സൈന്യത്തിൽ ഗുരുതര സൈബർ സുരക്ഷാ വീഴ്ച, വാട്സ്ആപ്പ് വഴി ചാരപ്രവർത്തനം

|

ഇന്ത്യൻ സൈനിക മേഖലയിൽ ഗുരുതമായ സൈബർ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സുരക്ഷാ വീഴ്ചയിൽ സൈനിക ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സുചനകൾ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരമൊരു സുരക്ഷാ വീഴ്ച് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്. റിപ്പോർട്ടുകൾ നൽകുന്ന സൂചനകളിൽ നിന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ് എന്ന് മനസിലാക്കാം. എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

 
സൈന്യത്തിൽ ഗുരുതര സൈബർ സുരക്ഷാ വീഴ്ച, വാട്സ്ആപ്പ് വഴി ചാരപ്രവർത്തനം

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ് ഇതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതിൽ നിന്നും രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ അടക്കം സൈബർ സുരക്ഷാ വീഴ്ച്ചമൂലം പുറത്തെത്തിയിട്ടുണ്ടാകാം എന്ന സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിൽ കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. ഇത് വെറുമൊരു സുരക്ഷാവീഴ്ച മാത്രമല്ലെന്നും സംശയം ഉയരുന്നുണ്ട്. ഇത് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ടത് കൂടി ആയിരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുരക്ഷാ വീഴ്ചയ്ക്ക് ശത്രു രാജ്യത്തിന്റെ ചാരപ്രവർത്തനവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം നടക്കുകയാണ് എന്ന് എഎൻഐ റിപ്പോർട്ട് വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥരുമായും ശത്രുരാജ്യങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങളില്‍ സൈബര്‍ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാണ് ഇന്റലിജൻസ് ഏജൻസി കണ്ടെത്തിയിരിക്കുന്നത്. ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ പങ്കുള്ളതായും സൂചനകൾ ഉണ്ട്.

സൈന്യത്തിൽ ഗുരുതര സൈബർ സുരക്ഷാ വീഴ്ച, വാട്സ്ആപ്പ് വഴി ചാരപ്രവർത്തനം

ഇപ്പോൾ സൈനിക മേഖലയിൽ ഉണ്ടായിരിക്കുന്ന ഈ സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ അയല്‍രാജ്യങ്ങള്‍ക്ക് ബന്ധമുണ്ടായിരിക്കാനുള്ള സാധ്യതകളെയും തള്ളിക്കളയാൻ ആവില്ല. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് സൈനിക ഇന്റലിജന്‍സ് തന്നെ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. വിശദമായ അന്വേഷണം സൈന്യം നടത്തിവരുകയാണ്. സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യം സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൈനിക കാര്യങ്ങളായതിനാലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളുമെല്ലാം വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈന, പാകിസ്താന്‍ എന്നിവയുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇന്ത്യന്‍ സൈനികരില്‍നിന്നും സൈനിക വിവരങ്ങള്‍ ചോര്‍ത്താൻ ശ്രമം നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Best Mobiles in India

English summary
A serious cyber security breach has been reported in the Indian military. This was discovered by the intelligence agency.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X