സ്മാർട്ട്ഫോണിൽ ഡാർക്ക് മോഡ് ഉപയോഗിക്കുന്നതെന്തിന്? അറിയേണ്ടതെല്ലാം

|

അടുത്ത കാലത്തായി ധാരാളം പറഞ്ഞ് കേൾക്കുന്നൊരു വാക്കാണ് ഡാർക്ക് മോഡ്. മിക്കവാറും യുസർ ഇന്റർഫേസുകളും അപ്ലിക്കേഷനുകളും കൊണ്ടുവരുന്ന ഏറ്റവും ജനപ്രിയ സവിശേഷതകളിൽ ഒന്നാണ് ഇപ്പോൾ ഡാർക്ക് മോഡ്. ആപ്പിൾ, ഗൂഗിൾ, സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ, ലാപ്‌ടോപ്പ് ബ്രാൻഡുകൾ, ഒഎസ്, അപ്ലിക്കേഷനുകൾ എന്നിവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഡാർക്ക് മോഡുകളെ കുറിച്ച് സംസാരിക്കുകയും അവ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഡാർക്ക് മോഡ്
 

പുതിയ തലമുറയ്ക്ക് പരിചയമില്ലെങ്കിലും ഡാർക്ക് മോഡ് മുതിർന്ന ആളുകൾ പലരും ഇതിന് മുമ്പ് കണ്ടിട്ടുള്ള ഒന്ന് തന്നെയാണ്. കുറേ വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളിൽ മോണോക്രോം സിആർടി മോണിറ്ററുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ കറുത്ത സ്ക്രീനിൽ പച്ചകലർന്ന നിറത്തിലുള്ള ടെക്സ്റ്റുകളാണ് പ്രദർശിപ്പിച്ചിരുന്നത്. ഇത് ഒരു തരം ഡാർക്ക് മോഡ് തന്നെയാണ്. പിന്നീടാണ് വെളുത്ത സ്ക്രീനും കറുത്ത ടെക്സ്റ്റുമുള്ള നോട്ട്ബുക്കിന് സമാനമായ നിറത്തിലുള്ള കമ്പ്യൂട്ടർ സ്ക്രീനുകൾ പുറത്തിറങ്ങിയത്.

പ്രധാന സവിശേഷതയായി

ഇപ്പോൾ ഡാർക്ക് മോഡ് വീണ്ടും സജീവമാവുകയാണ്. നിരവധി ടെക് ഭീമന്മാർ ഡാർക്ക് മോഡ് അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന സവിശേഷതയായി ഉയർത്തികാട്ടുന്നു ഒപ്പം ഈ സവിശേഷതയെ കേന്ദ്രീകരിച്ച് ഉത്പന്നങ്ങളുടെ പരസ്യങ്ങളും ചെയ്യുന്നു. എന്തായാലും നിങ്ങൾ ഡാർക്ക് മോഡ് ഉപയോഗിക്കേണ്ടതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ ചില അവസരങ്ങളും അവയുടെ കാരണങ്ങളും നമുക്ക് പരിശോധിക്കാം.

കൂടുതൽ വായിക്കുക : iOS 13 ഉള്ള ഐഫോണിൽ ഡാർക്ക് മോഡ് എങ്ങനെ ഓൺ ചെയ്യാം, അറിയേണ്ടതെല്ലാം

ഡാർക്ക് മോഡ് പവർ ലാഭിക്കുന്നു

ഡാർക്ക് മോഡ് പവർ ലാഭിക്കുന്നു

OLED, AMOLED പാനലുകൾ ഘടിപ്പിച്ച ഉപകരണങ്ങളിൽ ഊർജ്ജ ഉപഭോഗം ലാഭിക്കുന്നു എന്നതാണ് ഡാർക്ക് മോഡിന്റെ പ്രധാന ഉപയോഗം. ഈ മോഡിൽ, ഓരോ പിക്സലും വേവ്വേറെ പ്രവർത്തിക്കുന്നു. പശ്ചാത്തലം വെളുത്തതായിരിക്കുമ്പോൾ എല്ലാ പിക്സലുകളും പ്രവർത്തിപ്പിക്കാൻ പാനൽ കൂടുതൽ പവർ ഉപയോഗിക്കും. എന്നാൽ കറുപ്പ് അല്ലെങ്കിൽ ഇരുണ്ട ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ കുറഞ്ഞ അളവിലുള്ള പവർ മാത്രമേ സ്ക്രീൻ ഉപയോഗിക്കുകയുള്ളു.

