90കളിൽ ജനിച്ചവരെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോവാൻ 7 ഗെയിമുകൾ

|

നിങ്ങൾ 90കളിൽ ജനിച്ച ആളാണോ? മൈതാനങ്ങളിലെ കളികൾ പോലെ തന്നെ നിങ്ങൾ ഗെയിമുകളും ആസ്വദിച്ച് കളിച്ചിട്ടുണ്ടാകും. നിങ്ങളുടെ കുട്ടിക്കാലത്തെ മനോഹരമാക്കിയ വീഡിയോ ഗെയിമുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയാലോ. സൈബർ സെൻററുകളോ കഫെ ബാറുകളോ സന്ദർശിച്ച് മണിക്കൂറനുസരിച്ച് പണം കൊടുത്ത് കളിച്ച ഈ ഗെയിമുകൾക്ക് ആരാധകർ ഏറെയാണ്. ഇത്തരത്തിൽ വളരെയധികം ആരാധകരുള്ള മികച്ച ഗെയിമുകളിൽ ഏഴെണ്ണം താഴെ കൊടുക്കുന്നു. ഇവയിൽ മിക്ക ഗെയിമുകളും ഇന്ന് മൊബൈലിലും കമ്പ്യൂട്ടറുകളിലും ലഭ്യമാണ്.

GTA: Vice City

GTA: Vice City

ഗ്രാൻറ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി റോക്ക്സ്റ്റാർ ഗെയിംസ് പുറത്തിറക്കിയ ആക്ഷൻ അഡ്വഞ്ചർ ഗെയിമാണ്. റോക്ക്സ്റ്റാർ നോർത്താണ് ഗെയിം ഡെവലപ്പ് ചെയ്തത്. 2002ൽ പ്ലേ സ്റ്റേഷൻ 2ലും 2003ൽ മൈക്രോസോഫ്റ്റിലും ഗെയിം റിലീസ് ചെയ്തു. പുറത്തിറങ്ങിയകാലത്ത് ഏറ്റവും ഡീറ്റെയിൽഡ് ആയ ഗെയ്മുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇത്.

Road Rash

Road Rash

റോഡ്റാഷ് ഒരു മോട്ടോർസൈക്കിൾ റേസിങ് ഗെയിമാണ്. ഇലക്ട്രോണിക്ക് ആർട്സ് ആണ് ഗെയിം നിർമ്മിച്ചത്. 1991ലാണ് ഈ ഗെയിം പുറത്തിറങ്ങിയത്. എതിരാളികളെ കായികമായി ആക്രമിക്കാനും നിയമവിരുദ്ധമായ സ്ട്രീറ്റ് റേസുകൾ നടത്താനും കഴിയുന്ന രീതിയിലാണ് ഗെയിമിൻറെ തീം. റേസിനിടെ എതിരാളികളെ തൊഴിച്ച് താഴെയിടുന്നത് ആ ഗെയിം കളിച്ചവരെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമായിരിക്കും.

PAC MAN
 

PAC MAN

ടോറോ ഇവടാനി ഡിസൈൻ ചെയ്ത് നംകോ നിർമ്മിച്ച വീഡിയോ ഗെയിമാണ് പക് മാൻ. 1980ലാണ് ഈ ഗെയിം പുറത്തിറങ്ങിയത്. ഇതൊരു ആർക്കേഡ് ഗെയിമാണ്. ഗെയിമുകളുടെ ചരിത്രത്തിൽ ഏറെ പ്രസിദ്ധമായ ഈ ഗെയിം ഇപ്പോൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഉടനെ കളിക്കാൻ സാധിക്കുന്ന വിധത്തിൽ ലഭ്യമാണ്. ആരെയെങ്കിലും കാത്തിരിക്കുകയോ മറ്റോ ആണെങ്കിൽ സമയം കൊല്ലാൻ മികച്ച ഗെയിമായി ഇന്നും ഇത് കളിക്കാം.

Super MARIO

Super MARIO

നിൻറേടോ ഡെവലറ്റ് ചെയ്ത ഗെയിമാണ് സൂപ്പർ മാരിയോ. ക്ലാസിക്ക് ഗെയിമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഈ ഗെയിമിൻറെ സ്ഥാനം. സൂപ്പർ മാരിയോ മേക്കർ 2 എന്ന പേരിൽ ഗെയിം പുതുക്കി പുറത്തിറക്കിയിരുന്നു. ലളിതമായി ഗ്രാഫിക്സും ആകർഷണീയമായ സ്റ്റോറി ലൈനും ഈ ഗെയിമിനെ ആളുകളുടെ പ്രിയ ഗെയിമാാക്കി മാറ്റി. മാരിയോയുടെ സാഹസികമായ യാത്രകളാണ് ഈ ഗെയിമിൻറെ പശ്ചാത്തലം.

IGI:2

IGI:2

ഇന്നർലൂപ്പ് സ്റ്റുഡിയോസ് ഡെവലപ്പ് ചെയ്ത് കോഡ്മാസ്റ്റേഴ്സ് 2003ൽ റിലീസ് ചെയ്ത ഷൂട്ടർ ഗെയിമാണ് ഐജിഐ:2. ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമുകളിലെ ആദ്യ ഗെയിമാണ് ഐജിഐ:2. തീവ്രവാദികളെ വെടിവച്ച് കൊല്ലുന്നതാണ് ഗെയിമിൻറെ പശ്ചാത്തലം. വിൻഡോസ്, എക്സ്ബോക്സ്, മാക് എന്നീ പ്ലാറ്റ്ഫോമുകളിലെല്ലാം ഈ ഗെയിം ലഭ്യമാണ്.

Midtown Madness

Midtown Madness

എയ്ഞ്ചൽ സ്റ്റുഡിയോസ് ഡെവലപ്പ് ചെയ്ത് 1999ൽ പുറത്തിറങ്ങിയ ഗെയിമാണ് മിഡ്ടൌൺ മാഡ്നസ്, മികച്ച ആക്ഷൻ സീനുകളുള്ള കാർ റേസിങ് ഗെയിമാണ് ഇത്. മൈക്രോസോഫ്റ്റാണ് ഗെയിം പുറത്തിറക്കിയത്. മിഡ്ടൌൺ മാഡ്നസ് 2 2000ലും മിഡ്ടൌൺ മാഡ്നസ് 3 2003ലും പുറത്തിറങ്ങി. സ്ട്രീറ്റ് റേസു പുതിയ കാറുകൾ സ്വന്തമാക്കുന്നതുമാണ് ഗെയിമിൻറെ പശ്ചാത്തലം.

Dangerous Dave

Dangerous Dave

1988ൽ ലോഞ്ച് ചെയ്ത ഗെയ്മാണ് ഡേഞ്ചറസ് ഡേവ്. ജോൺ റോമറോ ഡെവലപ്പ് ചെയ്ത ഗെയിം MOS-DOSനും ആപ്പിൾ II കമ്പ്യൂട്ടറിനും വേണ്ടിയാണ് ഡിസൈൻ ചെയ്തത്. ഈ ഗെയിം റൺ ചെയ്യാനായി ചില ഹാർഡ്വയർ സവിശേഷതകളും ആവശ്യമാണ്. സ്വർണക്കപ്പുകൾ സ്വന്തമാക്കി അടുത്ത ലെവലിലേക്ക് പ്രവേശിക്കുക എന്ന ലക്ഷ്യമാണ് ഗെയിമിലെ ചലഞ്ച്.

ഓർമ്മകളിലെ ഗെയിമുകൾ

നിങ്ങളിൽ പലരും ആസ്വദിച്ച് കളിച്ച ഗെയിം ലോകത്തെ ക്ലാസിക്കുകളിൽ ചിലതാണ് നമ്മൾ ഒരിക്കൽ കൂടി ഓർത്തെടുത്തത്. ഇനിയും ഒരുപാട് ഗെയിമുകൾ ബാക്കിയുണ്ട്. സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിച്ചു വരാതിരുന്ന കാലത്തും നമ്മുടെ ബാല്യത്തെ മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചവയാണ് ഈ ഗെയിമുകൾ.

Best Mobiles in India

Read more about:
English summary
Are you a 90s kid? Or a millennial? Then here is a quick revisit to the games that made your childhood great. These are some of the best titles that had a huge fan following and people used to visit cyber centers or cafe bars to play these games with hourly charges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X