റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോ

|

ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് റിലയൻസ് ജിയോ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിച്ചിരിക്കുന്നത്. 2,999 രൂപയുടെ പ്ലാനിനൊപ്പം അടിപൊളി ആനുകൂല്യങ്ങളും അധിക ഡാറ്റയുമൊക്കെ നൽകുന്നതിനെപ്പറ്റി മറ്റൊരു ലേഖനത്തിൽ വിശദീകരിച്ചിരുന്നു (2,999 രൂപയുടെ ജിയോ പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക). ഇപ്പോഴിതാ മറ്റൊരു കിടിലൻ ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

റീചാർജ്

2022 സെപ്റ്റംബർ ആറിനും സെപ്റ്റംബർ 11നും ഇടയിൽ റീചാർജ് ചെയ്യുന്ന യൂസേഴ്സിന് സമ്മാനങ്ങൾ ഓഫർ ചെയ്താണ് റിലയൻസ് ജിയോ വീണ്ടും ആരാധകരെ ഞെട്ടിക്കുന്നത്. ഈ ദിവസങ്ങൾക്കിടയിൽ റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 10 ലക്ഷം വരെ മൂല്യമുള്ള സമ്മാനങ്ങളാണ് കമ്പനി നൽകുക! കമ്പനിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുതിയ പ്ലാനുകൾ ഓഫർ ചെയ്യുന്നത്. ഇനി 5 ദിവസം കൂടി മാത്രമാണ് സമ്മാനങ്ങൾക്ക് അർഹരാകാൻ യൂസേഴ്സിന് അവസരമുള്ളത്.

Jio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാംJio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാം

299 രൂപ

299 രൂപയും അതിന് മുകളിൽ വരുന്നതുമായ പ്ലാനുകൾ റീചാർജ് ചെയ്യുമ്പോഴാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അതും ഓഫർ കാലയളവിനുള്ളിൽ തന്നെ റീചാർജ് ചെയ്യുകയും വേണം. തമിഴ്നാ‌ട് സ‍ർക്കിളിലെ ജിയോ യൂസേഴ്സിന് ഈ ഓഫ‍ർ ബാധകമല്ല. ഓഫ‍ർ ബാധകമല്ലാത്ത മറ്റ് സ‍ർക്കിളുകളെപ്പറ്റി പ്രത്യകമായി എടുത്ത് പറഞ്ഞിട്ടില്ല. അതിനാൽ തന്നെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലുമുള്ള യൂസേഴ്സിന് ഈ ഓഫ‍ർ യൂസ് ചെയ്യാൻ കഴിയും.

റീചാ‍ർജ് ചെയ്യുന്നവ‍ർ
 

ഓഫറിനെക്കുറിച്ചുള്ള മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഒക്കെ ഇപ്പോൾ വ്യക്തമല്ലെന്നതും ശ്രദ്ധിക്കണം. ഇപ്പോൾ റീചാ‍ർജ് ചെയ്യുന്നവ‍ർക്ക് സമ്മാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. റീചാ‍‍‍ർജ് പ്ലാനുകൾ ക്യൂ ചെയ്യാൻ ജിയോയിൽ ഓപ്ഷൻ ഉണ്ട്. സജീവമായ പ്ലാൻ ഇപ്പോൾ തന്നെ ഉണ്ടെങ്കിലും പുതിയ പ്ലാനുകൾ റീചാ‍ർജ് ചെയ്യാനും അത് പിന്നീട് ആക്റ്റിവേറ്റ് ചെയ്യാനുമുള്ള സൗകര്യത്തെയാണ് പ്ലാനുകൾ ക്യൂ ചെയ്യുകയെന്ന് പറയുന്നത്.

