വാട്ട്‌സാപ്പിനെ വരുതിയിലാകുമോ? ഫേസ്ബുക്ക് തന്ത്രമാണോ?

Written By:

ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്‌സാണ് വാട്ട്‌സാപ്പ്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറാനാണ് വാട്ട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ തേടി വാട്ട്‌സാപ്പ് വഴി പരസ്യങ്ങള്‍ എത്താന്‍ ഇതു വഴി തുറക്കുന്നതാണ്.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!

വാട്ട്‌സാപ്പിനെ വരുതിയിലാകുമോ? ഫേസ്ബുക്ക് തന്ത്രമാണോ?

കൂടുതല്‍ അറിയാം സ്ലൈഡറിലൂടെ...

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പിന്റെ പ്രഖ്യാപനം

ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുളള എല്ലാ വിവരങ്ങളും ഫേസ്ബുക്ക് കൈമാറുമെന്ന വാട്ട്‌സാപ്പിന്റെ പ്രഖ്യാപനം ഇപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ഇതെന്ന് കമ്പനി പറയുന്നു.

ഫേസ്ബുക്കിന്റെ തന്ത്രം

വാട്ട്‌സാപ്പ് സജീവമായുളള ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഫേസ്ബുക്കിനുളളതെന്നു കരുതുന്നു.

ഗൂഗിള്‍/ഫ്‌ളിപ്ക്കാര്‍ട്ട്

ഗൂഗിള്‍ അടക്കമുളള കമ്പനികള്‍ ഇപ്പോള്‍ ഇതേരീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഏതെങ്കിലും ഒരു ഫോണിന്റെ പരസ്യം ഇറങ്ങിയാല്‍ അത് ഏതു സൈറ്റില്‍ സര്‍ച്ച് ചെയ്താലും കാണാവുന്നതാണ്. അതു പോലെ ഒട്ടേറെ പരസ്യ സാധ്യതകളാണ് വാട്ട്‌സാപ്പ് വഴി ഫേസ്ബുക്കിന് തുറന്നു കിട്ടുന്നത്.

എഗ്രി എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌തോ?

വാട്ട്‌സാപ്പിലെ പല ഉപഭോക്താക്കള്‍ക്കും വാട്ട്‌സാപ്പ് സേവന വ്യവസ്ഥകള്‍ മാറിയകാര്യം അംഗീകരിക്കണമെന്ന സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും ആലോചിക്കാതെ തന്നെ പലരും 'Agree' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തു.

വാട്ട്‌സാപ്പ് കൈമാറും

'Agree' ചെയ്ത എല്ലാവരുടേയും ഫോണ്‍ നമ്പറുകള്‍ വാട്ട്‌സ്പ്പ് ഫേസ്ബുക്കിന് കൈമാറുന്നതാണ്. അതു കഴിഞ്ഞാല്‍ സെപ്റ്റംബര്‍ 26നു ശേഷം അവരുടെ എല്ലാം ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യേക പരസ്യങ്ങള്‍ വന്നു തുടങ്ങുന്നതാണ്.

ഇതില്‍ നിന്നും രക്ഷപ്പെടാന്‍ (ഐഫോണില്‍ ഫോണില്‍)

ഐഫോണില്‍ വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോയി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അതിനു ശേഷം Share my account Info എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Uncheck എന്ന ഓപ്ഷന്‍ വരുന്നതാണ്. അങ്ങനെ ചെയ്താല്‍ പിന്നെ പരസ്യങ്ങള്‍ ഒന്നും തന്നെ വരില്ല.

ആന്‍ഡ്രോയിഡ് ഫോണില്‍

ആന്‍ഡ്രോയിഡ് ഫോണിലാണെങ്കില്‍ വാട്ട്‌സാപ്പ് തുറക്കുമ്പോള്‍ വലതു ഭാഗത്തായി മൂന്നു കുത്തുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോകുക. അതിനു ശേഷം അക്കൗണ്ടില്‍ കയറി Share my Account Info എന്നത് അണ്‍ചെക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!

English summary
The new privacy policy states plainly that there will be data-sharing with Facebook.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot