മനുഷ്യൻറെ കണ്ണുകളെക്കാൾ മികച്ച കൃത്രിമ കണ്ണ് കണ്ടുപിടിച്ച് ശാത്രജ്ഞർ

|

മനുഷ്യരുടെ കണ്ണിന് സമാനമായൊരു മെറ്റാലെൻസ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മനുഷ്യരുടെ കണ്ണുകളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനമാണ് ഈ മെറ്റാലെൻസിൻറേത്. ഇലക്ട്രോണിക്കലായി നിയന്ത്രിക്കാനാവുന്ന മനുഷ്യരുടെ കണ്ണിന് സമാനമായി പ്രവർത്തിക്കുന്ന മെറ്റാലെൻസും അവയുടെ എലസ്റ്റാമേർസും ചേർന്നാൽ 30 മൈക്രോൺ കനം മാത്രമേയുള്ളു. എന്നാൽ ഇതിൻറെ വ്യാസം കുറച്ച് മില്ലിമീറ്ററുണ്ട്

മനുഷ്യൻറെ കണ്ണുകളെക്കാൾ മികച്ച കൃത്രിമ കണ്ണ് കണ്ടുപിടിച്ച് ശാത്രജ്ഞർ

ബ്ലർ ഇമേജുകൾക്ക് കാരണമാകുന്ന മൂന്ന് പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്നുവെന്നതും മെറ്റാലെൻസിൻറെ പ്രത്യേകതയാണ്. ഫോക്കസ്, അസ്റ്റിക്മാറ്റിസം, ഇമേജ് ഷിഫ്റ്റ് എന്നിവ നിയന്ത്രിക്കാൻ സാധിക്കുന്നതിനാൽ തന്നെ ബ്ലർ ഇമേജുകൾ ഉണ്ടാകുന്നത് തടയുന്നു. ഹാർവാഡ് ജോൺ എ പോൾസൺ സ്കൂൾ ഓഫ് എഞ്ചിനീയറിങ് അൻറ് അപ്ലൈഡ് സയൻസിലെ ഗവേഷകരാണ് ഈ മെറ്റാലെൻസ് വികസിപ്പിച്ചത്.

 ലൈറ്റ് ഫോക്കസ്

ലൈറ്റ് ഫോക്കസ്

നാനോ സ്ട്രക്ഷറുകളെ ഉപയോഗിച്ചാണ് മെറ്റാലെൻസ് ലൈറ്റ് ഫോക്കസ് ചെയ്യുന്നത്. ഒറ്റ പോയിൻറിൽ വച്ച് ലഭിക്കുന്ന വെളിച്ചത്തിൻറെ സ്പെക്ട്രത്തിലേക്ക് മുഴുവൻ ഫോക്കസ് ചെയ്യാൻ മെറ്റാലെൻസുകൾക്ക് സാധിക്കുന്നു. നിലവിലുള്ള ലെൻസുകൾ ഇത്തരം ഇമേജുകൾക്കായി ഒന്നിൽകൂടുതൽ എലമെൻറുകൾ ഉപയോഗിക്കുന്നു. ഇത് ലെൻസ് വീർത്ത് വരുന്നതിന് കാരണമാവുന്നുണ്ട്.

ഓപ്റ്റിക്കൽ കോംപോണൻസ് നിർമ്മാണം

ഓപ്റ്റിക്കൽ കോംപോണൻസ് നിർമ്മാണം

രണ്ട് വ്യത്യസ്ത മേഖലകളായ സെമി കണ്ടക്ടർ നിർമ്മാണവും ലെൻസ് നിർമ്മാണവും ഒരുമിപ്പിച്ചാണ് മെറ്റാലെൻസ് നിർമ്മാണം ഗവേഷകർ നടത്തിയത്. ഈ ഗവേഷണം രണ്ട് വ്യത്യസ്ഥ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങളുടെ സാധ്യതയാണ് ഈ ഗവേഷണം മുന്നോട്ടുവയ്ക്കുന്നത്. കമ്പ്യൂട്ടർ ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം ടെക്നോളജി ഉപയോഗിച്ച് ലെൻസുകൾ അടക്കമുള്ള മെറ്റാ സർഫേസ് അടിസ്ഥാനമാക്കിയുള്ള ഓപ്റ്റിക്കൽ കോംപോണൻസ് നിർമ്മിക്കാൻ സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു.