ഹോട്ട്സ്റ്റാറിലെന്തും കാണാം സൌജന്യമായി; അടിപൊളി ഓഫറുമായി ജിയോഹോട്ട്സ്റ്റാറിലെന്തും കാണാം സൌജന്യമായി; അടിപൊളി ഓഫറുമായി ജിയോ

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് യൂസേഴ്സിന് നിലവിൽ ഈ ഓഫ‍‍ർ ലഭ്യമല്ലെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. 299 രൂപയിൽ മുകളിൽ വില വരുന്ന ചില മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം. ഈ പ്ലാനുകൾ റീചാ‍ർജ് ചെയ്യുന്നവ‍ർക്ക് സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ റീചാർജ് പ്ലാനുകൾ

ജിയോ റീചാർജ് പ്ലാനുകൾ

333 രൂപ വിലയുള്ള ജിയോ പ്ലാൻ

 • 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു
 • പ്രതിദിനം 1.5 ജിബി ഡാറ്റ
 • മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 42 ജിബി ഡാറ്റ
 • ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ( മൂന്ന് മാസം )
 • അൺലിമിറ്റഡ് വോയിസ് കോളുകൾ
 • 100 എസ്എംഎസുകൾ
 • ഒറ്റത്തവണ ചെയ്താൽ പിന്നെ തലവേദനയില്ല; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്ഒറ്റത്തവണ ചെയ്താൽ പിന്നെ തലവേദനയില്ല; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

  419 രൂപ വിലയുള്ള ജിയോ പ്ലാൻ

  419 രൂപ വിലയുള്ള ജിയോ പ്ലാൻ

  • 28 ദിവസത്തെ വാലിഡിറ്റി
  • ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ( മൂന്ന് മാസം )
  • 3 ജിബി ഡെയിലി ഡാറ്റ‌
  • മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 84 ജിബി ഡാറ്റ
  • അൺലിമിറ്റഡ് കോളിങ് സൌകര്യം
  • പ്രതിദിനം 100 എസ്എംഎസുകൾ
  • ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ
  • 499 രൂപ വിലയുള്ള ജിയോ പ്ലാൻ

   499 രൂപ വിലയുള്ള ജിയോ പ്ലാൻ

   • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍‍ർ സബ്സ്ക്രിപ്ഷൻ ( ഒരു വ‍ർഷം )
   • 28 ദിവസത്തെ വാലിഡിറ്റി
   • പ്രതിദിനം 2 ജിബി ഡാറ്റ
   • മൊത്തം 56 ജിബി ഡാറ്റ
   • അൺലിമിറ്റഡ് കോളുകൾ
   • 100 എസ്എംഎസുകൾ
   • ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ
   • 200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ200 രൂപയിൽ താഴെ വിലയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ

    583 രൂപ വിലയുള്ള ജിയോ പ്ലാൻ

    583 രൂപ വിലയുള്ള ജിയോ പ്ലാൻ

    • 56 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു
    • അൺലിമിറ്റഡ് വോയിസ് കോളിങ് സൌകര്യം
    • 1.5 ജിബി ഡെയിലി ഡാറ്റ
    • മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 84 ജിബി ഡാറ്റ ലഭിക്കും
    • ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ
    • 783 രൂപ വിലയുള്ള പ്ലാൻ

     783 രൂപ വിലയുള്ള പ്ലാൻ

     • 84 ദിവസത്തെ വാലിഡിറ്റി
     • അൺലിമിറ്റഡ് വോയിസ് കോളുകൾ
     • പ്രതിദിനം 1.5 ജിബി ഡാറ്റ
     • മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 126 ജിബി ഡാറ്റ
     • പ്രതിദിനം 100 എസ്എംഎസുകൾ
     • ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ
     • ഒരു വർഷത്തേക്കുള്ള ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ
     • ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾ

Most Read Articles
Best Mobiles in India

English summary
Reliance Jio has introduced several offers for its users as part of its sixth anniversary celebrations. Earlier, Jio had announced several benefits along with the Rs 2,999 offer. Now Reliance Jio has announced another great offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X