Home
News

മൂന്ന് മിസ്സ്കോൾ വരും, ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും; ഭീതിപരത്തി സിം സ്വാപ്പിങ് തട്ടിപ്പ്

സ്മാർ‌ട്ട് ഫോൺ ഉപഭോക്താക്കളെ ഭീതിയിലാഴ്ത്തി രാജ്യത്ത് പുതിയ തട്ടിപ്പ് പെരുകുന്നു. സിം സ്വാപ്പിങ്ങിന്റെ ഭാ​ഗമായ തട്ടിപ്പാണ് പുതിയ രീതിയിൽ ഇപ്പോൾ പെരുകിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഡൽഹിയിലെ ഒരു വനിതാ വക്കീലിന്റെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിപ്പുകാർ കൈക്കലാക്കി എന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ സിം കാർഡിലേക്ക് തട്ടിപ്പുകാർ അനധികൃതമായി ആക്സസ് നേടി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പിങ്. ഇങ്ങനെ നിങ്ങളുടെ സിമ്മിന്റെ നിയന്ത്രണം ഇവർക്ക് ലഭിച്ചാൽ ബാങ്ക് അക്കൗണ്ട് പരമായി ബന്ധപ്പെട്ട ഓടിപികൾ ഇവർക്ക് കാണാൻ സാധിക്കും. ഈ ഓടിപി ഉപയോഗിച്ചാണ് ഭൂരിഭാ​ഗം തട്ടിപ്പും നടക്കുന്നത്. പലതരത്തിൽ നിങ്ങളുടെ സിമ്മിന്റെ ആക്സസ് നേടാൻ ഇവർക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ ആധാർ കാർഡിന്റെ വിവരങ്ങൾ മാത്രം മതിയാകും ഇവർക്ക് സിമ്മിന്റെ ഡൂപ്ലിക്കേറ്റ് സംഘടിപ്പിക്കാൻ.

മൂന്ന് മിസ്സ്കോൾ വരും, നിങ്ങളുടെ അക്കൗണ്ട് കാലിയാകും; പുതിയ തട്ടിപ്പ്

ഇത്തരത്തിൽ സിമ്മിന്റെ ആക്സസ് നേടിക്കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ, സിമ്മിലെ കോൺടാക്ടുകൾ എന്നിവയെല്ലാം ഈ തട്ടിപ്പുകാർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും. തുടർച്ചയായി മൂന്ന് മിസ്സ്കോൾ ലഭിച്ചതിന് ശേഷമാണ് ഡൽ​ഹിയിൽ തട്ടിപ്പിന് ഇരയായ വനിതാ വക്കീലിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപയോളം നഷ്ടപ്പെട്ടത് എന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ട് ഇരിക്കുകയാണ്.

മിസ്സ്കോൾ ലഭിച്ച ശേഷം ഈ വക്കീൽ കോൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. ഞങ്ങൾ കൊറിയർ സർവ്വീസ് ആണെന്നായിരുന്നു തട്ടിപ്പുകാരുടെ പ്രതികരണം. ശേഷം ഈ വക്കീലിൽ നിന്ന് കൊറിയറിന് ആവിശ്യമെന്ന രീതിയിൽ ചില വിവരങ്ങളും ഇവർ ശേഖരിച്ചു. കോൾ കട്ട് ചെയ്തിന് ശേഷം ബാങ്കിൽ നിന്ന് പണം പിൻവലിച്ചു എന്ന തരത്തിലുള്ള സന്ദേശം എത്തിയതോടെയാണ് ഇയാൾ ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സംഭവം പോലീസിനെ അറിയിച്ചു.