ഐ വെയറുകളുടെയും ഗാഡ്ജറ്റുകളുടെയും മേഖല
 

ഐ വെയറുകളുടെയും ഗാഡ്ജറ്റുകളുടെയും മേഖല

ശാത്രജ്ഞർ ഈ കണ്ടെത്തൽ നടത്തുന്നതിന് മുൻപ് വരെ ഉണ്ടായിരുന്ന ധാരണ വലിപ്പം വളരെ കുറഞ്ഞ ലെൻസുകൾ ഉണ്ടാക്കാൻ മാത്രമേ സാധിക്കു എന്നായിരുന്നു. മുൻപുണ്ടായിരുന്ന ലെൻസുകളെ അപേക്ഷിച്ച് വലിപ്പം കൂടിയതും ഒരു സെൻറിമീറ്ററോളം വലിപ്പമുള്ളതുമാണ് പുതിയ മെറ്റാലെൻസ്. ടെക്നോളജിയോടുകൂടി ഉപയോഗിക്കുമ്പോൾ വലിപ്പം കൂടുന്നത് നല്ലതാണ്. ഐ വെയറുകളുടെയും ഗാഡ്ജറ്റുകളുടെയും മേഖലയിൽ ടെക്നേളജി കൂടുതൽ ആയി ഉപയോഗിക്കാൻ ഈ ഗവേഷണം സഹായിക്കും.

നാനോ സ്ട്രക്ഷറുകൾ

നാനോ സ്ട്രക്ഷറുകൾ

നിരവധി നാനോ സ്ട്രക്ഷറുകൾ കൊണ്ടാണ് ഈ മെറ്റാലെൻസ് നിർമ്മിച്ചിരിക്കുന്നത്. എംബഡഡ് ഇലക്ട്രോഡുകളും ഡി ഇലക്ട്രിക്ക് ഇലസ്റ്റാമേർസും ഉപയോഗിച്ച് ഉണ്ടാക്കിയ കൃത്രിമ മസിലുകൾ അവയ്ക്ക് നൽകുന്ന വോൾട്ടേജ് അനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. മനുഷ്യൻറെ കണ്ണിനെ ചുരുക്കുകയും വിടർത്തുകയും ചെയ്യുന്ന സിലിയറി മസിലുകൾക്ക് സമാനമായാണ് ഇത് നിർമ്മിച്ചിരിക്കിന്നത്.

മെറ്റാലെൻസ് കൺസ്യൂമർ ഗാഡ്ജറ്റെന്ന നിലയിൽ

മെറ്റാലെൻസ് കൺസ്യൂമർ ഗാഡ്ജറ്റെന്ന നിലയിൽ

എന്തായാലും മെറ്റാലെൻസ് കൺസ്യൂമർ ഗാഡ്ജറ്റായി ഉപയോഗപ്പെടുത്താൻ ഇനിയും വർഷങ്ങളെടുക്കും. കുറച്ചുനാൾ മുൻപ് സാൻറിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ ഒരുതരം പ്രോട്ടോ ടൈപ്പ് കോൺടാക്ട് ലെൻസ് കണ്ടെത്തിയിരുന്നു. ആളുകളുടെ കണ്ണ് എങ്ങോട്ടാണ് നോക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ദൂരെയും അകലെയും ഉള്ള ഒബ്ജക്ടുകളിലേക്ക് ഫോക്കസ് മാറ്റുന്ന കോൺടാക്ട് ലെൻസായിരുന്നു അത്. ഇത്തരം കണ്ടുപിടുത്തങ്ങൾ മനുഷ്യൻറെ കാഴ്ച്ച ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമായി മാറിയേക്കാം.

Best Mobiles in India

English summary
Scientists have created a new adaptive metalens that is flat and electronically controlled and functions a lot like a human eye. The metalens and its corresponding elastomers when combined, only come in at about 30 microns thick, but these can be up to several millimeters in terms of diameter

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X