സ്മാർട്ട്ഫോൺ ഡിസ്പ്ലെ നിർമ്മാണത്തിനായി സാംസങ് ഇന്ത്യയിൽ നിക്ഷേപിച്ചത് 500 മില്ല്യൺ ഡോളർ

|

ഒരുകാലത്ത് ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി കൈയ്യാളിയിരുന്ന സാംസങ് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ഷവോമിയുടെ കടന്ന് വരവോടെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടെങ്കിലും കമ്പനിയുടെ ഏറ്റവും ശക്തമായ വിപണികളിൽ ഒന്നായി ഇപ്പോഴും ഇന്ത്യ തുടരുന്നു. 2018ൽ സാംസങ് തങ്ങളുടെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാണ പ്ലാന്റ് നോയിഡയിൽ ആരംഭിച്ചു. ഇപ്പോഴിതാ റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനി രാജ്യത്തിന്റെ തലസ്ഥാന നഗരത്തിൽ സ്മാർട്ട്ഫോൺ ഡിസ്പ്ലേ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ 500 മില്യൺ ഡോളറാണ് നിക്ഷേപിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാദേശിക നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മോദി സർക്കാർ "മേക്ക് ഇൻ ഇന്ത്യ" എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഈ പദ്ധതിയിലൂടെ കമ്പനികൾക്ക് ഇറക്കുമതി തീരുവയിലൂടെ ചിലവാകുന്ന പണം ലാഭിക്കാൻ കഴിഞ്ഞു. മേക്ക് ഇൻ ഇന്ത്യ വന്ന് കഴിഞ്ഞ് വർഷങ്ങൾക്കുശേഷവും മിക്ക കമ്പനികളും വിദേശ രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യയിൽ തങ്ങളുടെ ഉപകരണങ്ങൾ അസംബിൾ ചെയ്യുകയാണ്.

കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യയിൽ തൊഴിൽ നൽകിയത് 50,000 ആളുകൾക്ക്കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യയിൽ തൊഴിൽ നൽകിയത് 50,000 ആളുകൾക്ക്

സാംസങ്

ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായ സാംസങ് ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഡിസ്പ്ലെകൾ നിർമ്മിക്കും. ഇത് രാജ്യത്ത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മാത്രമല്ല ഇന്ത്യയിൽ ഡിസ്പ്ലെ ഉണ്ടാക്കി അസംബിൾ ചെയ്യുന്ന സ്മാർട്ട്ഫോണിന് മറ്റ് രാജ്യങ്ങളിൽ നിന്ന് ഡിസ്പ്ലെ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുന്ന സ്മാർട്ട്‌ഫോണുകളെക്കാൾ വിലകുറയും എന്നതും പ്രധാന കാര്യമാണ്.

ഡിസ്പ്ലെ നിർമ്മാണം

ഇന്ത്യയിൽ ഡിസ്പ്ലെ നിർമ്മാണം ആരംഭിക്കുന്നതോടെ സാംസങ് സ്മാർട്ട്ഫോണുകൾക്കും സാംസങ് ഡിസ്പ്ലേ ഉപയോഗിക്കുന്ന മറ്റ് ബ്രാൻഡുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾക്കും ഇന്ത്യൻ വിപണിയിൽ വില വളരെ കുറവായിരിക്കും. മേക്ക് ഇൻ ഇന്ത്യ സ്കീമിനും സാംസങ്ങിനും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ലോഞ്ച് ജനുവരി 21 ന്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ലോഞ്ച് ജനുവരി 21 ന്

120 ഹെർട്സ് സ്‌ക്രീനുകൾ

ആപ്പിളും വൺപ്ലസും ഉൾപ്പെടെ മിക്ക സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും സാംസങ് ഡിസ്‌പ്ലേ ഉപയോഗിക്കുന്നവയാണ്. വൺപ്ലസിന്റെ വരാനിരിക്കുന്ന സ്മാർട്ടഫോണുകളിലെ 120 ഹെർട്സ് സ്‌ക്രീനുകൾ സാംസങ് വികസിപ്പിച്ചതായി വൺപ്ലസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സാംസങ് ഇന്ത്യയിലെ പുതിയ ഫാക്ടറിയിൽ ഉണ്ടാക്കുന്ന ഡിസ്പ്ലെകൾ ഏതെങ്കിലും ഒരുവിഭാഗത്തിൽ മാത്രം ഉൾപ്പെടുന്നവയായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ വിഭാഗങ്ങളിലുള്ള ഡിസ്പ്ലെകൾ പുതിയ പ്ലാന്റിൽ നിർമ്മിച്ചാൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്കും ഉപയോക്താക്കൾക്കും അത് ഗുണം ചെയ്യും.

കുറഞ്ഞ വില

വിപണിയിലെ മുൻ നിരക്കാരായ മറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന് സാംസങ് കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഡിസ്പ്ലെ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനിക്ക് അധിക ചിലവുകൾ ഇല്ലാതെ വിപണിയിലേക്ക് ഫോണുകൾ എത്തിക്കാൻ സാധിക്കും. തൊഴിലും വിപണിക്ക് കിട്ടുന്ന ഗുണവും പരിഗണിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ് സാസംങ് പ്ലാന്റ് വന്നാൽ ഉണ്ടാകുന്നത്.

കൂടുതൽ വായിക്കുക: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പോക്കോ എഫ്1ന് 10,000 രൂപ വരെ ഡിസ്കൌണ്ട്കൂടുതൽ വായിക്കുക: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പോക്കോ എഫ്1ന് 10,000 രൂപ വരെ ഡിസ്കൌണ്ട്

Best Mobiles in India

Read more about:
English summary
Samsung was once the smartphone market leader in India, which was dethroned by Chinese smartphone Xiaomi. Samsung setup up its largest smartphone manufacturing plant in Noida in 2018. Now, according to a filing from the company, the brand has invested $500 million to set up a display manufacturing unit around the capital city of the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X