പാഴ് വസ്തുക്കളിൽ നിന്നും ഹ്യൂമനോയിഡ് റോബോട്ട്; ചരിത്രം തിരുത്തി മുംബൈയിലെ അധ്യാപകൻ

|

നമ്മൾ വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ കൊണ്ട് ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ ഉണ്ടാക്കാൻ സാധിക്കുമോ?, സാധിക്കുമെന്നാണ് മുംബൈയിലെ ഒരു അധ്യാപകൻ തെളിയിക്കുന്നത്. മുംബൈയിലെ കേന്ദ്രീയ വിദ്യാലയത്തിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ദിനേശ് പട്ടേലാണ് വീട്ടിൽ വച്ച് തന്നെ ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. ശാലു എന്നാണ് ഇദ്ദേഹം തന്റെ റോബോട്ടിന് ഇട്ടിരിക്കുന്ന പേര്. 3ഡി പ്രിന്റിങ്ങോ വലിയ ലാബ് സജ്ജീകരണങ്ങളോ ഇല്ലാതെയാണ് ഈ റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്.

 

റോബോട്ട്

രജനികാന്ത് അഭിനയിച്ച യന്തിരൻ സിനിമയുടെ ഹിന്ദി വേർഷനായ റോബോട്ട് കണ്ടത് മുതലാണ് ദിനേശ് പട്ടേലിന് സ്വന്തമായി ഹ്യൂമനോയിഡ് റോബോട്ടിനെ ഉണ്ടാക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. സോഫിയ എന്ന ഹ്യൂമനോയിഡ് ലോകത്തിന് മുന്നിൽ അതിശയമായി അവതരിപ്പിക്കപ്പെട്ടപ്പോൾ ദിനേശ് പട്ടേലിന്റെ ആഗ്രഹം കൂടുതൽ വലുതായി. അങ്ങനെയാണ് ശാലു എന്ന ഹ്യൂമനോയിഡ് റോബോട്ട് ജനിക്കുന്നത്. ഇന്ത്യൻ സ്ത്രീ എന്ന നിലയിലാണ് ഈ റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ശാലു

ശാലു എന്ന പേരിന് പിന്നിൽ തന്നെ ഒരു കഥയുണ്ട്, ഇതിലെ ഓരോ അക്ഷരങ്ങൾക്കും അർത്ഥമുണ്ട്. S എന്നത് സൈന്റിഫിക്കലി ആന്റ് ടെക്നിക്കലി എന്നതിന് ചുരുക്കമാണ്, H എന്നത് ഹൈലി റെസിപ്രോക്കൽ എന്നും A എന്നത് അഡ്വാൻസ് ഹ്യൂമനോയിഡ് എന്നും L എന്നത് ലാഗ്വേജ് കമ്മ്യൂണിക്കേറ്റർ എന്നും U എന്നത് യുണിക്കലി ഡിസൈൻഡ് എന്നതിന്റെയും ചുരുക്കമാണ്. ഇതെല്ലാം ചേർത്താണ് തന്റെ ഹ്യൂമനോയിഡ് റോബോട്ടിന് ശാലു എന്ന പേര് നൽകിയിട്ടുള്ളത്.

ശാലു റോബോട്ട്
 

ശാലു റോബോട്ടിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മളെ അതിശയപ്പെടുത്തും. തന്റെ മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിയുന്നു എന്നതാണ് ഇതിൽ പ്രധാനം. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മനുഷ്യൻ തുടങ്ങി എല്ലാതരം വസ്തുക്കളെയും ശാലു തിരിച്ചറിയും. ഒരിക്കൽ കണ്ട ആളിനെ രണ്ടാമത് കണ്ടാലും തിരിച്ചറിയാനുള്ള ശേഷി ഈ ഹ്യൂമനോയിഡ് റോബോട്ടിന് ഉണ്ടെന്നാണ് ദിനേശ് അവകാശപ്പെടുന്നത്. കണക്ക് കൂട്ടാനും ശാലു മിടുക്കിയാണ്. എത് തരം കണക്ക് ചോദ്യങ്ങൾക്കും അതിവേഗം ഉത്തരം നൽകാൻ ഈ ഹ്യൂമനോയിഡ് റോബോട്ടിന് സാധിക്കും.

50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ

പാഴ്വസ്തുക്കൾ

2010ൽ റോബോട്ട് സിനിമ കണ്ട് ആരംഭിച്ച ആഗ്രഹത്തിന് പിന്നാലെ ദിനേശ് പട്ടേൽ വർഷങ്ങൾ സഞ്ചരിച്ചു. പാഴ്വസ്തുക്കളിൽ ഉപയോഗിക്കണം എന്ന് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നില്ല. പക്ഷേ ഇദ്ദേഹം റോബോട്ട് നിർമ്മാണത്തിന്റെ ചിലവ് തിരിച്ചറിഞ്ഞപ്പോൾ പകച്ചുപോയി. അങ്ങനെയാണ് ആളുകൾ ഉപേക്ഷിച്ച പാഴ്വസ്തുക്കളിൽ നിന്നും ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിക്കാൻ ദിനേശ് തീരുമാനിക്കുന്നത്.

ജനറൽ നോളജ്

മുകളിൽ സൂചിപ്പിച്ചത് പോലെ കണക്ക് കൂട്ടാനുള്ള കഴിവ് മാത്രമല്ല ശാലുവിന് ഉള്ളത്. ജനറൽ നോളജ്, സയൻസ് തുടങ്ങിയ പല വിഷയങ്ങളിലും ശാലുവിന് അറിവുണ്ട്. ശാലുവിനെ ഒരു അധ്യാപികയായി പോലും ഉപയോഗിക്കാമെന്നാണ് ദിനേശ് പട്ടേൽ പറയുന്നത്. അതല്ലെങ്കിൽ റിസപ്ഷൻ ജോലികൾ പോലുള്ളവയ്ക്കായും ശാലുവിനെ ഉപയോഗിക്കാം. ചോദ്യങ്ങൾ ചോദിക്കാനും ആളുകളുടെ ഇന്റർവ്യൂ എടുക്കാനും നമ്മൾ പറയുന്ന ഉത്തരങ്ങൾ ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്താനും ശാലുവിന് സാധിക്കും.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

മെയിലുകൾ

ശാലു ഹ്യൂമനോയിഡ് റോബോട്ടിന്റെ മറ്റൊരു സവിശേഷത ഇതിന് എസ്എംഎസുകളും മെയിലുകളും അയക്കാൻ സാധിക്കും എന്നതാണ്. ഓട്ടോമാറ്റിക്കായി കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ സാധിക്കുന്ന ഒരു പ്രോട്ടോടൈപ്പ് ആണ് ശാലു ഹ്യൂമനോയിഡ് റോബോട്ടാണ്. അതുകൊണ്ട് തന്നെ ഇതിന്റെ സോഫ്റ്റ്വെയർ കൂടുതൽ മികച്ചതാക്കാൻ ദിനേശ് പട്ടേൽ ദിവസവും പ്രയത്നിക്കുന്നു.

Best Mobiles in India

English summary
Dinesh Patel, a school teacher in Mumbai, has created a humanoid robot out of waste materials

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X