കറുപ്പോ ചാര നിറത്തിലോ
 

കറുപ്പോ ചാര നിറത്തിലോ ഉള്ള സ്ക്രീൻ നൽകുന്ന ഡാർക്ക് മോഡ് ഇത്തരത്തിലാണ് പവർ ലാഭിക്കുന്നത്. ഡാർക്ക് മോഡിൻറെ പവർ ലാഭിക്കാനുള്ള കഴിവ് OLED സ്‌ക്രീനുകളിൽ മാത്രമാണ് പൂർണമായും പ്രവർത്തിക്കുന്നത്. LCD പാനലുകളുള്ള ഡിവൈസുകളിൽ ഡാർക്ക് മോഡിലൂടെ പവർ ലാഭിക്കാൻ സാധിക്കില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

നീല ലൈറ്റ് തടയുന്നു

നീല ലൈറ്റ് തടയുന്നു

ഡാർക്ക് മോഡിൻറെ മറ്റൊരു അവകാശവാദം ഇത് ദോഷകരമായ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യവും ഉയർന്ന ഊർജ്ജവുമുള്ള ലൈറ്റ് സ്പെക്ട്രമായ നീല വെളിച്ചം തടയുന്നു എന്നതാണ്. നീല വെളിച്ചത്തിൻറെ അമിതമായി എക്സ്പോഷർ രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നതിന് കാരണമാകുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ സ്രവത്തെ തടയുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ദോഷകരമായ നീലവെളിച്ചം കുറയ്ക്കുന്നതിന് ഡാർക്ക് മോഡ് ഉപയോഗിക്കാമെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്തായാലും ഇത് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുകയും വിസിബിലിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൂടുതൽ വായിക്കുക: ഫേസ്ബുക് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്കായി 'ഡാർക്ക് മോഡ്' അവതരിപ്പിക്കുന്നു

ഡാർക്ക് മോഡ് എല്ലാവർക്കും നല്ലതല്ല!

ഡാർക്ക് മോഡ് എല്ലാവർക്കും നല്ലതല്ല!

മങ്ങിയ വെളിച്ചമുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഡാർക്ക് മോഡ് കൂടുതൽ സുഖകരമാണെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. പക്ഷേ, എല്ലായ്‌പ്പോഴും ഇത് ഉപയോഗിക്കുന്നത് ഉചിതമല്ല. ഒബ്ജക്ടുകളോ ടെക്സ്റ്റുകളോ രാത്രിയിലേതിനേക്കാൾ വ്യക്തമായി പകൽ സമയങ്ങളിൽ കാണുന്ന രീതിയിലാണ് മനുഷ്യൻറെ കണ്ണുകളുടെ സവിശേഷത ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ടെക്സ്റ്റ് വായിക്കുമ്പോൾ എല്ലാവർക്കും ഡാർക്ക് മോഡ് അനുയോജ്യമായ സവിശേഷതയല്ല.

ആസ്റ്റിഗ്മാറ്റിസം

നിങ്ങൾക്ക് ഡാർക്ക് മോഡ് സുഖകരമാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങൾക്ക് ആസ്റ്റിഗ്മാറ്റിസം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. വിസിബിൾ സ്പെക്ട്രത്തിലെ എല്ലാ തരംഗദൈർഘ്യങ്ങളെയും വെള്ള നിറം പ്രതിഫലിപ്പിക്കുന്നതിനാൽ വെളുത്ത പശ്ചാത്തലത്തിൽ കറുത്ത ടെക്സ്റ്റ് ഉപയോഗിച്ചാലാണ് മികച്ച വായനാക്ഷമത ലഭിക്കുകയെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഡാർക്ക് മോഡ് ഉപയോഗിക്കുന്നവർക്ക് കണ്ണിന് സുഖകരമായി തോന്നുന്ന രീതിയിലുള്ള മോഡ് സ്വികരിക്കാവുന്നതാണ്. അസ്വസ്ഥതയുണ്ടാക്കുന്ന നിറമായി തോന്നിയാൽ മാറ്റുന്നതാണ് നല്ലത്.

ആംബിയന്റ് ലൈറ്റിൻറെ പ്രാധാന്യം

ആംബിയന്റ് ലൈറ്റിൻറെ പ്രാധാന്യം

ഡാർക്ക് മോഡ് ഉപയോഗിക്കുമ്പോഴുള്ള അനുഭവം വ്യക്തിഗതമാണ്. ഒരു വ്യക്തിക്ക് തോന്നുന്ന അനുഭവമല്ല മറ്റൊരാൾക്ക് തോന്നുക. ഇത് നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സമയത്തെ ആംബിയൻറ് ലൈറ്റ് അവസ്ഥകളെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. നിങ്ങളുടെ ഡിവൈസ് രാത്രി സമയത്ത് ഉപയോഗിക്കുമ്പോൾ ഡാർക്ക് മോഡ് മികച്ചതാണെങ്കിലും ഏത് തരത്തിലും സ്മാർട്ട്ഫോണുകൾ രാത്രിയിൽ അധിക സമയം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Most Read Articles
Best Mobiles in India

English summary
Dark mode is probably a term that you are coming across very often these days. It is one of the most popular features that almost user interfaces and applications are bringing. Apple, Google, smartphone brands, laptop brands, OS and apps are talking about some or the other type of dark mode.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X