മൂന്ന് മിസ്സ്കോൾ വരും, നിങ്ങളുടെ അക്കൗണ്ട് കാലിയാകും; പുതിയ തട്ടിപ്പ്

MOST READ: ഇനി ഗൂഗിൾ മാപ്പിൽ വഴി തെറ്റില്ല; പുതിയ എഐ സാങ്കേതികവിദ്യയിൽ വഴി നേരിട്ടെന്ന പോലെ കാണാം

അതേ സമയം പല തരത്തിൽ സിം സ്വാപ്പിങ്ങിന്റെ തട്ടിപ്പുകൾ ഇപ്പോൾ രാജ്യത്ത് നടക്കുന്നുണ്ട്. നിങ്ങളുടെ സിമ്മിന്റെ ആക്സസ് നേടിയതിന് ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതാണ് ഇതിൽ ഒരു രീതി. ഇതിന് പുറമെ നിങ്ങളുടെ അക്കൗണ്ടിലെ കോൺടാക്ടുകളുമായി ബന്ധപ്പെട്ട് നിങ്ങളാണെന്ന തരത്തിൽ പണം ആവിശ്യപ്പെടുന്ന കൂട്ടരും ഈ തട്ടിപ്പുകാർക്കിടയിൽ ഉണ്ട്. വിവിധ തരത്തിൽ ഇവർക്ക് നിങ്ങളുടെ ആധാർ വിവരങ്ങൾ സ്വന്തമാക്കാവുന്നതേ ഉള്ളു.

ഓൺലൈൻ സർവ്വേ, പഠനം എന്നെല്ലാം ആവിശ്യപ്പെട്ട് വരുന്ന മെയിലുകളിലും സന്ദേശങ്ങളിലും നമ്മൾ നമ്മുടെ വിവരങ്ങൾ നൽകുന്നത് ചിലപ്പോൾ സ്കാമർമാരുടെ പക്കൽ എത്തിയേക്കാം. ഈ വിവരങ്ങൾ ഉപയോ​ഗിച്ച് ഇവർക്ക് നിങ്ങളുടെ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് സ്വന്തമാക്കാം. വിവിധ ആവിശ്യങ്ങൾക്കായി വിവിധ സ്ഥാപനങ്ങളിൽ നമ്മൾ ആധാറിന്റെയും മറ്റും ഫോട്ടോകോപ്പികൾ സമർപ്പിക്കാറുണ്ട്. ചിലപ്പോൾ ഇവിടെ നിന്നും ഈ രേഖകൾ ചോരാൻ സാധ്യതയുണ്ട്. ഇത്തരത്തിലും തട്ടിപ്പുകാർക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുന്നതായിരിക്കും.

ആയതിനാൽ ഒഴിവാക്കാൻ സാധിക്കാത്ത സർക്കാർ‌ കാര്യങ്ങൾക്ക് മാത്രം നിങ്ങൾ ആധാർ‌ രേഖകൾ സമർപ്പിച്ചാൽ മതിയാകും. സോഷ്യൽ മീഡിയ വഴിയും ഇത്തരത്തിൽ വലിയ രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒന്നും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാതെ ഇരിക്കാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്. അതേസമയം നിങ്ങളുടെ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് തട്ടിപ്പുകാർ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ നെറ്റ്വർക്ക് ലഭിക്കില്ല എന്ന കാര്യം ഓർക്കേണ്ടതാണ്.

ഇത്തരത്തിൽ‌ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾ നിങ്ങളുടെ ടെലികോം ദാതാവിനെ അറിയിച്ച് സിം ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക. ഇത് മാത്രമാണ് സിം സ്വാപ്പിങ് തട്ടിപ്പ് തടയാൻ സാധിക്കുന്ന ഏക മാർ​ഗം. മാത്രമല്ല നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ‌ അപരിചിതരുമായി പങ്കിടുന്നതും ഒഴിവാക്കേണ്ടതാണ്.

Best Mobiles in India

English summary
SIM swapping is a scam where fraudsters gain unauthorized access to your SIM card. In this way, if they get control of your SIM, they will be able to see the transactions related to the bank account. Most of the scams are done using this scam. They can gain access to your SIM in various ways.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X