺ വാറന്റി', തിരഞ്ഞെടുത്ത മോഡലുകളിൽ 10 വർഷത്തെ സെറാമിക് കാവിറ്റി വാറന്റി, 28ലിറ്ററോ അതിനേക്കാൾ വലുതോ ആയ മൈക്രോവേവ് ഓവനുകൾ വാങ്ങുമ്പോൾ സൗജന്യ ബോറോസിൽ കിറ്റ് എന്നിവ ലഭിക്കും.


Click it and Unblock the Notifications








