ഡിസ്നിയുടെ ഓൺലൈൻ സ്റ്റോറായ ഷോപ്പ് ഡിസ്നി വൈകാതെ ഇന്ത്യയിലെത്തും

|

ഡിസ്നിയുടെ ഓൺലൈൻ സ്റ്റോറായ ഷോപ്പ്ഡിസ്നി ഇന്ത്യയിലും സേവനം ആരംഭിക്കാനൊരുങ്ങുന്നു. ഡിസ്നിയുടെ ഏറ്റവും വലിയ ബ്രാൻഡുകളായ മാർവൽ, പിക്സാർ, സ്റ്റാർ വാർസ്, ഡിസ്നി എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഷോപ്പ് ഡിസ്നി. ഇന്ത്യൻ വിപണിയിൽ ഈ ബ്രാന്റുകളിൽ നിന്നും ഏതൊക്കെ പ്രൊഡക്ടുകളായിരിക്കും ലഭ്യമാകുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

 

ഡിസ്നി ഇന്ത്

ഡിസ്നി ഇന്ത്യ നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന നിരവധി പ്രൊഡക്ടുകൾ ഉണ്ട്. ഇവയെല്ലാം ഷോപ്പ് ഡിസ്നിയിലൂടെ ലഭ്യമാക്കും. ഇത് കൂടാതെ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതും ഡിസ്നി മറ്റ് രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നതുമായ പ്രൊഡക്ടുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഷോപ്പ്ഡിസ്നി.കോമിന്റെ ഇന്ത്യൻ വെബ്സൈറ്റ് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായിരിക്കും.

കൂടുതൽ വായിക്കുക: പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യകൂടുതൽ വായിക്കുക: പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ

ഡിസ്നി പ്രൊഡക്ടുകൾ

നിലവിൽ അജിയോ, ആമസോൺ, ബെവാക്കൂഫ്, ഫസ്റ്റ് ക്രൈ, ലൈഫ് സ്റ്റൈൽ, മാക്സ്, പാന്റലൂൺസ്, റിലയൻസ് ഡിജിറ്റൽ, ദി സോൾഡ് സ്റ്റോർ, ഡബ്ല്യുവൈഒ എന്നിവയുൾപ്പെടെയുള്ള നിരവധി തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗിക ഡിസ്നി പ്രൊഡക്ടുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഡിസ്നിയുടെ വസ്ത്രങ്ങളാണ് വിൽക്കുന്നത്. വസ്ത്രങ്ങളല്ലാത്തവ റിലയൻസ് ഡിജിറ്റൽ (ഡിസ്നി ബ്രാൻഡഡ് ഹെഡ്‌ഫോണുകൾ), ഫസ്റ്റ് ക്രൈ (ഡിസ്നി ബ്രാൻഡഡ് പാത്രങ്ങൾ, റൂം അലങ്കാരം, സ്‌കൂൾ സപ്ലൈസ്, ട്രാവൽ ബാഗുകൾ) എന്നീ പ്ലാറ്റ്ഫോമുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളു.

ഷോപ്പ് ഡിസ്നി
 

ആഗോള തലത്തിൽ ഷോപ്പ് ഡിസ്നി വളരെ വലിയൊരു കമ്പനിയാണ്. ആക്ഷൻ‌ ഫിഗറുകൾ‌, ആഭരണങ്ങൾ‌, ജസ്സ പസിലുകൾ‌, പ്ലഷ് കളിപ്പാട്ടങ്ങൾ‌, ആഭരണങ്ങൾ‌, പേഴ്സണലൈസ്ഡ് ഗിഫ്റ്റുകൾ, പ്ലേ സെറ്റുകൾ‌, റിമോട്ട് കൺട്രോൾ കാറുകളും ട്രെയിനുകളും, സ്നോ‌ഗ്ലോബുകൾ‌, സംസാരിക്കുന്ന പാവകൾ‌, വാച്ചുകൾ‌ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ മറ്റ് വിപണികളിൽ വിൽപ്പന നടത്തുന്നു. ഷോപ്പ് ഡിസ്നി ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതോടെ രാജ്യത്തും മേൽപ്പറഞ്ഞ പ്രൊഡക്ടുകൾ വിൽപ്പന നടത്താൻ സാധിക്കും.

കൂടുതൽ വായിക്കുക: അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തുംകൂടുതൽ വായിക്കുക: അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തും

ഷോപ്പ്ഡിസ്നി.ഇൻ

ഷോപ്പ്ഡിസ്നി.ഇൻ എന്ന വെബ്സൈറ്റ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഈ വെബ്സൈറ്റ് പരിശോധിച്ചാൽ കമിങ് സൂൺ എന്ന് കാണിക്കും. ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കാൻ സാധിക്കുമായിരുന്ന ദീപാവലി കാലം ഡിസ്നി നഷ്ടപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ സേവനം ഇന്ത്യയിൽ ആരംഭിച്ചാൽ രാജ്യത്തെ ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ആദ്യത്തെ പ്രധാന ഹോളിവുഡ് സ്റ്റുഡിയോ ആയി ഡിസ്നി മാറും. ആപ്പിൾ രാജ്യത്ത് ഓൺലൈൻ സ്റ്റോർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിസ്നിയും തങ്ങളുടെ സേവനം ആരംഭിച്ചിരിക്കുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

ഡിസ്നിയുടെ ഒടിടി സേവനമായ ഡിസ്നി പ്ലസ് ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. സേവനം ആരംഭിച്ച് കുറച്ച് കാലം കൊണ്ട് തന്നെ വലിയ നേട്ടമുണ്ടാക്കാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് സാധിച്ചിട്ടുണ്ട്. ഡിസ്നിയുടെ കിഴിലുള്ള ഹോളിവുഡ് സിനിമകൾ അടക്കമുള്ള കണ്ടന്റുകൾക്ക് പുറമേ ഹോട്ട്സ്റ്റാറിന് കിഴിലുള്ള ഐപിഎൽ സ്ട്രീമിങ് ചാനലുകൾ ഉൾപ്പെടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ കരുത്താണ്. ഐപിഎൽ സീസണിൽ നേട്ടമുണ്ടാക്കാൻ ഈ ഒടിടി പ്ലാറ്റ്ഫോമിന് സാധിച്ചിട്ടുമുണ്ട്.

കൂടുതൽ വായിക്കുക: 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുമായി നോക്കിയ 2.4 ഈ മാസം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പുമായി നോക്കിയ 2.4 ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

Best Mobiles in India

English summary
Disney's online store ShopDisney is also planning to launch the service in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X