ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾ

|

വോഡാഫോൺ ഐഡിയ ഇന്ത്യയിലെ ശക്തരായ ടെലിക്കോം കമ്പനിയാണ്. ജിയോ, എയർടെൽ എന്നിവയോട് മത്സരിക്കാൻ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെ വിഐ നൽകുന്നുണ്ട്. എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും ഉപയോക്താക്കൾക്ക് ഒരു മാസം വാലിഡിറ്റിയുള്ള ഒരു പ്ലാനെങ്കിലും നൽകണം എന്ന് ട്രായ് നിർദേശത്തിന് പിന്നാലെ ജിയോ ഒരു കലണ്ടർ മാസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. തൊട്ട് പിന്നാലെ എയർടെല്ലും 30 ദിവസവും 31 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചു.

31 ദിവസം വരെ വാലിഡിറ്റി

31 ദിവസം വരെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ എതിരാളികളായ രണ്ട് ടെലിക്കോം കമ്പനികളും അവതരിപ്പിച്ചതിന് പിന്നാലെ വിഐ ഇത്തരം പ്ലാനുകളുടെ ഒരു നിര തന്നെ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി രണ്ട് വീതം പ്ലാനുകളാണ് വിഐ അവതരിപ്പിച്ചത്. ഈ ആറ് പ്ലാനുകളും 30 ദിവസമോ 31 ദിവസമോ വാലിഡിറ്റി നൽകുന്നവയാണ്. 107 രൂപ, 111 രൂപ, 137 രൂപ, 141 രൂപ, 327 രൂപ, 337 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഇതിൽ വാലിഡിറ്റി വൌച്ചറുകളും ഡാറ്റ വൌച്ചറുകളും അൺലിമിറ്റഡ് പ്ലാനുകളും ഉൾപ്പെടുന്നു. ഈ പ്ലാനുകളോടെ ജിയോ, എയർടെൽ എന്നിവ നൽകുന്ന ഒരു മാസത്തെ പ്ലാനുകളെ പിന്നിലാക്കിയിരിക്കുകയാണ് വിഐ.

ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്

വിഐ 107 രൂപ വൌച്ചർ

വിഐ 107 രൂപ വൌച്ചർ

വിഐ 107 രൂപ വൌച്ചറിലൂടെ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വൌച്ചറിലൂടെ 200 എംബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. 107 രൂപയുടെ ടോക്ക്ടൈമും വോഡഫോൺ ഐഡിയ തങ്ങളുടെ പ്ലാനിലൂടെ നൽകുന്നുണ്ട്. എസ്എംഎസ് ആനുകൂല്യങ്ങൾ ഇല്ലെന്നതാണ് ഈ പ്ലാനിന്റെ ഒരു പോരായ്മ. കോളുകൾക്ക് ഒരു സെക്കന്റിന് 1 പൈസ എന്ന നിരക്കിലാണ് നൽകേണ്ടി വരുന്നത്. സർവ്വീസ് വാലിഡിറ്റി ആവശ്യമുള്ള, സെക്കന്ററി സിം ആയും മറ്റും ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

വിഐ 111 രൂപ വൌച്ചർ

വിഐ 111 രൂപ വൌച്ചർ

വിഐ നൽകുന്ന 111 രൂപ വിലയുള്ള വാലിഡിറ്റി വൌച്ചർ ഉപയോക്താക്കൾക്ക് 31 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 111 രൂപയുടെ വാലിഡിറ്റി വൌച്ചറിന് ഒപ്പവും യൂസേഴ്സിന് ഔട്ട്‌ഗോയിങ് എസ്എംഎസുകൾ ഒന്നും ലഭിക്കില്ല. 107 രൂപ വൌച്ചറിന് സമാനമായി 200 എംബി ഡാറ്റ തന്നെയാണ് 111 രൂപയുടെ വാലിഡിറ്റി വൌച്ചറും നൽകുന്നത്. 111 രൂപയുടെ ടോക്ക്ടൈമും വോഡഫോൺ ഐഡിയ ഈ വൌച്ചറിലൂടെ നൽകുന്നു. കോളുകൾക്ക് സെക്കന്റന് 1 പൈസ നിരക്കിലാണ് ഈടാക്കുന്നത്

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

വിഐ 137 രൂപ പ്ലാൻ

വിഐ 137 രൂപ പ്ലാൻ

വിഐയുടെ 137 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് വോയിസ് കോളിനായി പത്ത് ഓൺ-നെറ്റ് നൈറ്റ് മിനിറ്റ് ലഭിക്കും. ഇത് കൂടാതെ എല്ലാ പ്രാദേശിക, ദേശീയ കോളുകൾക്കും സെക്കൻഡിന് 2.5 പൈസ നിരക്കിലാകും ലഭിക്കുന്നത്. രാത്രിയിലുള്ള സൌജന്യ കോളുകൾ 11 മണി മുതൽ 6 മണി വരെയാണ് ലഭിക്കുന്നത്. ഔട്ട്‌ഗോയിംഗ് എസ്എംഎസുകൾക്കും നിരക്കുകൾ ഈടാക്കും. ലോക്കൽ എസ്എംഎസുകൾക്ക് 1 രൂപയും എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപയും ഐഎസ്ഡിക്ക് രൂപയുമാണ് ഈടാക്കുന്നത്.

വിഐ 141 രൂപ പ്ലാൻ

വിഐ 141 രൂപ പ്ലാൻ

വിഐയുടെ 141 രൂപ വൗച്ചറിന് 31 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് വോയിസ് കോളിനായി 10 ഓൺ-നെറ്റ് നൈറ്റ് മിനിറ്റ് ലഭിക്കും. രാത്രിയിൽ ലഭിക്കുന്ന ഈ കോളിങ് ആനുകൂല്യം 11 മണി മുതൽ 6 മണി വരെ മാത്രമാണ് ഉണ്ടാവുക. എസ്എംഎസ് നിരക്കുകൾ മുകളിൽ വിശദീകരിച്ച 137 രൂപ വൗച്ചറിന് തുല്യമാണ്. ഈ വൌച്ചരിലൂടെ 31 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 107 രൂപ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ 4 രൂപ അധികമായി നൽകിയാൽ 1 ദിവസം അധിക വാലിഡിറ്റി ലഭിക്കുന്നു.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

വിഐ 327 രൂപ പ്ലാൻ

വിഐ 327 രൂപ പ്ലാൻ

വിഐയുടെ 327 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 25 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഇതോടൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും വിഐ മൂവീസിലേക്കും ടിവിയിലേക്കുമുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 327 രൂപ പ്ലാൻ നൽകുന്നുണ്ട്. ദിവസേന 1 ജിബി ഡാറ്റയെങ്കിലും ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ മതിയാകില്ല.

വിഐ 337 രൂപ പ്ലാൻ

വിഐ 337 രൂപ പ്ലാൻ

വിഐയുടെ ഒരു മാസം വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 337 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും വിഐ നൽകുന്നു. വിഐ മൂവീസ്, ടിവി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഒരു മാസം മുഴുവൻ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

എയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾഎയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

Best Mobiles in India

English summary
Vi offers six prepaid plans with full validity for one month. These plans are available at Rs 107, Rs 111, Rs 137, Rs 141, Rs 327 and Rs 337.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X