വിക്കിപിഡിയയിലെ പുരുഷ പ്രതിരൂപമായ മലയാളി ആര്?

|

ഇൻറർനെറ്റ് ഉപയോഗിക്കുന്ന ആളുകളോട് വിക്കിപിഡിയയെ പറ്റി അധികം പറയേണ്ടതില്ല. എല്ലാ വിഷയങ്ങളെയും പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നമുക്കിന്ന് ലഭ്യമാണ്. വിക്കിപിഡിയ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അതിൽ ഉൾപ്പെടുത്തിയ ഒരു ചിത്രത്തിൻറെ പേരിലാണ്. 'മാൻ' (man) എന്ന് വിക്കിപിഡിയയിൽ സെർച്ച് ചെയ്യുമ്പോൾ വിവരണങ്ങൾക്കൊപ്പം ലഭിക്കുന്ന ചിത്രമാണ് താരം. ചിത്രത്തിലുള്ള പുരുഷൻ ഒരു മലയാളിയാണ്. ലോകമെമ്പാടുമുള്ള ആളുകൾ മാൻ എന്ന് സെർച്ച് ചെയ്താൽ കാണുന്ന പുരുഷ പ്രതിരൂപം ഒരു മലയാളി ആണെന്നറിഞ്ഞതിൻറെ അതിശയത്തിലാണ് മലയാളികൾ.

വിക്കിപിഡിയ

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപിഡിയയിലെ പുരുഷൻറെ പ്രതിരൂപമായി വന്ന ചിത്രം ട്വിറ്ററിലൂടെയാണ് പ്രചരിച്ചത്. മലയാളി യുവാവിൻറേതാണെന്ന് തോന്നിക്കുന്ന ചിത്രത്തിൻറെ ബാഗ്രൌണ്ടിലുള്ള സ്ഥലവും കേരളമാണെന്ന സംശയമാണ് ആദ്യം ഉണ്ടായത്. വിക്കിപീഡിയയുടെ ഈ സെർച്ച് റിസൾട്ട് സ്ക്രീൻഷോട്ട് എടുത്ത് ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി തുടങ്ങി. പൊതുവേ ഇന്ന് കേരളത്തിലെ യുവാക്കൾ പിന്തുടരുന്ന ബോക്സ് ഹെയർസ്റ്റൈലും താടിയും യൂത്തന്മാർ പൊതുവേ ഇന്ന് ഉപയോഗിച്ച് കാണാറുള്ള കടുക്കനും ഇട്ട യുവാവിൻറെ ചിത്രമാണ് ട്വിറ്ററിൽ വൈറലായി തുടങ്ങിയത്.

ട്വിറ്റർ

ഇരു നിറമുള്ള യുവാവിനെ കണ്ടാൽ മലയാളിയാണെന്ന് തോന്നുന്നു എന്നായിരുന്നു ആദ്യം വന്ന ട്വിറ്റുകളിൽ ഉണ്ടായിരുന്നത്. സംഭവം വൈറലായതോടെ പലർക്കും ചിത്രത്തിലെ ആളെ കണ്ടുപിടക്കണമെന്ന തോന്നലുണ്ടായി. ഇപ്പോഴിതാ ജോവിസ് ജോസഫ് എന്ന ട്വിറ്റർ അക്കൌണ്ട് ഉടമ ലോകത്തിലെ പുരുഷന്മാരുടെ പ്രതീകമായ മലയാളി യുവാവിനെ കണ്ടുപിടിച്ചിരിക്കകയാണ്. അഭി പുത്തൻ പുരയ്ക്കൽ എന്നയാളാണ് വിക്കി പിഡിയ ചിത്രത്തിൽ കയറി കൂടി പുരുഷൻ എന്ന വാക്കിൻറെ പ്രതിരൂപമായി മാറിയതെന്നാണ് ജോവിസ് ജോസ് അവകാശപ്പെടുന്നത്.

എ മാന്‍
 

വിക്കിപീഡിയയിലുള്ള ചിത്രം പരിശോധിച്ചാൽ അതിൻറെ അടിക്കുറിപ്പിൽ എ മാന്‍ എന്ന് മാത്രമേ കാണുകയുള്ളു. ചിത്രത്തിൻറെ മെറ്റാ ഡാറ്റ തിരഞ്ഞ് പോയൽ ഡിസ്ക്രിപ്ഷൻ കൊടുക്കുന്ന ഭാഗത്ത് താടിയുള്ള പുരുഷൻ കൈ കെട്ടി നിൽക്കുന്നു എന്നാണ് കൊടുത്തിരിക്കുന്നത്. പിന്നിലെ ഇലക്ട്രിക്ക് പോസ്റ്റും യുവാവിൻറെ മുഖവും കണ്ടാൽ മലയാളിയാണെന്ന് ആരും ഉറപ്പിച്ച് പറയും.

ട്വിറ്റര്‍ ബ്രെത്ത്

ട്വിറ്റര്‍ ബ്രെത്ത് എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് മലയാളിയുടെ ചിത്രമുള്ള വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ആദ്യം പുറത്തെത്തുന്നത്. പിന്നീട് ആശ്ചര്യം രേഖപ്പെടുത്തിയും മലയാളിയായതില്‍ അഭിമാനം പ്രകടിപ്പിച്ചും പലരും രംഗത്തെത്തി. എന്തായാലും ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ പ്രതീകമായി മാറാനുള്ള ഭാഗ്യം മലയാളിക്കാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എങ്ങനെയാണ് അഭിയുടെ ചിത്രം വിക്കിപീഡിയയിൽ കയറിക്കൂടിയത് എന്ന് ഇപ്പോഴും വ്യക്തമല്ല.

സർവ്വ വിജ്ഞാന കോശം

വിക്കീപിഡിയ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ആർക്കും സാധിക്കും കൂട്ടിച്ചേർക്കാനും തിരുത്താനുമുള്ള സാധ്യതകളോടെയാണ് ഇൻറർനെറ്റിലെ ആ സർവ്വ വിജ്ഞാന കോശം നൽകുന്നത്. അതുകൊണ്ട് തന്നെ അഭിയുടെ ചിത്രം എങ്ങനെയാണ് വിക്കിപിഡിയയിലെ പുരുഷൻറെ പ്രതിരൂപമായതെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസമാണ്.

Best Mobiles in India

English summary
A group of Twitterati is behind a picture of Wikipedia, the world's largest free encyclopedia.The incident began after a man searched for the word 'man' and posted a screenshot of what a Malayalee youth looks like.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X