അരമണിക്കുറിൽ ചാർജ്ജാവുന്ന ഗ്രാഫൈൻ ബാറ്ററി ടെക്നോളജി വികസിപ്പിക്കാനൊരുങ്ങി സാംസങ്

|

സ്മാർട്ട് ഫോണുകൾ അഭിമുഖികരിക്കുന്ന മുഖ്യ പ്രശ്നമാണ് ബാറ്ററി. ഫോൺ ചാർജ്ജ് ചെയ്യാൻ എടുക്കുന്ന സമയവും ചാർജ്ജ് നിലനിൽക്കുന്ന സമയവും ആരെയും തൃപ്ചിപ്പെടുത്തില്ല. എത്ര സ്പീഡ് ചാർജ്ജറായാലും അതിന് പരിമിതികളുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനൊരുങ്ങുകയാണ് സാംസങ്. നിലവിലുള്ള ലിഥിയം അയേൺ ബാറ്ററികളെ പഴങ്കഥയാക്കിന്ന പുതിയ ബാറ്ററി ടെക്നോളജി സാസങ് വികസിപ്പിക്കുന്നു. അടുത്ത വർഷമോ 2021ലോ ആയി സാസങ് ഗ്രാഫൈൻ ബാറ്ററി ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

അരമണിക്കുറിൽ ചാർജ്ജാവുന്ന ഗ്രാഫൈൻ ബാറ്ററി ടെക്നോളജി വികസിപ്പിക്കാനൊരു

ലിഥിയം അയേൺ ബാറ്ററി സെല്ലുകളേക്കാൾ കാര്യക്ഷമതയുള്ള ബാറ്ററികൾ നിർമ്മിക്കാൻ ഗ്രാഫൈൻ ബാറ്ററി ടെക്നോളജിയിലൂടെ സാധിക്കും. പ്രത്യേക രീതിയിൽ ചേർന്നിരിക്കുന്ന കാർബൺ ആറ്റങ്ങളുടെ ഒരു ഷീറ്റാണ് ഗ്രാഫൈൻ. ലിഥിയം അയേൺ ബാറ്ററികളെക്കാൾ നേർത്തതും ഫ്ലക്സിബളുമാണ് ഗ്രാഫൈൻ ബാറ്ററികൾ. എക്കോ ഫ്രണ്ട്ലിയും ലിഥിയം അയേൺ ബാറ്ററികളെക്കാൾ ഈടുനിൽക്കുന്നവയുമാണ് ഗ്രാഫൈൻ ബാറ്ററികൾ.

ഗ്രാഫൈൻ ബാറ്ററി നിർമ്മിക്കാൻ ഹുവായിയും

ഗ്രാഫൈൻ ബാറ്ററി നിർമ്മിക്കാൻ ഹുവായിയും

രസകരമായ കാര്യം സാംസങ് മാത്രമല്ല ഗ്രാഫൈൻ ടെക്നോളജി ഉപയോഗിച്ച് ബാറ്ററി നിർമ്മിക്കാൻ ശ്രമിക്കുന്നത്. ഹുവായിയും ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സാസങിനെക്കാൾ ഒരുപടി മുന്നിലാണ് ഹുവായ്. ഗ്രാഫൈൻ എൻഹാൻസ്ഡ് ലിഥിയം അയേൺ ബാറ്ററി ഹുവായ് 2016ൽ തന്നെ നിർമ്മിച്ചിട്ടുണ്ട്. എത്ര ചൂടിലും പ്രവർത്തിക്കാനും സാധാരണ ബാറ്ററിയുടെ ഇരട്ടി ബാറ്ററിലൈഫ് ഉള്ളതുമാണ് ഇവ.

 ഗ്രാഫൈൻ ബോൾ

ഗ്രാഫൈൻ ബോൾ

2017ൻറെ അവസാനം സാംസങ് ശ്രദ്ധേയമായ ചില ചുവടുകൾ ഗ്രാഫൈൻ ബാറ്ററി രംഗത്ത് നടത്തിയിരുന്നു. ലിഥിയം അയേൺ ബാറ്ററിയുടെ ലൈഫ് 45 ശതമാനം വർദ്ധിപ്പിക്കുകയും ചാർജ്ജിങ് സമയം 5 മടങ്ങ് കുറയ്ക്കുകയും ചെയ്യാൻ സാധിക്കുന്ന ഗ്രാഫൈൻ ബോൾ സാസംങ് വികസിപ്പിച്ചിരുന്നു. ഗ്രാഫൈന് വില വളരെ കൂടുതലാണ്. ഇത് ബാറ്ററികളിൽ ഉപയോഗിച്ചാൽ മൊബൈലുകളുടെ വിലയും താങ്ങാനാവാത്ത വിധം വർദ്ധിക്കും.

പ്രധാന വെല്ലുവിളികൾ
 

പ്രധാന വെല്ലുവിളികൾ

ഹുവായിയുടെയും സാംസങിൻറെയും മുന്നിലുള്ള പ്രധാന വെല്ലുവിളി കുറഞ്ഞ ചിലവിൽ ബാറ്ററി സെൽ കപ്പാസിറ്റി വർദ്ധിപ്പിക്കുക എന്നതാണ്. ഈ കടമ്പ കടന്നു കിട്ടിയാൽ സ്മാർട്ട് ഫോൺ രംഗം തന്നെ മാറിമറിയും. സാധാരണ നിലയിലുള്ള 4000 mAh ബാറ്ററി ഗ്രാഫൈൻ സെല്ലുകൾ കൊണ്ട് നിർമ്മിച്ചാൽ 30 മിനുറ്റ് കൊണ്ട് ചാർജ്ജ് ആവുകയും സാധാരണ ലിഥിയം ബാറ്ററികളെക്കാൾ അഞ്ച് ഇരട്ടി ചാർജ്ജ് നിൽക്കുകയും ചെയ്യും.

സ്മാർട്ട് ഫോണുകളുടെ ഭാവി

സ്മാർട്ട് ഫോണുകളുടെ ഭാവി

ഫാസ്റ്റ് ചാർജ്ജ് ടെക്നോളജിയെ മുൻ നിർത്തി നോക്കിയാൽ വരാനിരിക്കുന്ന വർഷങ്ങളിലെ സ്മാർട്ട് ഫോണുകളുടെ ഭാവി തന്നെ ഗ്രാഫൈൻ ബാറ്ററികളുടേത് കൂടിയായിരിക്കും. ആദ്യത്തെ ഗ്രഫൈൻ ബാറ്ററിയുള്ള ഫോൺ പുറത്തിറക്കാനാവുക സാംസങിനോ ഹുവായിക്കോ മാറ്റേതെങ്കിലും കമ്പനിക്കോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Best Mobiles in India

English summary
Samsung is reportedly working on a new battery technology for smartphones that might make Lithium-ion batteries a thing of past. The news tip comes from the popular tipster- Evan Blass who took it on Twitter to reveal that Samsung is eyeing to introduce a smartphone with the Graphene battery technology either next year or 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X