സാംസങ് 600 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണിന്റെ പണിപ്പുരയിലോ

|

പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യയിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ പ്രവർത്തിക്കുന്ന കമ്പനിയാണ് സാംസങ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭാവിയിൽ സ്മാർട്ട്‌ഫോണുകൾക്കായി 600 എംപി ക്യാമറ സെൻസർ വികസിപ്പിക്കാനുള്ള പദ്ധതികളും സാംസങിനുണ്ട്. തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി എസ് 20 അൾട്രയിൽ 108 എംപി ക്യാമറ അവതരിപ്പിച്ച് സാംസങ് ഇതിനകം തന്നെ 100 എംപി എന്ന കടമ്പ മറികടന്നു.

പിക്‌സൽ ബിന്നിംഗ്
 

സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ 3 × 3 പിക്‌സൽ ബിന്നിംഗ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ പ്രകാശം ആഗിരണം ചെയ്യുകയും കുറഞ്ഞ-ലൈറ്റ് ഉള്ള അവസരങ്ങളിൽ ഫോട്ടോയ്ക്കും വീഡിയോയ്ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. സാംസങ് പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണുകളിലെ ക്യാമറകളിലും ഇതേ സംവിധനങ്ങൾ ഉപയോഗിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ പുറത്തിറങ്ങിയതോടെ വൺപ്ലസ് 7 ടി പ്രോയുടെ വില കുറച്ചു

യോങ്കിൻ പാർക്ക്

സാസംങ് ബിസിനസ്സ് ടീമിന്റെ തലവനായ യോങ്കിൻ പാർക്ക് വെളിപ്പെടുത്തിയ വിവരമനുസരിച്ച് നിലവിലെ സ്മാർട്ട്ഫോണുകളുടെ റസലൂഷൻ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന്റെ കണ്ണുകൾക്ക് 500 മെഗാപിക്സൽ റെസല്യൂഷൻ വേർതിരിച്ചറിയാൻ കഴിയും. ഇതിനേക്കാൾ മികച്ച റസലൂഷനുള്ള സ്മാർട്ട്ഫോൺ ക്യാമറ എന്ന ലക്ഷ്യത്തിനായാണ് സാംസങ് പ്രവർത്തിക്കുന്നത്. 600 എംപി റെസല്യൂഷനോടുകൂടിയ ക്യാമറ സെൻസറുകൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സാംസങ്

ആറുമാസത്തിനുള്ളിൽ 64 എംപിയിൽ നിന്ന് 108 എംപിയിലേക്ക്

ആറുമാസത്തിനുള്ളിൽ 64 എംപിയിൽ നിന്ന് 108 എംപിയിലേക്ക്

2 × 2 പിക്സൽ ബിന്നിംഗ് സെൻസറുകൾ ഉപയോഗിച്ചുള്ള 64 എംപി ക്യാമറ സെൻസർ 2019 മെയ് മാസത്തിലാണ് സാംസങ് പുറത്തിറക്കിയത്. 64 എംപി വിപണിയിലെത്തി ആറുമാസത്തിനുശേഷം സാംസങ് 108 എംപി ക്യാമറ സെൻസർ വിപണിയിലെത്തിച്ചു. മികച്ച പ്രകാശ ആഗിരണം, സെൻസറുകൾ എന്നിവയോടെയാണ് 108എംപി ക്യാമറ കമ്പനി വിപണിയിലെത്തിച്ചത്. സാംസങിന് 108 എംപി സെൻസറുകളിലേക്ക് എത്താൻ ആറ് മാസം മാത്രം സമയമെടുത്തതിനാൽ 600 എംപി ക്യാമറ സെൻസർ വൈകാതെ വിപണിയിലെത്തിച്ചേക്കും.

കൂടുതൽ വായിക്കുക: ഓപ്പോ എ12 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഇമേജ് സെൻസറുകൾ
 

സാംസങ് ന്യൂസ് റൂമിന്റെ ഒരു പോസ്റ്റ് അനുസരിച്ച് കമ്പനി ഇമേജ് സെൻസറുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും സ്മാർട്ട്ഫോൺ ഫീൽഡിൽ മാത്രമായി ഈ ക്യമാറ ടെക്നോളജി ഒതുങ്ങുകയാണ്. പിക്സൽ സാങ്കേതികവിദ്യയിൽ സാംസങിന്റെ പ്രവർത്തനം ശക്തമാണ്. സാംസങ് ഇമേജ് സെൻസറുകളുടെ ഡെപ്ത് വർദ്ധിപ്പിക്കുകയും ഡ്രോൺസ്, ഓട്ടോണമസ് വെഹിക്കിൾസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) പോലുള്ള വ്യത്യസ്ത മേഖലകളിൽ ഇത് ഉപയോഗിക്കുകയും ചെയ്യുമെന്നും പോസ്റ്റിൽ പറയുന്നു.

ചെറിയ പിക്‌സൽ

ചെറിയ പിക്‌സൽ, ഉയർന്ന റെസല്യൂഷൻ സെൻസർ പുറത്തിറക്കുന്ന കാര്യത്തിൽ സാംസങ് മുൻപന്തിയിലാണ്. ഇമേജ് സെൻസറുകൾക്കൊപ്പം ഗന്ധമോ രുചിയോ കണ്ടെത്തുന്ന സെൻസറുകളും സാംസങ് വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഭാവി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സാംസങിന്റെ ശ്രമങ്ങളിൽ നിന്നും പല അത്ഭുതങ്ങളും പ്രതീക്ഷിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
As per the information revealed by Samsung’s Yongin Park, head of the senior business team, human eyes can distinguish about 500 Megapixels of resolution which has been compared with current camera’s resolution and flagship smartphone resolutions. Samsung, on the other rock, is working on the development of camera sensors with 600MP resolution which will break the human eye limit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X